Lok Sabha 2019 Election Result Highlights:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം 11 മണിയോടെ തന്നെ ബിജെപി 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീടങ്ങോട്ട് മോദി തരംഗം അലയടിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടത്. 543 അംഗങ്ങളുളള ലോക്‌സഭയില്‍ എന്‍ഡിഎ ഇപ്പോള്‍ 343 സീറ്റുകളോടെ മുന്നേറുകയാണ്. ബിജെപിക്ക് മാത്രം 300 സീറ്റുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും. 1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും.
EXPRESS DATA | Election results dashboard : ലോക്‌സഭ തിരഞ്ഞെടുപ്പ് 2019 : സീറ്റ് നില
രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.
രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
Also Read: Kerala Lok Sabha Election Results 2019 Live
Read More Election Result News Here
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി മാറും. പക്ഷെ, മതേതരവും പുരോഗമനപരവുമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കും.
തന്റെ കന്നി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ സിജെ ചാവ്ഡയെ 5.57 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാ പരാജയപ്പെടുത്തിയത്. ഷാ 8.94 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ ചാവ്ഡ 3.37 ലക്ഷം വോട്ട് മാത്രമാണ് നേടിയത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അനന്ദ്‌നാഗില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നെയ്ന്‍ മസൂദിയോട് പരാജയപ്പെട്ടു. 10000 ത്തോളം വോട്ടുകള്‍ക്കാണ് മുഫ്തിയുടെ പരാജയം. മസൂദി 40180 വോട്ടുകള്‍ നേടിയപ്പോള്‍ മുഫ്തിയ്ക്ക് 30524 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഗുല്‍ബർഗയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന്‍ കാർഗെ പരാജയപ്പെട്ടു. ബിജെപിയുടെ ഉമേഷ് ജാദവിനോടാണ് പരാജയപ്പെട്ടത്
വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയുടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയോട് ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
വിജയത്തില്‍ തമിഴ് ജനതയ്ക്ക് നന്ദി പറഞ്ഞ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലെത്തി വിജയം അദ്ദേഹത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
രാജ്യത്ത് ഇന്നുള്ളത് രണ്ട് ജാതി മാത്രമാണുള്ളതെന്ന് മോദി, പാവപ്പെട്ടവരും പാവപ്പെട്ടവരെ പട്ടിണിയില്‍ നിന്നും രക്ഷപ്പെടുത്താനാഗ്രഹിക്കുന്നവരുമെന്ന് മോദി പറഞ്ഞു.
ഞാനിന്ന് തിരക്കിലായിരുന്നു. അതുകൊണ്ട് റിസള്‍ട്ടൊന്നും ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പക്ഷെ പാര്‍ട്ടി അധ്യക്ഷന്‍ കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. വിശദമായി പരിശോധിക്കും. പക്ഷെ അദ്ദേഹം പറഞ്ഞത് അനുസരിച്ച് മനസിലാകുന്നത് രാഷ്ട്രീയ പണ്ഡിതന്മാര്‍ അവരുടെ 20-ാം നൂറ്റാണ്ട് ചിന്താഗതി മാറ്റേണ്ടതുണ്ടെന്നാണ്.
2014 ല്‍ നിന്നും 2019 ലെത്തുമ്പോള്‍ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ഇല്ലാതായി.
വിജയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ മോദി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കരുത്ത് ലോകം തിരിച്ചറിയുമെന്നും പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ജയിച്ചത് താനല്ല, ജനങ്ങളാണെന്ന് മോദി. വിജയം ബിജെപി ജനങ്ങള്‍ക്ക് സമ്മാനിക്കുന്നതായും മോദി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം എത്രയോ തിരഞ്ഞെടുപ്പുകള്‍ നടന്നു. പക്ഷെ ഇത്ര പോളിങ് ഉണ്ടായിട്ടില്ല. അതും 40-45 ഡിഗ്രി ചൂടുള്ളപ്പോളെന്ന് നരേന്ദ്ര മോദി
വിജയത്തില്‍ നന്ദി പറഞ്ഞ് മോദി. ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി സംസാരിക്കുന്നു
ബിജെപിയുടേത് ചരിത്ര വിജയമെന്ന് അധ്യക്ഷന്‍ അമിത് ഷാ
ബംഗാളില്‍ ബിജെപി 18 സീറ്റുകളില്‍ ജയിച്ചു. അതിനർത്ഥം വരും കാലത്ത് ബിജെപി ബംഗാളില്‍ കരുത്ത് തെളിയിക്കുമെന്ന് തന്നെയാണെന്ന് അമിത് ഷാ
തിരഞ്ഞെടുപ്പ് വിജയം മോദിയുടെ പ്രശസ്തിക്കുള്ല അംഗീകാരമെന്ന് അമിത് ഷാ
തന്നെ തിരഞ്ഞെടുത്ത വയനാടിനും തന്നെ പരാജയപ്പെടുത്തിയ അമേഠിക്കും നന്ദി പറഞ്ഞ് രാഹുല്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 440082 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സ്മൃതി ഇറാനി
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത്. വിജയാഘോഷം പങ്കുവെക്കാനായി ബിജെപി പ്രവർത്തകരോട് സംസാരിക്കുന്നു
പരാജയത്തെ തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചെന്ന നിഷേധിച്ച് കോണ്‍ഗ്രസ്. വാർത്തകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജെ വാല അറിയിച്ചു.
ട്വിറ്ററിലെ പേരില്‍ നിന്നും ചൗക്കിദാര്‍ എടുത്ത് മാറ്റി മോദി. ട്വിറ്ററില്‍ ഇല്ലെങ്കിലും എന്നും തന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാലിലെ ജനവിധി അംഗീകരിക്കുന്നതായി ദിഗ് വിജയ് സിങ്
ജനവിധി അംഗീകരിക്കുന്നതായി പ്രിയങ്കാ ഗാന്ധി
പരാജയം അംഗീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുമായി ആശയ പോരാട്ടമാണ് ഉള്ളതെന്നും വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും രാഹുല്‍ പറഞ്ഞു. പരാജയത്തെ കുറിച്ച് വിശദമായി പിന്നീട് വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അമേഠിയെ സ്നേഹത്തോടെ നോക്കണമെന്ന് സ്മൃതി ഇറാനിയോടായി രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ആത്മവിശ്വസം നഷ്ടപ്പെടുത്തരുതെന്നും തങ്ങള്‍ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു
കന്നി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട അമിത് ഷായുടെ ലീഡ് അഞ്ചര ലക്ഷം കടന്ന് മുന്നേറുന്നു. ഗാന്ധി നഗറില്‍ കോണ്‍ഗ്രസിന്റെ സിജെ ചൌഡയേക്കാള്‍ 5.54 ലക്ഷം വോട്ടിന് മുന്നിലാണ് ഷാ
മോദിക്ക് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍. മേഖലയിലെ സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ ഖാന്‍
നന്ദി ഇന്ത്യ, സഖ്യത്തില്‍ അർപ്പിച്ച വിശ്വാസം കൂടുതല്‍ കരുത്തു പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പരാജയം തന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രകാശ് രാജ്. കൂടുതല്‍ ട്രോളുകളും അപമാനിക്കലുവുമെല്ലാം തനിക്ക് നേരെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്‍ വിജയം നേടിയതോടെ എതിര്‍ സ്ഥാനാര്‍ത്ഥികളായ അതിഷിയേയും അരവിന്ദര്‍ സിങ് ലവ്‌ലിയേയും പരിസഹിച്ച് ഗൗതം ഗംഭീര്‍. ബിജെപി ജനങ്ങളുടെ തീരുമാനത്തെ തോല്‍പ്പിക്കില്ലെന്നും ഗംഭീര്‍
ബംഗാളില്‍ 42 വര്‍ഷത്തിനിടെ ഏറ്റവും മോശം നിലയില്‍ ഇടത് പക്ഷം. 1977 ന് ശേഷം ഇതാദ്യമായാണ് ഇടത് പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാതിരിക്കുന്നത്. തൃണമൂലും ബിജെപിയുമാണ് ബംഗാളില്‍ ഇപ്പോള്‍ മത്സരിക്കുന്നത്. 2011 ല്‍ തൃണമൂലിനോട് ഏറ്റുവാങ്ങിയ പരാജയത്തിന് ശേഷം ബംഗാളില്‍ ഇടത് പക്ഷത്തിന് ഇതുവരെ തിരിച്ചു വരാന്‍ സാധിച്ചിട്ടില്ല. 2014 ല്‍ രണ്ട് സീറ്റ് മാത്രമാണ് ഇടത് പക്ഷം നേടിയത്. എന്നാല്‍ ഇത്തവണ അതുപോലും സ്വന്തമാക്കാനായില്ല.
