ലഖ്‌നൗ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അമേഠിയിലെ ജനങ്ങള്‍ക്ക് ഷൂസ് വിതരണം ചെയ്തതിലൂടെ സ്മൃതി ജനങ്ങളെ തന്നെയാണ് അപമാനിച്ചതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയാണ് അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍തഥി.
”സ്മൃതി ഇറാനി ഇവിടെ വന്ന് ജനങ്ങള്‍ക്ക് ഷൂസ് വിതരണം ചെയ്തു. അമേഠിയിലെ ജനങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലെന്ന് പറയുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ അവര്‍ അപമാനിച്ചത് അമേഠിയിലെ ജനങ്ങളെ തന്നെയാണ്” പ്രിയങ്ക പറഞ്ഞു.
#WATCH: Priyanka Gandhi Vadra,says,"Ye Smriti Irani ji yahan aai aur unhone joote baante ye kehne ke liye ki inke pas joote bhi nahi hai pehene ke liye. Ye soch rahi hain ki Rahul ji ka apmaan kar rahi hai, ye kar rahi hain Amethi ki janta ka apmaan." pic.twitter.com/G0bpG4SwpK
— ANI UP (@ANINewsUP) April 22, 2019
പിന്നാലെ പ്രിയങ്കയുടെ പ്രതികരണത്തിന് മറുപടിയുമായി സ്മൃതി ഇറാനിയും രംഗത്തെത്തി. പ്രിയങ്കയുടെ നാടകം അവസാനിപ്പിക്കണമെന്നായിരുന്നു സ്മൃതിയുടെ മറുപടി.
”ഞാനൊരു നടിയായിരുന്നു. അതുകൊണ്ട് പ്രിയങ്കയോട് നാടകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രിയങ്കയ്ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ പാവങ്ങളെ സന്ദര്‍ശിക്കണം. അവര്‍ക്ക് ധരിക്കാന്‍ ഷൂസില്ലെന്ന സത്യം കണ്ടറിയണം” സ്മൃതി ഇറാനി പറഞ്ഞു..