/indian-express-malayalam/media/media_files/students-fi-02.jpg)
മേയ് 28ന് വൈകിട്ട് നാലുമണിക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളുകളില്‍ അപേക്ഷ നല്‍കണം
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in മുഖേന ഓണ്‍ലൈനായും സ്കൂളില്‍ ഓഫ്ലൈനായും അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ മെയ് 28ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
രജിസ്ട്രേഷന് ഫീസ് 110 രൂപ (എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഫീസ് അടച്ചശേഷം വിശദവിവരങ്ങള്‍ thss.ihrd.ac.in എന്ന ലിങ്കില്‍ നല്‍കണം. ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും രജിസ്ട്രേഷന് ഫീസും സഹിതം (രജിസ്ട്രേഷന് ഫീസ് അതാത് പ്രിന്‍സിപ്പല്‍മാരുടെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് ,സ്കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) മേയ് 28ന് വൈകിട്ട് നാലുമണിക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളുകളില്‍ അപേക്ഷ നല്‍കണം.
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല,(ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574,8547005010), പുതുപ്പള്ളി (കോട്ടയം , 0481-2351485, 8547005013), പീരുമേട് (ഇടുക്കി,04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം , 0484-2347132, 8547005008), കപ്രാശ്ശേരി(എറണാകുളം , 0484-2604116, 8547005015), ആലുവ (എറണാകുളം , 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം ,0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്,0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറിസ്കൂളുകള് നിലവിലുള്ളത്. വിശദവിവരങ്ങള്‍ക്ക് email: itdihrd@gmail.com.
Read More
- സിബിഎസ്ഇ 10, 12 ക്ലാസ്: വെരിഫിക്കേഷൻ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
- മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ: മേയ് 31 വരെ അപേക്ഷിക്കാം
- കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം, അവസാന തീയതി നീട്ടി
- നിപമറിൽ സർട്ടിഫിക്കറ്റ് ഇൻ കെയർ ഗിവിങ് കോഴ്സ്, അപേക്ഷകൾ ക്ഷണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us