/indian-express-malayalam/media/media_files/uploads/2021/03/pinarayi-vijayan.jpeg)
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ അഭിപ്രായ സർവേ ഫലം. രണ്ടാം ഘട്ട സർവേ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. ആദ്യ സർവേ ഫലത്തിലും ഭരണത്തുടർച്ച പ്രവചിച്ചിരുന്നു.
കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് സർവേ ഫലം പുറത്തുവിട്ടത്. മധ്യ കേരളത്തിൽ മാത്രമാണ് യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും എൽഡിഎഫ് ആധിപത്യമെന്നാണ് സർവേ വ്യക്തമാക്കുന്നത്. 82 മുതൽ 91 സീറ്റ് വരെ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ പ്രവചിക്കുന്നത്. യുഡിഎഫിന് 46 മുതൽ 54 വരെ സീറ്റും എൻഡിഎയ്‌ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റും സർവേ പ്രവചിക്കുന്നു.
Read More: തിരഞ്ഞെടുപ്പിൽ ഇതുവരെ മത്സരിച്ച സിനിമാ താരങ്ങളും എഴുത്തുകാരും കായിക താരങ്ങളും
തെക്കൻ കേരളത്തിൽ 23 മുതൽ 26 വരെ സീറ്റുകൾ എൽഡിഎഫ് നേടിയേക്കാം. യുഡിഎഫിന് 12 മുതൽ 15 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എൻഡിഎ ഒന്നു മുതൽ രണ്ട് സീറ്റ് വരെ നേടിയേക്കാമെന്നും സർവേ പ്രവചിക്കുന്നു.
വടക്കൻ കേരളത്തിലാണ് എൽഡിഎഫിന് ഞെട്ടിക്കുന്ന മുന്നേറ്റം പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ 42 മുതൽ 45 വരെ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് പ്രവചിക്കുന്ന സർവേ യുഡിഎഫ് 13 മുതൽ 16 സീറ്റുകൾ വരെ മാത്രമേ നേടൂ എന്നും പ്രവചിക്കുന്നു. എൻഡിഎയ്‌ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ വടക്കൻ കേരളത്തിൽ പ്രവചിക്കുന്നു.
മധ്യ കേരളം യുഡിഎഫിന് ആശ്വാസമാകും. യുഡിഎഫിന് മധ്യകേരളത്തിൽ 21 മുതൽ 24 സീറ്റുകൾ വരെയാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫ് 17 മുതൽ 20 വരെ സീറ്റ് നേടിയേക്കാമെന്നും സർവേ പറയുന്നു.
Read Also: ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതൽ
മുഖ്യമന്ത്രിയാകാൻ അനുയോജ്യനായ നേതാവ് പിണറായി വിജയൻ തന്നെയെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. രണ്ടാം ഘട്ട സർവേയിൽ പിണറായിയുടെ സ്വീകാര്യത വർധിച്ചതായാണ് പറയുന്നത്.സർവേയിൽ പങ്കെടുത്ത 41 ശതമാനം പേരാണ് പിണറായി വിജയൻ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ട സർവേയിൽ 39 ശതമാനം പേരായിരുന്നു പിണറായി വിജയനെ പിന്തുണച്ചത്.
അടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി മതിയെന്ന് ആഗ്രഹിക്കുന്നത് 27 ശതമാനം പേരാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ 11 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആറ് ശതമാനം പേരും പിന്തുണച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.