/indian-express-malayalam/media/media_files/uploads/2019/05/Priyanka-Gandhi.jpg)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ചില സീറ്റുകളില്‍ ബിജെപി വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. കരുത്തരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് പ്രിയങ്ക പറഞ്ഞു.
Read More: ഇത് അസംബന്ധം, രാഹുൽ ഇന്ത്യക്കാരനാണെന്ന് ലോകം മുഴുവനും അറിയാം: പ്രിയങ്ക ഗാന്ധി
പല സ്ഥാനാര്‍ഥികളും ബിജെപി വോട്ട് പോലും സ്വന്തമാക്കാന്‍ കഴിവുള്ളവരാണെന്നും പ്രിയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അവസ്ഥ അതിദാരുണമായിരിക്കുമെന്ന് പ്രിയങ്ക അവകാശപ്പെട്ടു. യുപിയില്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കും. അത് വളരെ പരിതാപകരമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. യുപിയിലെ എസ്.പി - ബി.എസ്.പി - ആര്‍എല്‍ഡി സഖ്യവുമായി മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനങ്ങളുടെ ക്ഷേമത്തിനും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കും വേണ്ടിയാണ് ഈ മത്സരം. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് മാത്രമാണ് മോദി ചിന്തിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Read More: സ്മൃതിയുടെ ‘ഷൂസ് വിതരണം’ രാഹുലിനെയല്ല ജനങ്ങളെ അപമാനിക്കാന്‍: പ്രിയങ്ക
അതേസമയം, യുപിയിലെ എസ്.പി - ബി.എസ്.പി സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ബിഎസ്പി- എസ്പി നേതാക്കളായ മായാവതിക്കും അഖിലേഷിനുമെതിരെയും രാഹുൽ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇക്കഴിഞ്ഞ അഞ്ചു വർഷം മോദിയോട് എസ്‍പിയോ ബിഎസ്‍പിയോ പോരാടാന്‍ തയ്യാറായിട്ടില്ല. മോദിക്കെതിരെ പോരാടിയത് കോൺഗ്രസാണ്. തനിക്ക് മോദിയെ പേടിയില്ല. മായാവതിയുടെയും അഖിലേഷിന്‍റെയും കൺട്രോള്‍ മോദിയുടെ കയ്യിലാണെന്നും രാഹുല്‍ ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.