Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതൽ

നീല, വെള്ള കാര്‍ഡുകാര്‍ക്കുളള സ്പെഷ്യൽ അരി വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം: ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണത്തിനു ഇന്നു തുടക്കമാകും. ഇതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്‌ടറുടെ ഉത്തരവിറങ്ങി. എല്ലാ വിഭാഗക്കാര്‍ക്കും ഇന്നു മുതല്‍ കിറ്റ് കിട്ടും.

ഏപ്രിൽ ഒന്നിന് കിറ്റ് വിതരണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിലിലെ കിറ്റ് മാര്‍ച്ചില്‍ നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കിറ്റ് ഏപ്രിൽ ഒന്നിന് ശേഷം കൊടുത്തു തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ അവധി ദിവസങ്ങളായ ഏപ്രിൽ 1,2 തിയതികളിൽ കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണ് വിതരണം വീണ്ടും നേരത്തെയാക്കിയത്.

Read Also: ‘കേസെടുക്കാൻ അധികാരമുണ്ട്’; എൻഫോഴ്‌സ്‌മെന്റിനോട് പോരിനുറച്ച് സർക്കാർ

നീല, വെള്ള കാര്‍ഡുകാര്‍ക്കുളള സ്പെഷൽ അരി വിതരണം നാളെ തുടങ്ങും. സ്പെഷൽ അരി വിതരണം തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഹെെക്കോടതി സ്റ്റേ ചെയ്‌തിരുന്നു. സ്‌പെഷ്യൽ അരി വിതരണം ചെയ്യാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുൻപ് എടുത്തതാണെന്നും അതിനാൽ പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: April food kit distribution kerala government

Next Story
‘കേസെടുക്കാൻ അധികാരമുണ്ട്’; എൻഫോഴ്‌സ്‌മെന്റിനോട് പോരിനുറച്ച് സർക്കാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com