/indian-express-malayalam/media/media_files/uploads/2020/12/cpm.jpg)
കോഴിക്കോട്: സംസ്ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്തായ ഒഞ്ചിയത്ത് എൽഡിഎഫിന് ജയം. നേരത്തെ ആർഎംപി വിജയിച്ചിരുന്ന 1, 2, 3 വാർഡുകളിൽ എൽഡിഎഫ് തുടക്കം മുതലേ ലീഡ് ചെയ്തിരുന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാർഡുകൾ സിപിഎം പിടിച്ചെടുത്തു
ഒന്നാം വാർഡിൽ എ കെ പ്രമീള (സിപിഐ എം ) 214 വോട്ടിന് ജയിച്ചു.വാർഡ് 2ൽ വി പി ഗോപാലകൃഷ്ണൻ സി പി ഐ എം - 119 വോട്ട് - ജയിച്ചു . വാർഡ് 3 വിജയ സന്ധ്യ സി പി ഐ എം 104 വോട്ട്- ജയിച്ചു.
കണ്ണൂർ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ആണ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ പി. ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി.
Read More: കൊച്ചി കോർപറേഷൻ ഫലം: എൽഡിഎഫ് മേയർ സ്ഥാനാർഥി വിജയിച്ചു
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. എല്‍.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റാണിത്. വയൽക്കിളി സ്ഥാനാർഥിക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വയല്‍ നികത്തുന്നതിനെതിരെ പ്രതിഷേധവുമായാണ് വയല്‍ക്കിളികള്‍ മുന്നോട്ടു വന്നത്.
അതേസമയം, പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് എൽഡിഎഫിനു സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട ഇവിടെ കോൺഗ്രസ് അട്ടിമറി വിജയം നേടി. കൊലപാതക രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിൽ ഊന്നിയാണ് യുഡിഎഫ് ഇവിടെ പ്രചാരണം നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.