ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി യാത്ര തിരിക്കവേ കാണ്‍പൂര്‍ വിമാനത്താവളത്തില്‍ കണ്ടുമുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. ഇരുവരുടേയും സ്നേഹപ്രകടനങ്ങള്‍ക്കായിരുന്നു വിമാനത്താവളം വേദിയായത്. രാഹുല്‍ പ്രിയങ്കയെ കളിയാക്കുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചു.
നല്ലൊരു സഹോദരന്‍ എങ്ങനെ ആയിരിക്കണം എന്നാണ് തമാശരൂപേണെ രാഹുല്‍ പറയുന്നത്. വളരെ കുറഞ്ഞ ദൂരം മാത്രം യാത്ര ചെയ്യേണ്ടുന്ന പ്രിയങ്ക വലിയ ഹൈലികോപ്റ്ററിലാണ് യാത്ര ചെയ്യുന്നതെന്നും അതേസമയം ഒരുപാട് യാത്ര ചെയ്യേണ്ട് താന്‍ ചെറിയ ഹെലികോപ്ടറിലാണ് പോകുന്നതെന്നും ആണ് രാഹുല്‍ പറയുന്നത്. രാഹുലിന്റെ കളിയാക്കലില്‍ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന പ്രിയങ്കയേയും കാണാന്‍ കഴിയും. കളിയാക്കുന്നത് തടയാന്‍ പ്രിയങ്ക നോക്കിയെങ്കിലും രാഹുല്‍ പറഞ്ഞു തുടങ്ങി.
‘ഒരു നല്ല സഹോദരന്‍ എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം. ഒരുപാട് നേരം യാത്ര ചെയ്യാനുളള ഞാന്‍ പോകുന്നത് ചെറിയ ഹെലികോപ്ടറിലാണ്. എന്നാല്‍ കുറച്ച് ദൂരം മാത്രം പോവാനുളള എന്റെ സഹോദരി പോകുന്നത് വലിയ ഹെലികോപ്ടറിലാണ്. പക്ഷെ എനിക്ക് അവളെ ഇഷ്ടമാണ്,’ രാഹുല്‍ ഗാന്ധി വീഡിയോ ക്യാമറ നോക്കി പറയുന്നു. മറയ്ക്ക് മുന്നിലേക്ക് പ്രിയങ്കയേയും കൊണ്ടുവന്ന ശേഷമായിരുന്നു രാഹുലിന്റെ കളിയാക്കല്‍. പിന്നീട് ആലിംഗനം ചെയ്താണ് ഇരുവരും രണ്ട് വഴിക്ക് പ്രചരണത്തിനായി പിരിഞ്ഞത്.