Kerala Local Body Election Results: സംസ്ഥാനത്ത് ഇടത് തരംഗം; ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി

Kerala Local Body Election Results: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്യും

Kerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, thiruvananthapuram election results, kozhikode election results, kochi election results, kottayam elections results, kollam election results,

Kerala Local Body Election Results:  തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്ത് വരുമ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. നിലവിലെ കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും കടുത്ത മത്സരമാണ് കാഴ്ച വച്ചതെങ്കിലും പിന്നീട് എൽഡിഎഫ് മുന്നേറുകയായിരുന്നു. എൻഡിഎയും ശക്തമായ മത്സരം തന്നെ കാഴ്ച വച്ചിരുന്നു. മുൻസിപ്പാലിറ്റിയിൽ മാത്രമാണ് യുഡിഎഫിന്  മുന്നേറ്റം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്യും.ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുക. മുനിസിപ്പാലിറ്റികളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ 13ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നിയോഗിക്കപ്പെട്ട വരണാധികാരികളാണ് സത്യപ്രജ്ഞയ്ക്ക് നേതൃത്വം നല്‍കുക.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെ ചുമതലയുള്ള ഉദ്യോഗസ്ഥർ കണ്ടെത്തുകയും നിശ്ചയിക്കപ്പെട്ട രീതിയില്‍ പ്രതിജ്ഞ എടുക്കുന്നതിന് ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്യും.

അതേസമയം, സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കൂടി വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകൾക്കും കേരള രാഷ്ട്രിയത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: എല്ലായിടത്തും എൽഡിഎഫിന് വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്: മുഖ്യമന്ത്രി

ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഇടത്ത് എൽഡിഎഫ്  മുന്നിലാണ്. യുഡിഎഫ് 377 ഇടത്തും, എൻഡിഎ 22 ഇടത്തും, 28 പഞ്ചായത്തുകളിൽ  മറ്റു കക്ഷികളുമാണ് മുന്നിലെത്തിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 109 ഇടത്തും യുഡിഎഫ് 43ഇടത്തുമാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്ത് എൽഡിഎഫും നാലിടത്ത് എൽഡിഎഫും മുന്നിലെത്തി.

മുനിസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മുന്നേറ്റം. 45 മുനിസിപ്പാലിറ്റികളാണ് യുഡിഎഫ് ഭരണത്തിലേക്ക് പോവുന്നത്. എൽഡിഎഫ് 35 ഇടത്താണ് മുന്നിൽ. രണ്ട് മുനിസിപ്പാലിറ്റികളിൽ ബിജെപിയും മുന്നിലെത്തി. പാലക്കാട്, പന്തളം നഗരസഭകളിലാണ് ബിജെപി മുന്നിലെത്തിയത്.

തിരുവനന്തപുരം, കൊല്ലം,  കോഴിക്കോട് കോർപ്പറേഷനുകളിൽ എൽഡിഎഫാണ് മുന്നിൽ. കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും യുഡിഎഫാണ് മുന്നിൽ.

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒന്‍പതിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് തോറ്റു. പുതുപ്പള്ളിയിലും പാലായിലും എൽഡിഎഫിന് മിന്നുന്ന വിജയമാണ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ വാർഡുകളിലും എൽഡിഎഫിനാണ് വിജയം.

കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു. കൊച്ചിയിൽ മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഐലൻഡ് ഡിവിഷനിൽ ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് തോറ്റത്.  കോഴിക്കോട്ട് ചേവായൂർ വാർഡിലാണ് പിഎൻ അജിത തോറ്റത്.

തിരുവനന്തപുരത്ത് മേയർ കെ ശ്രീകുമാറും മേയർ സ്ഥാനാർഥികളായി പരിഗണിക്കപ്പെട്ടിരുന്ന എ.ജി ഒലീനയും പുഷ്പലതയും തോറ്റത് എൽഡിഎഫിനു വൻ തിരിച്ചടിയായി. കെ ശ്രീകുമാർ മത്സരിച്ച സിറ്റിങ് സീറ്റായ കരിക്കകത്ത് ബിജെപിയിലെ ഡി.ജി കുമാരൻ അട്ടിമറി വിജയം നേടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തോറ്റു. ഇരു വാർഡുകളിലും എൽഎഡിഫിനാണു വിജയം.

തൃശൂർ കോർപറേഷനിൽ ബിജെപി സിറ്റിങ്ങ് സീറ്റായ കുട്ടൻകുളങ്ങരയിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ 241 വോട്ടിനു തോറ്റു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്‌കരന്‍ ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിൽ പരാജയപ്പെട്ടു.

കണ്ണൂർ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പള്ളിക്കുന്നിൽ പികെ ഷൈജുവാണ് അട്ടിമറി വിജയം നേടിയത്. അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു.

പന്തളം നഗരസഭയിൽ ബിജെപി എൽഡിഎഫിനെ പുറത്താക്കി അട്ടിമറി വിജയത്തോടെ ഭരണം പിടിച്ചു.  33 സീറ്റിൽ 17 ഇടത്ത് ബിജെപി ജയിച്ചു.  ആറ്റിങ്ങലിലും വർക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എൻഡിഎ രണ്ടാം സ്ഥാനത്ത്. വർക്കലയിൽ എൽഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോൾ എൻഡിഎ 11സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊർണൂരിൽ എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. പാലക്കാട്, ചെങ്ങന്നൂര്‍, കൊടുങ്ങല്ലൂർ നഗരസഭകളിലും എൻഡിഎ കുതിപ്പ്  തുടരുകയാണ്. അതേസമയം, തൃശൂർ ഉൾപ്പെടെ വൻ പ്രതീക്ഷ പുലർത്തിയ പലയിടങ്ങളിലും ബിജെപിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കൂടെക്കൂട്ടിയതോടെ  ഇടതുമുന്നണി ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. എൽഡിഎഫ് 17 സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് എട്ടു സീറ്റാണ് ലഭിച്ചത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലാ പഞ്ചായത്തും ഇടതു പക്ഷത്തേക്ക് എത്തുകയാണ്. എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയ തൊടുപുഴയിൽ പിജെ ജോസഫ് വിഭാഗത്തിനു തിരിച്ചടി നേരിട്ടു. മത്സരിച്ച ഏഴ് സീറ്റിൽ അഞ്ചിലും പരാജയപ്പെട്ടു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ച ഇവിടെ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8 , യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് കക്ഷിനില.

Live Blog

Kerala Local Body Election Results, Jilla Panchayat election results, Thiruvananthapuram, Kochi, Thrissur, Kozhikode, Kannur corporation results, Municipality election results, District Wise Winners List














21:33 (IST)16 Dec 2020





















സത്യപ്രതിജ്ഞ; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചു.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കാണ് ചുമതല.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.

21:09 (IST)16 Dec 2020





















പഞ്ചായത്ത് പ്രസിഡൻഡുമാരെ 30ന് തിരഞ്ഞെടുക്കും

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 നും ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും.

21:07 (IST)16 Dec 2020





















നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന്

ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 നും ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് ശേഷം രണ്ടിനും നടക്കും

20:59 (IST)16 Dec 2020





















സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് രമേശ് ചെന്നിത്തല.

സംസ്ഥാന സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തികളുടെ സ്വാധീനവും കുടുംബ ബന്ധങ്ങളും ഒക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം ലഭിച്ചുവെന്നും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി നടത്തിയ വാർത്തസമ്മേളത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. Read More

19:42 (IST)16 Dec 2020





















കോർപറേഷനുകളിൽ ഇടത് ആധിപത്യം; യുഡിഎഫിന് കണ്ണൂർ മാത്രം

സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ അഞ്ചിടത്ത് എൽഡിഎഫ് മുന്നേറ്റം. കണ്ണൂർ കോർപറേഷൻ മാത്രമാണ് യുഡിഎഫിന് നേടാൻ സാധിച്ചത്. Read More

19:09 (IST)16 Dec 2020





















തൃശൂരിൽ തപാൽ ബാലറ്റുകളിൽ 93 ശതമാനവും തിരികെ ലഭിച്ചു

തൃശൂർ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്ത തപാൽ, സ്പെഷ്യൽ തപാൽ ബാലറ്റുകളിൽ 93 ശതമാനവും വോട്ടു രേഖപ്പെടുത്തി തിരികെ ലഭിച്ചതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 23247 ബാലറ്റുകൾ ത്രിതല പഞ്ചായത്തുകളിലേക്ക് അനുവദിച്ചതിൽ 21685 ബാലറ്റുകൾ തിരികെ ലഭിച്ചു

18:50 (IST)16 Dec 2020





















സംശുദ്ധമായ നിലപാട് പാലിച്ചുവെന്ന് മുഖ്യമന്ത്രി

മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് എൽഡിഎഫ് പാലിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പ്രത്യേകത വെച്ചാൽ വിവിധ ജാതി മത വിഭാഗങ്ങളെല്ലാമുണ്ട്. ഒരു ഭേദവുമില്ലാതെ എൽഡിഎഫിനെ പിന്താങ്ങുന്ന നിലയുണ്ടായി.വ്യത്യസ്ത മേഖലയെന്ന് തോന്നുന്ന എല്ലായിടത്തും വലിയ സ്വീകാര്യതയോടെ ജനം എൽഡിഎഫിനെ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇത് കേരള ജനതയുടെ വിജയമാണ്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ കോൺഗ്രസും യുഡിഎഫും ദയനീയമായി പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

18:29 (IST)16 Dec 2020





















കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ പിന്നോട്ട് അടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയ്യാറാവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാലര വർഷം എൽഡിഎഫ് സർക്കാർ കേരളത്തിൽ നടത്തിയ വികസന പദ്ധതികളുടെ ജനക്ഷേമ പരിപാടികളുണ്ട്, ഇവയ്ക്കെല്ലാം ജനങ്ങൾ നൽകിയ പിന്തുണയുടെ തുടർച്ചയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. 

18:15 (IST)16 Dec 2020





















ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വലിയ വിജയം നേടി

കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോകുകയായിരുന്നുവെന്നും എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വലിയ വിജയം നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരദേശത്തും മലയോര മേഖലയിലും എല്ലാം എൽഡിഎഫിന് വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്.

2015ൽ ഏഴ് ജില്ല പഞ്ചായത്ത് വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. ഇത്തവണ എൽഡിഎഫ് അത് 11 എണ്ണമാക്കി. കഴിഞ്ഞതവണ 98 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചെങ്കിൽ 108 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചു. തീരദേശത്തും മലയോര മേഖലയിലും എല്ലാം എൽഡിഎഫിന് വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

18:13 (IST)16 Dec 2020





















ജനങ്ങളുടെ വിജയം;ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞെന്ന് മുഖ്യമന്ത്രി

എൽഡിഎഫ് നേടിയത് കേരളത്തിലെ ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകൾക്കും കേരള രാഷ്ട്രിയത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. Read More

18:10 (IST)16 Dec 2020





















ആവേശകരമായ ജയമെന്ന് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ആവേശകരമായ ജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങളുടെ വിജയമാണ്. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ തകർക്കാൻ ശ്രമിച്ചവർക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.

