/indian-express-malayalam/media/media_files/uploads/2020/12/prd-voting-machines-election-amp.jpg)
Photo: PRD
Local Polls Kerala 2020, Live Updates: സംസ്ഥാനത്ത് തദ്ദേശസ്ഥാപന ഭരണ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിൽ 72.67 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് പോളിങ് നടന്നത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്, 77.23 ശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്, 69.76 ശതമാനം,. കൊല്ലം- 73.41, പത്തനംതിട്ട - 69.70, ഇടുക്കി - 74.56 എന്നിങ്ങനെയാണ് മറ്റ് മൂന്നു ജില്ലകളിലെ പോളിങ് ശതമാനം.
വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പെങ്കിലും പല ബൂത്തുകളിലും പോളിങ് വൈകിയാണ് അവസാനിച്ചത്. കോവിഡ് ബാധിതരും നിരീക്ഷണത്തിലുമുള്ളവരുമാണ് അവസാന മണിക്കൂറിൽ വോട്ട് ചെയ്തത്.
ണ്ടാം ഘട്ട പോളിങ് നടക്കുന്ന ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു. വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട പോളിങ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളിൽ പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 9 മുതല്‍ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്.
ഇന്നലെ വൈകിട്ടു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിച്ചവർ വോട്ട് ചെയ്യുന്നതിനായി ഇനിയുള്ള ഒരു മണിക്കൂറിനിടെ ബൂത്തിലെത്തണം. ബൂത്തിലുള്ള മുഴുവൻ വോട്ടർമാരും വോട്ട് ചെയ്ത ശേഷമായിരിക്കും ഇവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകുക. ഇത്തരത്തിൽ വോട്ട് ചെയ്യാനെത്തുന്നവർ നിർബന്ധമായും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കണം ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റും വേണം. ഇവർ ബൂത്തിലെത്തുമ്പോൾ ബൂത്തിനുള്ളിലുള്ള എല്ലാവരും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുകയും വേണം.
മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം ആലപ്പുഴയിലാണ്. തുടക്കത്തിൽ പോളിങ് അൽപ്പം പതിയെയായിരുന്നെങ്കിലും ഇടുക്കിയാണ് പോളിങ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്.
കര്‍ശന കോവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ.
സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നത്. 14നാണ് മൂന്നാംഘട്ട വോട്ടിങ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് 14ന് വോട്ടെടുപ്പ് നടക്കുക. 16നാണ് വോട്ടെണ്ണൽ.
Live Blog
Local Polls Kerala 2020, Live Updates First Phase Voting:
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ മുൻസിപ്പാലിറ്റികളിലെ വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം
- നെയ്യാറ്റിൻകര - 74.71
- നെടുമങ്ങാട് - 72.90
- ആറ്റിങ്ങൽ - 69.36
- വർക്കല - 71. 23
കൊല്ലം
- പരവൂർ - 73.07
- പുനലൂർ- 73. 21
- കരുനാഗപ്പള്ളി - 79.71
- കൊട്ടാരക്കര - 68.91
പത്തനംതിട്ട
- അടൂർ- 68.42
- പത്തനംതിട്ട - 71.49
- തിരുവല്ല - 64.66
- പന്തളം - 76.67
ആലപ്പുഴ
- കായംകുളം - 77.30
- മാവേലിക്കര - 71.18
- ചെങ്ങന്നൂർ- 68.66
- ആലപ്പുഴ- 70. 74
- ചേർത്തല - 83.36
- ഹരിപ്പാട് - 76
ഇടുക്കി
- തൊടുപുഴ- 82.11
- കട്ടപ്പന - 74.57
സംസ്ഥാനത്ത് തദ്ദേശസ്ഥാപന ഭരണ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിൽ 72.67 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി ഏറ്റവും പുതിയ കണക്കുകൾ. തിരുവനന്തപുരം - 69.76, കൊല്ലം- 73.41, പത്തനംതിട്ട - 69.70, ആലപ്പുഴ- 77.23, ഇടുക്കി - 74.56 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പോളിങ്ങ് ശതമാനം.
