scorecardresearch

കേരള സോഷ്യൽ ആഡിറ്റ് സൊസൈറ്റിയിൽ അവസരം

കേരളത്തിലെ തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിയാം

കേരളത്തിലെ തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിയാം

author-image
Careers Desk
New Update
news

തൊഴിൽ വാർത്തകൾ

കേരള സോഷ്യൽ ആഡിറ്റ് സൊസൈറ്റിയിൽ ഒരു സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റിന്റെയും, മൂന്നു സോഷ്യൽ ആഡിറ്റ് എക്സ്പെർട്ട് / സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.socialaudit.Kerala.gov.in സന്ദർശിക്കുക.

അപേക്ഷ ക്ഷണിച്ചു

Advertisment

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ മെഷീനിസ്റ്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്ക് പി.എസ്.സി മുഖാന്തിരം നിയമനം നടക്കുന്നത് വരെ ദിവസ വേതനം 755 രൂപ നിരക്കിലായിരിക്കും നിയമനം. ബന്ധപ്പെട്ട ട്രേഡിലുള്ള ടി എച്ച് എൽ സി യോഗ്യത അല്ലെങ്കിൽ എസ്.എസ്.എൽ.സി തത്തുല്യവും ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കെ.ജി.സി.ഇ, വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-45. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 25 ന് രാവിലെ 10 മണിക്ക് എൻജിനിയറിങ് വിഭാഗത്തിൽ നേരിട്ട് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.

എക്‌സിക്യൂട്ടീവ് എൻജിനിയർ നിയമനം

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ   ക്ഷണിച്ചു. സിവിൽ എൻജിനിയറിംഗ്  ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച്  സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001 എന്ന മേൽ വിലാസത്തിലോ,  secretarykshb@gmail.com  എന്ന ഇമെയിൽ വിലാസത്തിലോ മാർച്ച് 28 വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.   വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.

അധ്യാപക ഒഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി / ഡിഗ്രി / ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകിട്ട് 5 ന് മുൻപ് ലഭിക്കത്തക്കവിധത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.captkerala.com, ഫോൺ : 0471 – 2474720, 0471 – 2467728.

ജില്ലാ ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

Advertisment

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്‌) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഏപ്രിൽ 5 നു മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.suchitwamission.org, ഇമെയിൽ : sanitation.sm@kerala.gov.in, www.sanitation.kerala.gov.in, sanitationkerala@gmail.com, ഫോൺ : 0471 – 2316730, 2319831, 2312730.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: