/indian-express-malayalam/media/media_files/2025/04/22/iIc0yvmnbPfl4kD604bi.jpg)
സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ
ന്യൂഡൽഹി: യു.പി.എസ്.സി. സിവിൽ സർവ്വീസ് പരീക്ഷയുടെ 2024-വർഷത്തെ ഫലം പ്രഖ്യാപിച്ചു. ആദ്യ രണ്ടു റാങ്കുകളും പെൺകുട്ടികൾക്കാണ്. ഉത്തർപ്രദേശ് സ്വദേശിയായ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹർഷിത ഗോയലാണ് രണ്ടാം റാങ്ക് ലഭിച്ചത്. ആദ്യ പത്ത് റാങ്കുകാരുടെ പട്ടികയിൽ മലയാളികൾ ഇടംപിടിച്ചിട്ടില്ല.
1009 വിദ്യാർഥികളാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ യോഗ്യത നേടിയത്. upsc.gov.in. എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഫലം നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ആദ്യത്തെ പത്തുറാങ്കുകാർ
- 1. ശക്തി ദുബെ
- 2. ഹർഷിത ഗോയൽ
- 3. ഡോംഗ്രെ ആർച്ചിത് പരാഗ്
- 4. ഷാ മാർഗി ചിരാഗ്
- 5. ആകാശ് ഗാർഗ്
- 6. കോമൾ പുനിയ
- 7. ആയുഷി ബൻസാൽ
- 8. രാജ് കൃഷ്ണ ഝാ
- 9. ആദിത്യ വിക്രം അഗർവാൾ
- 10. മായങ്ക് ത്രിപാഠി
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ എല്ലാ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്), ഇന്ത്യൻ റവന്യൂ സർവീസ് തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ.
പ്രിലിമിനറി, മെയിൻസ്, പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റർവ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലുമുള്ള ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024 ലെ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ, അഭിമുഖ റൗണ്ട് ജനുവരി ഏഴിന് ആരംഭിച്ച് ഏപ്രിൽ 17 ന് അവസാനിച്ചു.
Read More
- KEAM 2025: കീം 2025; പ്രവേശന പരീക്ഷ 23 മുതൽ
- സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന്, പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി
- സൗജന്യ കെഎഎസ് പരീക്ഷാ പരിശീലനം; പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം
- എൻജിനീയറിങ്, ഫാർമസി പരീക്ഷ; തീയതി, സമയം പ്രസിദ്ധീകരിച്ചു
- എന്ഐഎഫ്എല് ഒഇടി, ഐഇഎൽടിഎസ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.