തിരുവനന്തപുരം
- വെള്ളനാട് - 74.32
- നെടുമങ്ങാട് - 71.40
- വാമനപുരം - 71. 24
- പാറശാല - 74.66
- ചിറയിൻകീഴ് - 72.64
- വർക്കല - 72.19
- കിളിമാനൂർ - 74.22
- പെരുങ്കടവിള - 76.87
- അതിയന്നൂർ - 75.74
- നേമം -73.64
- പോത്തൻകോട്- 72.39
കൊല്ലം
- ഓച്ചിറ - 78.69
- ശാസ്താംകോട്ട - 77.65
- വെട്ടിക്കവല - 73.02
- പത്തനാപുരം - 72.39
- അഞ്ചൽ - 72
- കൊട്ടാരക്കര - 73.95
- ചിറ്റുമല - 74.52
- ചവറ - 76.04
- മുഖത്തല - 73.67
- ചടയമംഗലം - 73.52
- ഇത്തിക്കര - 73.12
പത്തനംതിട്ട
- മല്ലപ്പള്ളി- 67.58
- പുലികീഴ് - 70.34
- കോയിപ്രം- 65.79
- എലന്തൂർ - 69.62
- റാന്നി- 69.98
- കോന്നി - 71.54
- പന്തളം - 70.88
- പറക്കോട്- 70.54
ആലപ്പുഴ
- തൈക്കാട്ടുശേരി- 82.74
- പട്ടണക്കാട് - 81.32
- കഞ്ഞിക്കുഴി- 82.2
- ആര്യാട് - 79.19
- അമ്പലപ്പുഴ- 80.24
- ചമ്പക്കുളം - 76.26
- വെളിയനാട്- 77.68
- ചെങ്ങന്നൂർ- 71.41
- ഹരിപ്പാട് - 79.44
- മാവേലിക്കര - 72.95
- ഭരണിക്കാവ് - 74.92
- മുതുകുളം - 76.85
ഇടുക്കി
- അടിമാലി - 73.78
- ദേവികുളം- 69.79
- നെടുങ്കണ്ടം - 77.01
- ഇളംദേശം - 79.25
- ഇടുക്കി - 73.25
- കട്ടപ്പന -74.12
- തൊടുപുഴ- 77.7
- അഴുത - 69.85
സംസ്ഥാനത്ത് തദ്ദേശസ്ഥാപന ഭരണ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിൽ 72.56 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലാണ് ഒന്നാംഘട്ട പോളിങ് നടന്നത്. തിരുവനന്തപുരം - 69.61, കൊല്ലം- 73.28, പത്തനംതിട്ട - 69.68, ആലപ്പുഴ- 77.11, ഇടുക്കി - 74.49 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പോളിങ്ങ് ശതമാനം.
ചൊവ്വാഴ്ച രാത്രി ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം വിവിധ മുനിസിപ്പാലിറ്റികളിലെ വോട്ടിങ് ശതമാനം ചുവടെ ചേർക്കുന്നു. തിരുവനന്തപുരം ജില്ല
- നെയ്യാറ്റിൻകര - 74.54
- നെടുമങ്ങാട് - 72.77
- ആറ്റിങ്ങൽ - 69.36
- വർക്കല - 71. 24
കൊല്ലം ജില്ല
- പരവൂർ - 73.05
- പുനലൂർ- 73. 21
- കരുനാഗപ്പള്ളി - 79.69
- കൊട്ടാരക്കര - 68.91
പത്തനംതിട്ട ജില്ല
- അടൂർ- 68.42
- പത്തനംതിട്ട - 71.49
- തിരുവല്ല - 64.66
- പന്തളം - 76.64
ആലപ്പുഴ ജില്ല
- കായംകുളം - 76.91
- മാവേലിക്കര - 71.18
- ചെങ്ങന്നൂർ- 68.66
- ആലപ്പുഴ- 70. 66
- ചേർത്തല - 83.04
- ഹരിപ്പാട് - 76
- തൊടുപുഴ- 82.11
- കട്ടപ്പന - 74.57
ഇടുക്കി ജില്ല
തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴിയിലെ 26ാം വാർഡിൽ കോവിഡ് ലക്ഷണങ്ങളുള്ളയാൾ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയതിന്റെ ചിത്രങ്ങൾ. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിലും ആദ്യ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ച ഇദ്ദേഹം ഐസൊലേഷനിൽ കഴിയവേയാണ് വോട്ട് ചെയ്യാനെത്തിയത്. കോവിഡ് രോഗികൾക്കും രോഗലക്ഷണങ്ങളെത്തുടർന്നോ സമ്പർക്കത്തെതത്തുടർന്നോ ഐസൊലേഷനിൽ കഴിയുന്നവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പിൽ ലഭ്യമാക്കിയിരുന്നു.
ഒന്നാംഘട്ട വോട്ടെടുപ്പിൽ ഇതുവരെ ആകെ 72.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതിയത്. തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
വൈകിട്ട് ആറു മണിക്കാണു വോട്ടെടുപ്പ് ഔദ്യോഗികമായി അവസാനിക്കുന്നത്. എന്നാൽ ആറു മണിക്ക് ക്യൂവിലുള്ളവർക്കു ടോക്കൺ നൽകി വോട്ടെടുപ്പിന് അനുവദിക്കും.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 9 മുതല്‍ ആരംഭിക്കും. വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലുമായി ഇതുവരെ 70.01 ശതമാനം പോളിങ്ങ് നടന്നു.തിരുവനന്തപുരം - 66.96, കൊല്ലം- 70.82, പത്തനംതിട്ട - 67.87, ആലപ്പുഴ- 74.04, ഇടുക്കി - 72.20 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഇതുവരെയുള്ള പോളിങ് ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ 57.29 ശതമാനവും കൊല്ലം കോർപറേഷനിൽ 62.46 ശതമാനവും പോളിങ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഒന്നാംഘട്ട പോളിങ് അവസാന മണിക്കൂറിലേക്കു കടന്നു. വൈകിട്ട് ആറു മണിക്കാണു വോട്ടെടുപ്പ് അവസാനിക്കുന്നത്. ആറു മണിക്ക് ക്യൂവിലുള്ളവർക്കു ടോക്കൺ നൽകും. ഇന്നലെ വൈകിട്ടു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിച്ചവർ വോട്ട് ചെയ്യുന്നതിനായി ഇനിയുള്ള ഒരു മണിക്കൂറിനിടെ ബൂത്തിലെത്തണം. ബൂത്തിലുള്ള മുഴുവൻ വോട്ടർമാരും വോട്ട് ചെയ്ത ശേഷമായിരിക്കും ഇവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകുക. ഇത്തരത്തിൽ വോട്ട് ചെയ്യാനെത്തുന്നവർ നിർബന്ധമായും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കണം ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റും വേണം. ഇവർ ബൂത്തിലെത്തുമ്പോൾ ബൂത്തിനുള്ളിലുള്ള എല്ലാവരും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുകയും വേണം.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ പോളിങ് ശതമാനം 64.65 ആയി. ആകെ വോട്ടർമാരിൽ 1834809 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 66.03 ശതമാനവും വനിതാ വോട്ടർമാരിൽ 63.55 ശതമാനവും പേർ വോട്ട് ചെയ്തു. എട്ടു ട്രാൻസ്‌ജെൻഡേഴ്‌സും സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആലപ്പുഴ ജില്ലയിൽ പോളിങ് 72.52 ശതമാനമായി. കഞ്ഞിക്കുഴി ബ്ലോക്കിലാണ് ജില്ലയിലെ ഉയർന്ന പോളിങ് ശതമാനം 78.57. പഞ്ചായത്ത് തലത്തിൽ ഉയർന്ന പോളിങ് ശതമാനം, പെരുമ്പളം -84.35. മുനിസിപ്പാലിറ്റി തലത്തിൽ ഉയർന്ന പോളിങ് ശതമാനം, ചേർത്തല 76.21.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പോളിങ് അറുപത് ശതമാനം കടന്നു.അഞ്ച് ജില്ലകളിലായി ഇതുവരെ 63.04 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.തിരുവനന്തപുരം 59.67, കൊല്ലം 63.88, പത്തനംതിട്ട 62.25, ആലപ്പുഴ 66.77, ഇടുക്കി 65.02 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഇതുവരെയുള്ള വോട്ടിങ് ശതമാനം.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പോളിങ് അറുപത് ശതമാനം കടന്നു. 63 ശതമാനം വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. തിരുവനന്തപുരം 59.67, കൊല്ലം 63.88, പത്തനംതിട്ട 62.25, ആലപ്പുഴ 66.77, ഇടുക്കി 65.02 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഇതുവരെയുള്ള വോട്ടിങ് ശതമാനം.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പോളിങ് അറുപത് ശതമാനം കടന്നു. 63 ശതമാനം വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. തിരുവനന്തപുരം 59.67, കൊല്ലം 63.88, പത്തനംതിട്ട 62.25, ആലപ്പുഴ 66.77, ഇടുക്കി 65.02 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഇതുവരെയുള്ള വോട്ടിങ് ശതമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 49.53 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നുമംഗലം ഡിവിഷനിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം. 64.42 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്തു. ചന്തവിള ഡിവിഷനാണ് ഉയര്‍ന്ന പോളിങ്ങില്‍ രണ്ടാം സ്ഥാനത്ത്.
