കൊച്ചിയിൽ യുഡിഎഫിനു തിരിച്ചടി;  ശ്രദ്ധാകേന്ദ്രമായി ദീപ്തി മേരി വർഗീസ്

യുഡിഎഫ് മേയർ സ്ഥാനാർഥി ഒരു വോട്ടിന് തോറ്റു

കൊച്ചി: കൊച്ചി കോർപറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാലും ഡെപ്യൂട്ടി മേയറായിരുന്ന കെ.ആർ. പ്രേംകുമാറും തോറ്റതോടെ ശ്രദ്ധാകേന്ദ്രമായി ദീപ്തി മേരി വർഗീസ്. യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ ഇവർ മേയറായേക്കും.

അതേസമയം, കൊച്ചിയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 75 അംഗം ഭരണസമിതിയിൽ 29 സീറ്റാണ് യുഡിഎഫ് നേട്ടം. യുഡിഎഫിനു ഭരണം നിലനിർത്താൻ ഒൻപത് സീറ്റ് കൂടി വേണം. അതേസമയം, 28 സീറ്റുമായി എൽഡിഎഫ് തൊട്ടുപിന്നിലുണ്ട്. എൻഡിഎ അഞ്ച് സീറ്റ് നേടിയപ്പോൾ രണ്ടു സീറ്റിൽ സ്വതന്ത്രർ വിജയിച്ചു. ഇനി 10 സീറ്റിലെ ഫലമാണ് പുറത്തുവരാനുള്ളത്.

യുഡിഎഫ് മേയർ സ്ഥാനാർഥിയും കെപിസിസി സെക്രട്ടറിയുമായ എൻ.വേണുഗോപാൽ തോറ്റു. നോർത്ത് ഐലൻഡ് ഡിവിഷനിൽ ഒരു വോട്ടിനാണ് വേണുഗോപാൽ ബിജെപി സ്ഥാനാർഥി ടി പത്മകുമാരിയോട് തോറ്റത്. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നാണ് യുഡിഎഫ് ആവശ്യം.

പത്മകുമാരിക്ക് 182 വോട്ടും വേണുഗോപാലിനു 181 വോട്ടും ലഭിച്ചു. സിപിഎം സ്ഥാനാർഥി നന്ദകുമാറിന് 122 വോട്ടാണ് ലഭിച്ചത്. സ്വന്ത്ര സ്ഥാനാർഥികളായ ജോസഫൈന്‍ ജൂലിയറ്റ് രാജു, സ്റ്റാന്‍ലി പൗലോസ് എന്നിവർ 15 വോട്ട് നേടി

Kerala Local Body Election Results LIVE UPDATES

അതേസമയം, കോർപറേഷനിലെ എൽഡിഎഫ് മേയർ സ്ഥാനാർഥി എം.അനിൽകുമാർ ജയിച്ചു. എളമക്കര നോർത്ത് ഡിവിഷനിൽ നിന്നാണ് അനിൽ കുമാർ മത്സരിച്ചത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ കോർപറേഷനിൽ 22 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ എൽഡിഎഫ് മുന്നേറ്റം 15 സീറ്റുകളിൽ. നേരത്തെ, എൽഡിഎഫും യുഡിഎഫും ബലാബലം വന്നിരുന്നു. ഫലം ഇനിയും മാറിമറിയാം.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kochi corporation results 2020 ldf udf bjp

Next Story
Kerala Local Body Election Results: സംസ്ഥാനത്ത് ഇടത് തരംഗം; ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രിKerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, thiruvananthapuram election results, kozhikode election results, kochi election results, kottayam elections results, kollam election results,
The moderation of comments is automated and not cleared manually by malayalam.indianexpress.com