scorecardresearch

എൽഡിഎഫ് വിജയം ജനങ്ങൾ സംസ്ഥാന ഭരണത്തിന് നൽകിയ അംഗീകാരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കേന്ദ്ര ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകൾ‍ക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കേന്ദ്ര ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകൾ‍ക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

author-image
WebDesk
New Update
cpm, rajasthan, election result, സിപിഎം, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, assembly election results, assembly election 2018, assembly elections counting, assembly election result 2018, assembly election result, assembly election result of chhattisgarh 2018, assembly election results of rajasthan 2018, assembly election results live update, election result live, telangana assembly election result 2018, madhya pradesh assembly election result, mizoram assembly election result

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം ജനങ്ങൾ സംസ്ഥാന ഭരണത്തിന് നൽകിയ അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്‍റെ പ്രതിഫലനം കൂടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു.

Advertisment

"തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കിയതിന് ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ജനതയെ ഒപ്പം ചേര്‍ത്ത് നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്‍റെ പ്രതിഫലനം കൂടിയാണിത്," പ്രസ്താവനയിൽ സിപിഎം അഭിപ്രായപ്പെട്ടു.

Read More: സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിന് ലഭിച്ച അംഗീകാരം; മുഖ്യമന്ത്രിക്കെതിരായ ആക്രമണങ്ങൾക്കുള്ള മറുപടി: യെച്ചൂരി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ബിജെപിക്ക് വേണ്ടി വോട്ട് മറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതതെന്നും സിപിഎം ആരോപിച്ചു. "ഒരു വശത്ത് ബിജെപിയുമായി രഹസ്യധാരണയും മറുവശത്ത് വെല്‍ഫെയര്‍ പാര്‍ടിയുമായി പരസ്യധാരണയുമുാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ബിജെപിക്ക് വേണ്ടി വോട്ട് മറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍, ഇതൊന്നുകൊണ്ടും എല്‍.ഡി.എഫിന്‍റെ ചരിത്ര വിജയത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല."

Advertisment

"ഹിന്ദു രാഷ്ട്രത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോണ്‍ഗ്രസ് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാല്‍, എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരള ജനത നിലയുറപ്പിച്ചത്," സിപിഎം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

Read More: സംസ്ഥാനത്ത് ഇടത് തരംഗം

ഏതറ്റം വരെയും പോകാന്‍ മടി കാണിക്കാത്ത അപവാദ പ്രചാരവേല നടത്താനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചതെന്നും എന്നാല്‍, അവര്‍ വിളിച്ചു പറയുന്ന നുണകള്‍ വിശ്വസിക്കുന്നവരല്ല മലയാളികളെന്ന് ഈ തെരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും അതിന്‍റെ ഭാഗമായെന്നും ഈ കേരള വിരുദ്ധ മുന്നണിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും പാർട്ടി അഭിപ്രായപ്പെട്ടു.

ഈ വന്‍വിജയത്തിലും അപൂര്‍വ്വം ചിലയിടങ്ങളില്‍ പ്രതീക്ഷിത മുന്നേറ്റമുാക്കാന്‍ കഴിയാതെ പോയത് പാര്‍ടിയും മുന്നണിയും വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.

Cpim Election Kerala Local Bodies Election 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: