/indian-express-malayalam/media/media_files/2025/03/07/mKNMdXQ5AzVeUlrFxMW6.jpg)
Source: Freepik
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ടയിലെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന റീസൈക്കിൾ പ്ലാന്റിൽ പ്ലാന്റ് സൂപ്പർവൈസർ തസ്തികയിലേക്കും മലപ്പുറം, വയനാട് ജില്ലാ കാര്യാലയങ്ങളിലെ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കും മാർച്ച് 15ന് അഭിമുഖം നടത്തും. പ്ലാസ്റ്റിക് / പോളിമർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ / പ്ലാസ്റ്റിക് പ്രോസസിങ്ങിൽ ഉൾപ്പെടുന്ന മെഷീൻ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ പോളിമർ സയൻസ് ഇൻ ടെക്നോളജിയിലെ ബി.ടെക് / എം.എസ്.സിയും പ്രവൃത്തിപരിചയവും ആണ് പ്ലാന്റ് സൂപ്പർവൈസർ തസ്തികയുടെ യോഗ്യത. അക്കൗണ്ട്സ് അസിസ്റ്റന്റിന് ബി.കോമും ടാലി പ്രാവീണ്യവും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അതത് ജില്ലക്കാർക്ക് മുൻഗണന. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ രാവിലെ 11 മണിയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.
അപേക്ഷ ക്ഷണിച്ചു
കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ സർക്കാർ വനിതാ കോളേജിലെ യൂണിറ്റായ കോമൺ ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെൻട്രൽ നെറ്റ്‌വർക്കിങ് റിസർച്ച് ഫെസിലിറ്റിയിലുമായി (CIRL & CNRF) ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി മാർച്ച് 12 വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മാർച്ച് 14 ന് രാവിലെ 10 മണിക്ക് നടത്തും. വിശദവിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies/ സന്ദർശിക്കാം.
ഇൻസ്ട്രക്ടർ അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രയിനിങ് സിസ്റ്റത്തിലെ (എ.വി.ടി.എസ്) ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എൻജിൻസ് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് മാർച്ച് 10 ന് അഭിമുഖം നടക്കും. മെക്കാനിക്ക് ഡീസൽ/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റും 7 വർഷം പ്രവർത്തന പരിചയവും/ എൻഎസി സർട്ടിഫിക്കറ്റും 6 വർഷം പ്രവർത്തന പരിചയവും എസ് സി അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും 5 വർഷം പ്രവർത്തന പരിചയവും/ മെക്കാനിക് അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ 2 വർഷം വരെ പ്രവർത്തന പരിചയവും ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാർച്ച് 10 ന് രാവിലെ 11 മണിക്ക് എ.വി.ടി.എസ് പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2557275, 8089789828.
പ്രോജക്ട് അസോസിയേറ്റ് നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ഡി ബി ടി പ്രോജക്ടിലേക്ക് പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. https://forms.gle/gQxYg76pPHYhAtYq8 ലിങ്കിലൂടെ മാർച്ച് 17നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.iav.Kerala.gov.in.
പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം മാർച്ച് 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2737246.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.