പെരുങ്കടവിള ബ്ലോക്കിൽ വോട്ടിങ് ശതമാനം 60.51 ശതമാനമായി. ജില്ലയിലെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കന്നതും ഇവിടെയാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മിക്ക ഗ്രാമ പഞ്ചായത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെള്ളറട - 59.59, കുന്നത്തുകാൽ - 61.19, കൊല്ലയിൽ - 61.23, പെരുങ്കടവിള - 65.28, ആര്യങ്കോട് - 59.77, ഒറ്റശേഖരമംഗലം - 59.85, കള്ളിക്കാട് - 62.02, അമ്പൂരി - 57.03 എന്നിങ്ങനെയാണ് ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പോളിങ് അൻപത് ശതമാനം കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം ആലപ്പുഴയിലാണ്. തുടക്കത്തിൽ പോളിങ് അൽപ്പം പതിയെയായിരുന്നെങ്കിലും ഇടുക്കിയാണ് പോളിങ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്.
കഞ്ഞിക്കുഴി ബ്ലോക്ക് 49.5 7 ശതമാനം പോളിംഗ്. മുനിസിപ്പാലിറ്റികളിൽ ഇതുവരെ ഏറ്റവും കൂടുതൽ പോളിംഗ് ഹരിപ്പാട് 46.81, ചെങ്ങന്നൂർ 46.42. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ഹൗസിങ് കോളനി വാർഡ്, സനാതന പുരം, തിരുമല വാർഡുകളിൽ 50% പോളിംഗ് കടന്നു. മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആയുർവേദ ഹോസ്പിറ്റൽ, ഫാക്ടറി, കോട്ടർക്കാവ്, പവർഹൗസ് വാർഡുകളിൽ പോളിംഗ് 50% കടന്നു. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ ആറാട്ടുകടവ്, എടനാട് വെസ്റ്റ്, കോടിയാട്ടുകര , മലയിൽ വാർഡ്, മംഗളം സൗത്ത്, മുണ്ടൻകാവ് , തിട്ട മേൽ വാർഡുകളിൽ പോളിംഗ് 50% കടന്നു. ചേർത്തല മുനിസിപ്പാലിറ്റിയിൽ അംബേദ്കർ വാർഡ്-56.78 ശതമാനം, സിവിൽ സ്റ്റേഷൻ വാർഡ് 54%, കുറുപ്പനാട്ടുകര 66.55, വേളോർവട്ടം 52.68
ജില്ലയിൽ വോട്ടെടുപ്പ് അഞ്ചര മണിക്കൂർ പിന്നിടുമ്പോൾ ആകെ വോട്ടിങ് ശതമാനം 39.21 ആയി. ഇതുവരെ 11,12,749 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 42.54 ശതമാനവും വനിതാ വോട്ടർമാരിൽ 36.27 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ബൂത്തുകളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. ജില്ലയിൽ ആറു ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ മലയോര മേഖലയായ പൊന്മുടി വാർഡിൽ ഇതുവരെ 36.19 ശതമാനം പോളിങ്. ആകെ 641 വോട്ടർമാരാണു പൊന്മുടിയിലുള്ളത്. ഇതിൽ 232 പേർ ഇതുവരെ വോട്ട് ചെയ്തു. രണ്ടു പോളിങ് ബൂത്തുകളിലായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. പൊന്മുടി യു.പി.എസിലെ പോളിങ് ബൂത്തിൽ വോട്ടുള്ള 199 വോട്ടർമാരിൽ 69 പേരും പി.ഡബ്ല്യു.ഡി. ക്യാംപ് ഷെഡിലെ പോളിങ് ബൂത്തിൽ വോട്ടുള്ള 442 വോട്ടർമാരിൽ 163 പേരും ഇതുവരെ വോട്ട് രേഖപ്പെടുത്തിയതായാണ് ഇവിടെനിന്നുള്ള റിപ്പോർട്ടുകൾ.
തിരുവനന്തപുരം ജില്ലയിൽ പോളിങ് ശതമാനം 37 കടന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 37.15 ശതമാനം പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 40.55 ശതമാനവും വനിതാ വോട്ടർമാരിൽ 34.15 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ 23 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ആറു പേരും ഇതിനോടകം വോട്ട് ചെയ്തവരിൽപ്പെടുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ പോളിങ് മന്ദഗതിയിൽ. ഏറ്റവും ഒടുവിലുള്ള റിപ്പോർട്ട് പ്രകാരം കോർപ്പറേഷനിൽ 24.63 ശതമാനമാണു പോളിങ്. ഇതുവരെയുള്ള കണക്കു പ്രകാരം ജില്ലയിൽ ഏറ്റവും പോളിങ് കുറവും തിരുവനനന്തപുരം കോർപ്പറേഷനിലാണ്. പെരുങ്കടവിള ബ്ലോക്കാണ് വോട്ടിങ് ശതമാനത്തിൽ മുന്നിൽ. ഇതുവരെ 34.34 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു.
വെള്ളനാട് - 23.03, നെടുമങ്ങാട് - 23.21, വാമനപുരം - 23.47, പാറശാല ര- 22.47, ചിറയിൻകീഴ് - 22.59, വർക്കല - 24.22, കിളിമാനൂർ - 23.07, പെരുങ്കടവിള - 24.87, അതിയന്നൂർ - 23.67, നേമം - 23.22, പോത്തൻകോട് - 21.73
യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍. ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. ആലപ്പുഴ നഗരസഭാ സീ വ്യൂ വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. കൊല്ലം തഴവ കുതിരപ്പന്തി എല്‍പിഎസ് ബൂത്തിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ ബൂത്ത് രണ്ടിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇവിടെ വോട്ടിംഗ് വൈകുകയാണ്.
ഇടുക്കി ജില്ലയിലെ അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ എട്ടാം വാർഡ് ഒന്നാം നമ്പർ ബൂത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്നവർ.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിന് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോളിംഗ് അനുബന്ധ വിഷയങ്ങളില്‍ സംശയനിവാരണത്തിന് കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം.
ഫോണ്‍ നമ്പര്‍ ; 04862 232340, 232400, 232410, 232440, 9495534622, 9495929220, 9496328171, 9496439144, 9496501830.
പത്തനംതിട്ടയിൽ വോട്ടർ തളർന്നുവീണു മരിച്ചു. റാന്നി നാറാണംമൂഴിയിൽ പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളർന്നുവീഴുകയായിരുന്നു. നാറാണംമൂഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മുത്തച്ഛനാണ് മരിച്ചത്. എന്നാൽ മത്തായിക്ക് മറ്റ് അസുഖങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി. പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്. നിലവിൽ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാൽ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടർമാരുടെ വിലക്കുണ്ട്. ആ സാഹചര്യത്തിലാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ ആകെ പോളിങ് ശതമാനം 12.89 ആയി. ആകെ വോട്ടർമാരിൽ 3,65,738 പേർ വോട്ട് ചെയ്തു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം തിരുവനന്തപുരം കോർപ്പറേഷനിൽ 11.85 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഞാണ്ടൂർക്കോണം ഡിവിഷനിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 17.67 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു.
കൊല്ലത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. വികസനവും അഴിമതിയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊല്ലം കോർപ്പറേഷനിലും ജില്ലയിലാകെയും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ. കൊല്ലം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണി ഇത് വരെ ഉണ്ടാക്കിയതിനേക്കാൾ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രേമചന്ദ്രൻ്റെ അവകാശവാദം.
തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/indian-express-malayalam/media/media_files/uploads/2020/12/1-1.jpg)
/indian-express-malayalam/media/media_files/uploads/2020/12/2.jpg)
ജനങ്ങൾ ഇത്തവണ എൻഡിഎയ്‌ക്കൊപ്പമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എൻഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളും ജനം കാണുന്നുണ്ട്. അത് അവർ സ്വീകരിക്കുന്നു. അതിൻ്റെ ഗുണഫലങ്ങൾ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇത്തവണ അവർ എൻഡിഎയെ കൈവിടില്ല എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലും എൻഡിഎ ഭരണം പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്
പാസ്‌പോര്‍ട്ട്
ഡ്രൈവിങ് ലൈസന്‍സ്
പാന്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ഫോട്ടോ പതിപ്പിച്ച എസ്എസ്എല്‍സി ബുക്ക്
ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ആറ് മാസം മുന്‍പ് വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്
പുതിയ വോട്ടര്‍മാര്‍ക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‌റെ തിരിച്ചറിയല്‍ കാര്‍ഡ്
ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്നും യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Read More
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള മോക് പോളിങ് ജില്ലയിൽ നടന്നു. ആകെ 3281 പോളിങ് ബൂത്തുകളിലാണു വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം 28,26,190 സമ്മതിദായകരാണ് ജില്ലയിൽ ഇന്നു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 14,89,287 സ്ത്രീകളും 13,36,882 പുരുഷന്മാരും 21 ട്രാൻസ്‌ജെൻഡേ്‌സുമുണ്ട്.
/indian-express-malayalam/media/media_files/uploads/2020/12/polling.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights