ന്യൂഡൽഹി: വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി ബിഎസ്പി നേതാവ് മായാവതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി ഇന്ന് ദല്‍ഹിയില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന്റെ തൊട്ടു പിന്നാലെയാണ് മായാവതിയുടെ പിന്മാറ്റം.

Read More: ചന്ദ്രബാബു നായിഡു രാഹുലിനേയും അഖിലേഷ് യാദവിനേയും മായാവതിയേയും സന്ദര്‍ശിച്ചു

ഡല്‍ഹിയില്‍ 23ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും മാറ്റിവച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിപക്ഷപാര്‍ട്ടി നേതാക്കളുമായി മായാവതിക്ക് ഇന്ന് ദല്‍ഹിയില്‍ ഒരുകൂടികാഴ്ച്ച പോലുമില്ലെന്ന് പാര്‍ട്ടി അറിയിച്ചു.

Read More: Lok Sabha Election Exit Poll Result Highlights: എന്‍ഡിഎ തിരികെ വരുമെന്ന് എക്സിറ്റ് പോളുകള്‍

മായാവതി ലക്നൗവില്‍ ആണെന്നും അവര്‍ക്ക് ഇന്ന് ദല്‍ഹിയില്‍ പരിപാടികളോ മറ്റ് മീറ്റിങ്ങുകളോ ഇല്ലെന്ന് മുതിര്‍ന്ന ബിഎ്സ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.

നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു മായാവതിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. മായാവതിക്ക് പുറമേ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരുമായി ചന്ദ്രബാബു നായിഡു കൂടികാഴ്ച്ച നടത്തിയിരുന്നു.

Read More: ‘ഇത് രാജ്യത്തെ പ്രധാനമന്ത്രിക്ക് ചേരുന്നതല്ല’; ആഞ്ഞടിച്ച് മായാവതിയും കോണ്‍ഗ്രസും

ഫലം വരുന്നതിന് മുന്‍പ് യാതൊരു കൂടികാഴ്ച്ചകള്‍ക്കും മായാവതി തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും സോണിയയും രാഹുലുമായുള്ള കൂടികാഴ്ച്ച നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലപ്പോഴും മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഗാന്ധി കുടുംബത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമമായിരുന്നില്ല.

Read More: പിണക്കം മറന്ന് മായാവതിയും മുലായം സിങ് യാദവും; 24 വർഷങ്ങൾക്കുശേഷം ഒരുമിച്ച് വേദി പങ്കിട്ടു

എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ഫലങ്ങൾ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയിൽ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.