ബിജെപിയുടെ വിജയാഘോഷത്തിനായി അമിത് ഷാ പാർട്ടി ആസ്ഥാനത്തെത്തി.
ആന്ധ്രാപ്രദേശില്‍ വന്‍ വിജയം നേടിയ വെെഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് മോദിയുടെ അഭിനന്ദനം. വിജയത്തോടെ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകും
മോദി തരംഗം ഇത്തവണ സുനാമിയായെന്ന് ദേവന്ദ്ര ഫഡ്‌നാവീസ്. ''കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമായിരുന്നു. ഇത്തവണ അത് സുനാമിയായി മാറി'' പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേശീയതയിലൂന്നിയ പ്രചരണമാണ് ബിജെപി നടത്തിയതെന്നും അതാണ് അവര്‍ക്ക് വലിയ നേട്ടമായതെന്നും സിപിഐ. പ്രതിപക്ഷം ഉയര്‍ത്തിയ തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങളൊന്നും ദേശീയതയ്ക്ക് മുന്നില്‍ വില പോയില്ലെന്നും സിപിഐ
അമേഠിയില്‍ സ്മൃതി ഇറാനിക്ക് പിന്നിലായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്‍ ലീഡാണ് നേടുന്നത്. ഇതുവരെ മൂന്നര ലക്ഷം കടന്നു ലീഡ്
ബിജെപി മുന്നേറ്റത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചെന്നായിരുന്നു മോദിയുടെ ട്വീറ്റ്
ഗാന്ധി നഗറില്‍ അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം പിന്നിട്ടു. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ക്ക് അമിത് ഷാ നന്ദി പറഞ്ഞു.
ഇത്തവണയും കോൺഗ്രസിന് പ്രതിപക്ഷ പദവി ലഭിക്കില്ല എന്ന സൂചനയാണ് പുറത്ത് വരുന്നത്. പത്ത് ശതമാനം സീറ്റുകളുണ്ടെങ്കിൽ മാത്രമേ ഒരു പാർട്ടിക്ക് പ്രതിപക്ഷ പദവി ലഭിക്കൂ. അതായത് 55 സീറ്റ്.
തമിഴ്നാട്ടിൽ മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ കനിമൊഴിക്ക് മികച്ച ഭൂരിപക്ഷം
മണ്ഡ്യയിൽ നിന്ന് മത്സരിച്ച സിനിമ താരം സുമലത വൻ ഭൂരിപക്ഷത്തിൽ മുന്നേറുന്നു
വലിയ പ്രതീക്ഷയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് മികച്ച മുന്നേറ്റം നടത്താൻ സാധിച്ചത് പഞ്ചാബിലും കേരളത്തിലും മാത്രം
തുടക്കത്തിൽ പിന്നിട്ടു നിന്ന സുൽത്താൻപൂർ ബിജെപി സ്ഥാനാർഥി മനേക ഗാന്ധി മുന്നിലേക്ക് വരുന്നു. എതിർ സ്ഥാനാർഥിയേക്കാൾ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇപ്പോൾ മനേക ഗാന്ധിയുടെ കുതിപ്പ്
കേരളത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർഥികൾ. രാഹുലും കുഞ്ഞാലികുട്ടിയും രണ്ട് ലക്ഷം തികച്ചപ്പോൾ എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഇടി മുഹമ്മദ് ബഷീർ എന്നിവർ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി കഴിഞ്ഞു
തമിഴ്നാട് നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എഐഡിഎംകെയ്ക്ക് മുൻതൂക്കം
ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിന്റെ വ്യക്തമായ മുന്നേറ്റം. ആകെയുള്ള 25 സീറ്റുകളിൽ 24ലും ലീഡ് കണ്ടെത്തിയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ആധിപത്യം തുടരുന്നത്.