18:05 (IST)16 Dec 2020





















ഇത് ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി

18:04 (IST)16 Dec 2020





















മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

17:19 (IST)16 Dec 2020





















ജനങ്ങൾ സംസ്ഥാന ഭരണത്തിന് നൽകിയ അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം ജനങ്ങൾ സംസ്ഥാന ഭരണത്തിന് നൽകിയ അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്‍റെ പ്രതിഫലനം കൂടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു. Read More

16:27 (IST)16 Dec 2020





















ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് കൃതജ്ഞത: എ വിജയരാഘവൻ

ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത അറിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ദുഷ്പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. ഇത്രയേറെ വിഷലിപ്തമായ പ്രചരണം കേട്ടിട്ടില്ല. ആ പ്രചരണം പക്ഷെ ജനം കേട്ടില്ല. സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് ലഭിച്ചത്. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല എന്നതും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

16:11 (IST)16 Dec 2020





















പൂക്കോട്ടുകാവിലും, വെള്ളിനേ‍ഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി

പാലക്കാട് പൂക്കോട്ട്കാവിലും, വെള്ളിനേ‍ഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി.പൂക്കോട്ട്കാവില്‍ 13-ല്‍ എട്ട് സീറ്റും, വെള്ളിനേ‍ഴിയില്‍ 13-ല്‍ ഒമ്പത് സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഈ രണ്ടു പഞ്ചായത്തുകളിലും പൊതു സ്വതന്ത്രൻമാരെ ബിജെപിയും കോൺഗ്രസും പിന്തുണച്ചിരുന്നു.

16:00 (IST)16 Dec 2020





















മഞ്ചേരി മുനിസിപ്പാലിറ്റി യുഡിഎഫ് നിലനിർത്തി

യുഡിഎഫിന് 28 സീറ്റുകളും എല്‍ഡിഎഫിന് 20 സീറ്റുകളും ലഭിച്ചു. യുഡിഎഫിന് കഴിഞ്ഞ തവണ 35 സീറ്റുണ്ടായിരുന്നതാണ് 28 ആയി കുറഞ്ഞത്. അതേസമയം കഴിഞ്ഞ തവണ 14 സീറ്റായിരുന്നത് എല്‍ഡിഎഫ് ഇത്തവണ 20 ആക്കി വര്‍ദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തി. ബിജെപിക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. ഇക്കുറി എസ്.ഡി.പി.ഐ എരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

16:00 (IST)16 Dec 2020





















ബിജെപിയെ തോല്‍പ്പിക്കന്‍ എല്‍ഡിഎഫും യുഡിഎഫും ധാരണ: കെ. സുരേന്ദ്രന്‍

ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിൽ യുഡിഎഫ് – എൽഡിഎഫ് ധരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. എൽഡിഎഫിന്റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. എൽഡിഎഫിന് ഇപ്പോഴുണ്ടായ വിജയത്തിന്റെ പൂർണ ഉത്തരവാദിത്യം ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

15:46 (IST)16 Dec 2020





















സർക്കാരിന് ജനങ്ങളുടെ അംഗീകാരം, ഇടത് രാഷ്‌ട്രീയത്തിന്റെ ജയം; ആത്മവിശ്വാസത്തോടെ യെച്ചൂരി

എൽഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തെ പ്രകീർത്തിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചരിത്രവിജയമാണ് ഇടതുപക്ഷം സ്വന്തമാക്കിയതെന്ന് യെച്ചൂരി പറഞ്ഞു. “ഇതുപക്ഷത്തിന് മുൻ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കാൻ സാധിച്ചു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഉയർന്ന രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകരം. കേരളത്തിലെ ഇടത് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി. കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു,” യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.

15:22 (IST)16 Dec 2020





















കോഴിക്കോട് ബ്ലോക് പഞ്ചായത്തിലും എൽഡിഎഫ് മുന്നേറ്റം

ഇവിടെ എല്‍ഡിഎഫ് 10 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലുമാണഅ വിജയിച്ചത്. നേരത്തെ യുഡിഫ് വിജയിച്ച വടകരയിലും ഇക്കുറി എൽഡിഎഫിന് ലീഡ്.

15:22 (IST)16 Dec 2020





















നിലമ്പൂരില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് ലീഗിന് സീറ്റില്ലാത്ത ‍ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 22 സീറ്റ് നേടി. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒന്‍പത് സീറ്റുകള്‍ മാത്രം. ബിജെപി ഒരു സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.

15:07 (IST)16 Dec 2020





















തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ റീകൗണ്ടിങ്

തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ റീകൗണ്ടിങ്. കവടിയാറിലാണ് വീണ്ടും വോട്ടെണ്ണുന്നത്. ഇവിടെ ഒരു വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.

15:06 (IST)16 Dec 2020





















വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം

കേരളത്തിലേത് വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നെന്നും സിപിഎം. എൽഡിഎഫിൻറെ രാഷ്ട്രീയ നിലപാടിൻറെയും സർക്കാറിന്റെ പ്രവർത്തനത്തിന്റെയും ഫലമെന്നും എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.

14:34 (IST)16 Dec 2020





















മധുരരാജ നിർമാതാവ് നെൽസൺ ഐപ്പിന് തോൽവി

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മധുരരാജ സിനിമയുടെ നിർമാതാവ് നെൽസൺ ഐപ്പിന് നാണംകെട്ട തോൽവി. കുന്നംകുളം നഗരസഭ അഞ്ചാം വാർഡ് വൈശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നെൽസൺ എൽഡിഎഫ് സ്ഥാനാർഥിയോടാണ് പരാജയം സമ്മതിച്ചത്. ഇടത് സ്ഥാനാർഥി പി.എം.സുരേഷ് 426 വോട്ടുകൾ നേടിയപ്പോൾ നെൽസൺ ഐപ്പിന് നേടാൻ സാധിച്ചത് വെറും 208 വോട്ടുകൾ മാത്രം. കുന്നംകുളം നഗരസഭ ഭരണവും എൽഡിഎഫിന്. എൽഡിഎഫ് 18 സീറ്റുകൾ നേടി. യുഡിഎഫ് നേട്ടം ഏഴ് സീറ്റിൽ ഒരുങ്ങി. എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്.

14:32 (IST)16 Dec 2020





















സത്യപ്രതിജ്ഞ

പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച(21) സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും.

13:45 (IST)16 Dec 2020





















ആര് ബഹളംവച്ചാലും ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ട്, വളഞ്ഞിട്ട് ആക്രമിച്ചിട്ട് എന്തായി; കെ.കെ.ശൈലജ

ഇടതുപക്ഷ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങൾ തങ്ങൾക്കൊപ്പം നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങൾ നിന്നു എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് വിജയമെന്നും മന്ത്രി പറഞ്ഞു. “ഞങ്ങൾ ഇനിയും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങൾക്കായുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ തുടരും. ആര് ബഹളം വച്ചാലും അത് തുടരും,” ശൈലജ ടീച്ചർ പറഞ്ഞു.

13:37 (IST)16 Dec 2020





















പാലക്കാട് നഗരസഭകൾ പിടിച്ചെടുത്ത് ഇടതുപക്ഷം

ആകെയുള്ള ഏഴ് നഗര സഭകളില്‍ അഞ്ചിലും ഇടതുപക്ഷം അധികാരത്തിലേക്ക്. യുഡിഎഫില്‍ നിന്ന് മൂന്ന് നഗരസഭകള്‍ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.

13:14 (IST)16 Dec 2020





















തൃശൂരില്‍ എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലേക്ക്

തൃശൂര്‍ കോര്‍പറേഷനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് തുടര്‍ ഭരണം നേടി. എല്‍ഡിഎഫ് 24 സീറ്റുകളും യുഡിഎഫ് 23 സീറ്റുകളും നേടി. എന്‍ഡിഎക്ക് ആറ് സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമുണ്ട്,

13:13 (IST)16 Dec 2020





















തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തിനരികെ. 100ല്‍ 93 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 48 സീറ്റുകളില്‍ എല്‍ഡിഎഫിന് ലീഡുണ്ട്. നിലവിലെ മേയറും ഇടതുമുന്നണിയുടെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടെങ്കിലും കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്താനാണ് സൂചന.

13:12 (IST)16 Dec 2020





















അരിമ്പൂർ പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

അരിമ്പൂർ പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. ആകെയുള്ള 17 വാർഡിൽ പത്ത് സീറ്റുകളിൽ വിജയിച്ചാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും ഒരേ വോട്ടുകൾ നേടിയതോടെ വിജയിയെ തീരുമാനിക്കാൻ ടോസ് ഇടേണ്ടി വന്നു. എട്ടാം വാർഡിലെ സിപിഎം സ്ഥാനാർഥി സിന്ധു സഹദേവനും ബിജെപി സ്ഥാനാർഥി സുധീഷ് മേനോത്തുപറമ്പിലും 510 വോട്ടുകൾ നേടി. ഇതോടെ ടോസ് ഇട്ടു. ടോസ് സിപിഎമ്മിന് അനുകൂലമായി. ഇതോടെ പത്ത് വാർഡുകൾ നേടി എൽഡിഎഫ് ഭരണം ഉറപ്പാക്കി.

12:42 (IST)16 Dec 2020





















മന്ത്രി എംഎം മണിയുടെ മകൾ സതിക്ക് തകർപ്പൻ വിജയം

മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് സതി വിജയിച്ചത്. എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. വീട് ഉൾപ്പെടുന്ന എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാ​ഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്.

12:40 (IST)16 Dec 2020





















എല്‍.ഡി.എഫ്. ലീഡ് ചെയ്യുന്നു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. ലീഡ് ചെയ്യുന്നു. ഏഴു ഡിവിഷനുകളില്‍ യു.ഡി.എഫും ഒരു ഡിവിഷനില്‍ എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

12:40 (IST)16 Dec 2020





















നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആകെയുള്ള 44 ഡിവിഷനുകളിൽ 18 ഡിവിഷനുകളിൽ എൽ.ഡി.എഫ്. വിജയിച്ചു. 17 സീറ്റിൽ യു.ഡി.എഫ്. വിജയിച്ചു. ഒമ്പതു സീറ്റിൽ എൻ.ഡി.എ. വിജയിച്ചു. 

12:37 (IST)16 Dec 2020





















വന്‍ മുന്നേറ്റവുമായി ട്വെന്റി 20

കിഴക്കമ്പലത്ത് ട്വന്റി 20 ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക് ട്വന്റി 20 നീങ്ങുന്നത്. കിഴക്കമ്പലത്ത് ആകെ എണ്ണിയ അഞ്ച് വാർഡുകളിലും ട്വന്റി 20 യാണ് ജയിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 കേവല ഭൂരിപക്ഷം ഉറപ്പാക്കി. ആകെ 19 വാര്‍ഡുകളുള്ള മഴുവന്നൂരിൽ വോട്ട് എണ്ണിയ എട്ട് വാർഡുകളിൽ ആറിടത്തും 2020 ജയിച്ചു. 18 വാര്‍ഡുകളുള്ള കുന്നത്തുനാടിൽ ഏഴിടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറ് വാർഡുകളിൽ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

12:35 (IST)16 Dec 2020





















പാലക്കാട് ബിജെപി കേവല ഭൂരിപക്ഷക്ഷത്തിലേക്ക്

ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായ പാലക്കാട് ബിജെപി കേവല ഭൂരിപക്ഷക്ഷത്തിലേക്ക്

ബിജെപി – 27 യുഡിഎഫി – 12 എല്‍ഡിഎഫ് – 6 വെൽഫെയർ പാർട്ടി – 1 കോൺഗ്രസ് വിമതർ – 2

12:16 (IST)16 Dec 2020





















രേഷ്മ മറിയം റോയിക്ക് വിജയം

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം( 450 വോട്ട് ). പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡ് സ്ഥാനാർത്ഥി ആയിരുന്നു രേഷ്മ. 70 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജപ്പെടുത്തി

12:04 (IST)16 Dec 2020





















ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ എൽഡിഎഫിന് വിജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫിന് ജയം. എൽജെഡി സ്ഥാനാർഥിയാണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണിത്. Read More

11:25 (IST)16 Dec 2020





















കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ

കൊടുവള്ളി നഗരസഭയിൽ സ്വന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ വിജയിച്ചു

11:22 (IST)16 Dec 2020





















ആന്തൂർ എൽഡിഎഫ് തൂത്തുവാരി

ആന്തൂരിൽ പ്രതിപക്ഷമില്ല, 28 സീറ്റും എൽഡിഎഫിന്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ ആറ് സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന 22 സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. അതേസമയം, ആന്തൂരില്‍ കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്.

11:19 (IST)16 Dec 2020





















കാരിക്കകത്ത് ബിജെപി

കാരിക്കകത്ത് തിരുവനന്തപുരം മേയർ ശ്രീകുമാർ പരാജയപ്പെട്ടു. ബിജെപി സീറ്റ് നേടി

11:18 (IST)16 Dec 2020





















തിരുവനന്തപുരത്ത് മേയർ പരാജയപ്പെട്ടു

തിരുവനന്തപുരം കോർപറേഷനിൽ മേയർ കെ ശ്രീകുമാർ പരാജപ്പെട്ടു. കരിക്കകം വാർഡ് 116 വോട്ടിനു ബിജെപി പിടിച്ചെടുത്തു. 

10:57 (IST)16 Dec 2020





















കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് വൻ വിജയം.

എല്‍ഡിഎഫ് – 25 യുഡിഎഫ് – 1 എന്‍ഡിഎ – 1 മറ്റുള്ളവര്‍ – 1

10:57 (IST)16 Dec 2020





















ആലപ്പുഴയിലെ എല്ലാ ബ്ലോക്കുകളിലും എൽഡിഎഫ്

ആലപ്പുഴ ജില്ലയിൽ ആകെയുള്ള 12 ബ്ലോക്കിലും എൽഡിഎഫ് മുന്നേറ്റം

10:49 (IST)16 Dec 2020





















സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം: കോടിയേരി

ഐതിഹാസിക വിജയമാണ് എൽഡിഎഫിന്. എല്ലാ കള്ളപ്രചാര വേലകളും കേരളത്തിലെ ജനങ്ങൾ നിരാകരിച്ചു. കേരളത്തിലെ ജനങ്ങൾക്കിടയിൽ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇടത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്നും കോടിയേരി.

10:46 (IST)16 Dec 2020





















പാലായിൽ എൽഡിഎഫിന് മിന്നും വിജയം

ജോസ് പക്ഷത്തിനൊപ്പം എല്‍ഡിഫ് മത്സരിച്ച പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് വിജയം. അതേസമയം തൊട്ടടുത്ത ഏറ്റുമാനൂരില്‍ യുഡിഎഫാണ് മുന്നില്‍.

10:38 (IST)16 Dec 2020





















ബി ഗോപാലകൃഷ്ണൻ തോറ്റു

തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപിക്ക് തോൽവി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്‌ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു.

10:32 (IST)16 Dec 2020





















ബിജെപി സിറ്റിങ് സീറ്റിൽ ബി ഗോപാലകൃഷ്ണൻ തോറ്റു

തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപിക്ക് തോൽവി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്‌ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു.

10:28 (IST)16 Dec 2020





















തൃശൂർ കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം

തൃശൂർ കോർപറേഷനിൽ 12 സീറ്റിൽ യുഡിഎഫ് മുന്നിൽ. എൽഡിഎഫ് ഒൻപത് സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു

10:22 (IST)16 Dec 2020





















കണ്ണൂർ കോർപറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിക്കു വിജയം. കോൺഗ്രസ് സിറ്റിങ് സീറ്റായ പള്ളിക്കുന്ന് വാർഡിൽ ബിജെപി സ്ഥാനാർഥി പികെ ഷൈജു വിജയിച്ചു

10:15 (IST)16 Dec 2020





















കോഴിക്കോട്ട് മുൻ മേയറുടെ വാർഡിൽ എൽഡിഎഫിനു ഞെട്ടിക്കുന്ന തോൽവി

കോഴിക്കോട് കോർപറേഷനിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിൽ എൽഡിഎഫിനു ഞെട്ടിക്കുന്ന തോൽവി. ഇവിടെ ബിജെപി സ്ഥാനാർഥി അനുരാധ തായാട്ടാണ് അട്ടിമറി വിജയം നേടിയത്

10:10 (IST)16 Dec 2020





















കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ആധിപത്യം

കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ 13 സീറ്റിൽ യുഡിഎഫ് മുന്നിൽ. എൻഡിഎ എട്ടു സീറ്റിൽ മുന്നിൽ നിൽക്കുമ്പോൾ എൽഡിഎഫ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല

10:07 (IST)16 Dec 2020





















കാഞ്ഞങ്ങാട് നഗരസഭയിൽ എൽഡിഎഫ് 

കാഞ്ഞങ്ങാട് നഗരസഭയിൽ എൽഡിഎഫ് 12 സീറ്റിൽ മുന്നിൽ. യുഡിഎഫ് അഞ്ച് സീറ്റിലും എൻഡിഎ രണ്ട് സീറ്റിലും മുന്നിൽ

09:57 (IST)16 Dec 2020





















കൊടുങ്ങല്ലൂരിൽ എൻഡിഎയ്ക്ക് മൂന്ന് സീറ്റ്

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ എൻഡിഎയ്ക്ക് മൂന്ന് സീറ്റിൽ വിജയം. എൽഡിഎഫ് നാലിടത്തും യുഡിഎഫ് ഒരിടത്തും വിജയിച്ചു.

09:49 (IST)16 Dec 2020





















കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് മുന്നിൽ

കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് മുന്നിൽ. ലീഡ് നില: എൽഡിഎഫ്-5,യുഡിഎഫ്-4, എൻഡിഎ-1

09:39 (IST)16 Dec 2020





















കോഴിക്കോട്ടും യുഡിഎഫ് മേയർ സ്ഥാനാർഥി തോറ്റു

കൊച്ചിയ്ക്കു പിന്നാലെ കോഴിക്കോട് കോർപറേഷനിലും യുഡിഎഫ് മേയർ സ്ഥാനാർഥി തോറ്റു. ചേവായൂർ വാർഡിൽ മത്സരിച്ച പിഎൻ അജിതയാണ് തോറ്റത്

09:36 (IST)16 Dec 2020





















കളമശേരിയിൽ ഇഞ്ചോടിഞ്ച്

കളമശേരി നഗരസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ്-7, യുഡിഎഫ്-6, മറ്റുള്ളവർ-3

09:34 (IST)16 Dec 2020





















ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് മുന്നിൽ 

ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് നാലിടത്തും യുഡിഎഫ് ഒരിടത്തും മുന്നിൽ

09:20 (IST)16 Dec 2020





















തിരുവനന്തപുരം കോർപ്പറേഷൻ ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 17 ഇടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും, പത്തിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ചന്തവിള
കാട്ടായിക്കോണം
ഉള്ളൂര്‍
ചെല്ലമംഗലം
കുന്നുകുഴി
പാളയം
തൈക്കാട്
വഴുതക്കാട്
നെടുങ്കാട്
മേലാംകോട്
പുഞ്ചക്കരി
പൂങ്കുളം
വെങ്ങാനൂര്‍
ബീമാപള്ളി ഈസ്റ്റ്
മുട്ടത്തറ
ശ്രീവരാഹം
തമ്പാനൂര്‍

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ശ്രീകാര്യം
ചെറുവയ്ക്കല്‍
ഇടവക്കോട്
ചെമ്പഴന്തി
പൗഡിക്കോണം
പുന്നയ്ക്കാമുഗള്‍
പാപ്പനംകോട്
എസ്റ്റേറ്റ്
കാലടി
ശ്രീകണ്‌ഠേശ്വരം

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ബീമാപള്ളി
മുല്ലൂര്‍

മറ്റുള്ളവര്‍

ഫോര്‍ട്ട്
കഴക്കൂട്ടം

09:19 (IST)16 Dec 2020





















കെ ടി ജലീലിന്‍റെ വാർഡിൽ എൽഡിഎഫിന് തോൽവി

വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ ടി ജലീലിന്‍റെ വാർഡിൽ എൽഡിഎഫിന് തോൽവി. എല്‍ഡിഎഫ് പിന്തുണക്കുന്ന വിഡിഎഫ് തോറ്റു. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് ഇത്

09:09 (IST)16 Dec 2020





















തിരുവനന്തപുരം കോര്‍പ്പറേഷൻ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പത്തിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും, നാലിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ചന്തവിള
കാട്ടായിക്കോണം
ചെല്ലമംഗലം
കുന്നുകുഴി
പാളയം
വഴുതക്കാട്
ബീമാപള്ളി ഈസ്റ്റ്
മുട്ടത്തറ
ശ്രീവരാഹം
തമ്പാനൂര്‍

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ബീമാപള്ളി

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ശ്രീകാര്യം
ചെറുവയ്ക്കല്‍
ചെമ്പഴന്തി
പൗഡിക്കോണം

മറ്റുള്ളവര്‍

ഫോര്‍ട്ട്
കഴക്കൂട്ടം

09:04 (IST)16 Dec 2020





















വര്‍ക്കല മുനിസിപ്പാലിറ്റിയിലെ ഫലങ്ങള്‍

വാര്‍ഡ് 1ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജിനി വിജയിച്ചു.
വാര്‍ഡ് 2ല്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജി. ജയചന്ദ്രന്‍ നായര്‍ വിജയിച്ചു.
വാര്‍ഡ് 3ല്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജിഗീഷ് വിജയിച്ചു.
വാര്‍ഡ് 4ല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സിന്ധു വിജയിച്ചു.
വാര്‍ഡ് 5ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ബിന്ദു വിജയിച്ചു.
വാര്‍ഡ് 6ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇന്ദുലേഖ വിജയിച്ചു.
വാര്‍ഡ് 7ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനീഷ് വിജയിച്ചു.
വാര്‍ഡ് 9ല്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സതീശന്‍ വിജയിച്ചു.
വാര്‍ഡ് 10ല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി അശ്വനി വിജയിച്ചു.

09:04 (IST)16 Dec 2020





















കാസർഗോഡ് ജില്ലയിൽ യുഡിഎഫ് മുന്നേറ്റം

പുത്തിഗെ പഞ്ചായത്ത് യൂഡി എഫ് (1 ), എല്‍ഡി എഫ്(2), എന്‍ഡി എ (1), മറ്റുള്ളവര്‍ (3)

കുമ്പള പഞ്ചായത്ത് യൂഡി എഫ് (4 ), എല്‍ഡി എഫ്(1), എന്‍ഡി എ (2), മറ്റുള്ളവര്‍ (2)

കാറഡുക്ക പഞ്ചായത്ത് യൂഡി എഫ് (0 ), എല്‍ഡി എഫ്(0), എന്‍ഡി എ (3), മറ്റുള്ളവര്‍ (1)

മുളിയാര്‍ പഞ്ചായത്ത് യൂഡി എഫ് (1 ), എല്‍ഡി എഫ്(0), എന്‍ഡി എ (0), മറ്റുള്ളവര്‍ (0)

തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂഡി എഫ് (3 ), എല്‍ഡി എഫ്(1), എന്‍ഡി എ (0), മറ്റുള്ളവര്‍ (0)

ഉദുമ പഞ്ചായത്ത് യൂഡി എഫ് (0 ), എല്‍ഡി എഫ്(1), എന്‍ഡി എ (0), മറ്റുള്ളവര്‍ (0)

കയ്യൂര്‍ ചീമേനി യൂഡി എഫ് (0 ), എല്‍ഡി എഫ്(1), എന്‍ഡി എ (0), മറ്റുള്ളവര്‍ (0)

09:01 (IST)16 Dec 2020





















ഷൊര്‍ണൂരില്‍ ബിജെപി ലീഡ്

ഷൊര്‍ണൂരില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ്

09:01 (IST)16 Dec 2020





















ബി ഗോപാലകൃഷ്ണൻ പിന്നിൽ

തൃശൂർ കുട്ടൻകുളങ്ങരയിൽ ബിജെപി സ്ഥാനാർഥി അഡ്വേക്കേറ്റ് ബി ഗോപാലകൃഷ്ണൻ 13 വോട്ടുകൾക്ക് പിന്നിൽ. തപാൽ വോട്ടുകളിൽ ഗോപാലകൃഷ്ണന് ലീഡ് ഉണ്ടായിരുന്നു

08:53 (IST)16 Dec 2020





















കോട്ടയം ജില്ലയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

കോട്ടയം ജില്ലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ആറ് വീതം ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും മുന്നിലാണ്. മൂന്നിടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്ന

08:50 (IST)16 Dec 2020





















തൃശൂര്‍ കോര്‍പറേഷനില്‍ ലീഡ് നേടി എല്‍ഡിഎഫ്

ബിജെപിയെ പിന്നിലാക്കി തൃശൂര്‍ കോര്‍പറേഷനില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. നാലിടങ്ങളില്‍ എല്‍ഡിഎഫാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് അഞ്ചിടങ്ങളിലും യുഡിഎഫ് രണ്ടിടങ്ങളിലും എന്‍ഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ലീഡ് തിരിച്ചുപിടിത്ത് എല്‍ഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് രണ്ടിടങ്ങളിലും രണ്ടിടങ്ങളില്‍ എന്‍ഡിഎയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു

08:50 (IST)16 Dec 2020





















കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ ഒരു വോട്ടിന് ജയിച്ചത്. ആകെ 650 വോട്ടാണ് ഇവിടെ ഉള്ളത്. ബിജെപി സ്ഥാനാർഥി പത്മകുമാരിയോടാണ് വേണുഗോപാൽ തോൽവി വഴങ്ങിയത്. വെറും ഒരു വോട്ടിനാണ് വേണുഗോപാൽ തോറ്റത്. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നാണ് യുഡിഎഫ് ആവശ്യം.

08:44 (IST)16 Dec 2020





















ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടത് മുന്നണിക്ക് ആധിപത്യം

ബ്ലോക്ക് പഞ്ചായത്തുകളിലെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് അഞ്ചിടങ്ങളിലും യുഡിഎഫ് രണ്ടിടങ്ങളിലും എന്‍ഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു.

08:41 (IST)16 Dec 2020





















ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

രണ്ട് ജില്ലാ പഞ്ചായത്തുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.

08:41 (IST)16 Dec 2020





















പന്തളത്ത് എന്‍ഡിഎ മുന്നില്‍; തൃശൂര്‍ കോര്‍പറേഷനിലും ബിജെപി മുന്നേറ്റം

പന്തളം മുനിസിപ്പാലിറ്റിയില്‍ നാല് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ വീതമാണ് എല്‍ഡിഎഫു യുഡിഎഫും മുന്നിലുള്ളത്.

08:37 (IST)16 Dec 2020





















ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. 32 പഞ്ചായത്തുകളില്‍ എല്‍ഡിഎഫും 30 പഞ്ചായത്തുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.

08:37 (IST)16 Dec 2020





















മുനിസിപ്പാലിറ്റികളില്‍ യുഡിഫ് മുന്നേറ്റം; ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍

ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഫ് മുന്നേറ്റമാണ് കാണുന്നത്. അതേസമയം കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു.

08:36 (IST)16 Dec 2020





















അരുവിക്കരയില്‍ എല്‍.ഡി.എഫ് മുന്നില്‍

അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍ക്കോണം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.ശോഭ ടീച്ചര്‍ മുന്നിട്ടുനില്‍ക്കുന്നു.

08:32 (IST)16 Dec 2020





















നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ലീഡ്; ഒരിടത്ത് ബിജെപി

ആദ്യ സൂചനകള്‍ പ്രകാരം സംസ്ഥാനത്തെ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നില്‍. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി ലീഡ് ചെയ്യുന്നു.

