/indian-express-malayalam/media/media_files/uploads/2019/05/Chandra-Sonia-Rahul.jpg)
ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ മുന്നണിക്ക് സാധ്യത തേടി ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്ന് വീണ്ടും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണയാണ് നായിഡു രാുഹൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി.
ദേശീയ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചന്ദ്രബാബു നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കാനുള്ള ബിജെപി വിരുദ്ധ മുന്നണിയെ കുറിച്ച് രാഹുലും നായിഡുവും ചര്‍ച്ച ചെയ്തു. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.
Read More: എല്ലാം വോട്ടെണ്ണലിന് ശേഷം; സോണിയയുടെ ക്ഷണം നിരസിച്ച് മായാവതി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചന്ദ്രബാബു നായിഡു എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ബിഎസ്പി അധ്യക്ഷ മായാവതിയുമായും കൂടിക്കാഴ്ച നടത്തിയത്.
രാഹുല്‍ ഗാന്ധിയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ എടുക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ചകള്‍. ബിജെപിക്കെതിരെ നില്‍ക്കുന്ന ഏതൊരു പാര്‍ട്ടിയേയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നായിഡു വെളളിയാഴ്ച്ച എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ കണ്ടിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും അദ്ദേഹം കണ്ടു.
അതേസമയം വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി ബിഎസ്പി നേതാവ് മായാവതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി ഇന്ന് ദല്‍ഹിയില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന്റെ തൊട്ടു പിന്നാലെയാണ് മായാവതിയുടെ പിന്മാറ്റം.
Read More: ചന്ദ്രബാബു നായിഡു രാഹുലിനേയും അഖിലേഷ് യാദവിനേയും മായാവതിയേയും സന്ദര്‍ശിച്ചു
ഡല്‍ഹിയില്‍ 23ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും മാറ്റിവച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിപക്ഷപാര്‍ട്ടി നേതാക്കളുമായി മായാവതിക്ക് ഇന്ന് ദല്‍ഹിയില്‍ ഒരുകൂടികാഴ്ച്ച പോലുമില്ലെന്ന് പാര്‍ട്ടി അറിയിച്ചു.
മായാവതി ലക്‌നൗവില്‍ ആണെന്നും അവര്‍ക്ക് ഇന്ന് ദല്‍ഹിയില്‍ പരിപാടികളോ മറ്റ് മീറ്റിങ്ങുകളോ ഇല്ലെന്ന് മുതിര്‍ന്ന ബിഎ്‌സ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
ഫലം വരുന്നതിന് മുന്‍പ് യാതൊരു കൂടികാഴ്ച്ചകള്‍ക്കും മായാവതി തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും സോണിയയും രാഹുലുമായുള്ള കൂടികാഴ്ച്ച നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലപ്പോഴും മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഗാന്ധി കുടുംബത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമമായിരുന്നില്ല.
എക്സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.
രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.