08:31 (IST)16 Dec 2020





















കൊല്ലം പരവൂരിൽ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു

കൊല്ലം പരവൂരിൽ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു. ഒരിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ആണ് വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ എൽഡിഎഫും, മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയും വിജയിച്ചു.

08:29 (IST)16 Dec 2020





















മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍

യുഡിഎഫുമായി ചേര്‍ന്ന് മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ ആദ്യ സൂചനകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍

08:28 (IST)16 Dec 2020





















അഞ്ചിടത്ത് എല്‍.ഡി.എഫ് മുന്നില്‍

വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ അഞ്ചു വാര്‍ഡുകളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. വിളക്കുളം, ഇടപ്പറമ്പ്, ജനതാമുക്ക്, കരുനിലക്കോട്, പുല്ലാനിക്കോട് എന്നിവിടങ്ങളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. കല്ലാഴി വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ലീഡ് ചെയ്യുന്നു. 

08:26 (IST)16 Dec 2020





















പാലായില്‍ ആദ്യ ജയം എല്‍ഡിഎഫിന്

പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഓന്നാം വാര്‍ഡില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി വിജയിച്ചു. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പിച്ചത്.

08:26 (IST)16 Dec 2020





















തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടിടത്ത് ബിജെപി

തൃശൂര്‍ കോര്‍പറേഷനില്‍ രണ്ട് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. കൊച്ചി കോര്‍പറേഷനിലെ ആദ്യഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം

08:25 (IST)16 Dec 2020





















തപാല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു.

08:11 (IST)16 Dec 2020





















എൽഡിഎഫ് ലീഡ് ചെയ്യുന്നു

വർക്കല മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. വലിയ വിജയപ്രതീക്ഷയാണ് മുന്നണികൾ കാഴ്ചവയ്ക്കുന്നത്. 

08:08 (IST)16 Dec 2020





















കാസർഗോഡ് ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു.

ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ 8.30 ഓടെ അറിയും. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കളക്ടറേറ്റില്‍ നിന്ന് എണ്ണിത്തുടങ്ങി.

08:06 (IST)16 Dec 2020





















വോട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

08:03 (IST)16 Dec 2020





















കോട്ടയം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

കോട്ടയം ജില്ലയിൽ ആകെ 17 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ജില്ലാ പഞ്ചായത്തിലെ തപാല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് എണ്ണുക.

07:57 (IST)16 Dec 2020





















ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം; മലപ്പുറത്തും കോഴിക്കോടും നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വിവിധ ജില്ല ഭരണകൂടങ്ങൾ. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കണമെന്നും ജില്ല കലക്ടർമാർ അറിയിച്ചു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങൾ, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം നടത്തരുതെന്നും അഭ്യർഥനയുണ്ട്. Read More

07:32 (IST)16 Dec 2020





















ട്രെൻഡായി ഹരിത ബൂത്തുകൾക്കു പിന്നാലെ ഹരിത വോട്ടെണ്ണൽ കേന്ദ്രങ്ങളും

കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ, അങ്കമാലി മുനിസിപ്പൽ ഓഫീസ്, ഗാർഡിയൻ ഏയ്ഞ്ചൽസ് ഹൈസ്കൂൾ, മഞ്ഞുമ്മൽ, മോഡൽ എഞ്ചിനീയറിംഗ് കോളേജ് തൃക്കാക്കര എന്നിവയെ ഹരിത മാതൃക വോട്ടെണ്ണൽ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തു. ജില്ലയിലെ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പരമാവധി മാലിന്യത്തിന്റെ ഉല്പാദനം കുറക്കണമെന്നു ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അഭ്യർത്ഥിച്ചു.

ചിത്രം: തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രമായ മോഡൽ എൻജിനീറിങ് കോളേജിൽ തയ്യാറാക്കിയ സ്വാഗത കാമനത്തിനു ഒപ്പം ഹരിത കർമ്മ സേന അംഗങ്ങൾ

07:05 (IST)16 Dec 2020





















കൗണ്ടിങ് ഹാളുകളും കാത്തിരിപ്പിൽ

കോഴിക്കോട് കോർപറേഷനിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രമായ നടക്കാവ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയ കൗണ്ടിങ് ഹാൾ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവിറക്കി. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. 

07:04 (IST)16 Dec 2020





















തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ലൈവായി വായനക്കാരിലേക്ക് എത്തിക്കാൻ ഐഇ മലയാളം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം ചൂടാറാതെ തത്സമയം കൃത്യമായി അറിയാൻ ഐഇ മലയാളം ലൈവിലേക്ക് സ്വാഗതം.

Kerala Local Body Election Results: പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച(21) സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളിലുമായി 76.18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതിൽ തിങ്കളാഴ്ച കഴിഞ്ഞ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്.

മൂന്നാം ഘട്ട വോട്ടെടുപ്പിൽ 78.62 ആണ് പോളിങ്. 73.12 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിങ്. രണ്ടാംഘട്ടത്തിൽ 76.78 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം – 78.86, കോഴിക്കോട്- 78.98, കണ്ണൂർ – 77.54, കാസർകോഡ്- 77.14 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിങ് ശതമാനം.2015ൽ 77.76 ശതമാനമായിരുന്നു പോളിങ് ശതമാനം. അന്ന് രണ്ട് ഘട്ടങ്ങളിലായായിരുന്നു പോളിങ്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala local body election 2020 result live updates

Next Story
തദ്ദേശം ആർക്കൊപ്പം? ആദ്യ ഫലസൂചന രാവിലെ എട്ടരയോടെLocal Body election, തദ്ദേശ തിരഞ്ഞെടുപ്പ്, kerala Local Body election,kerala Local Body election 2020,election, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com