scorecardresearch

യുഎസിൽ പഠനം ലക്ഷ്യമിടുകയാണോ? അഞ്ച് കാര്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾ നിർബന്ധമായും അറിഞ്ഞിരിക്കണം

Study in the US under Trump: യുഎസ് സർവകലാശാലകൾ ലക്ഷ്യമിട്ട് പറക്കാൻ ഇന്ത്യൻ വിദ്യാർഥികൾ ഒരുങ്ങുന്നതിന് മുൻപ് ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

Study in the US under Trump: യുഎസ് സർവകലാശാലകൾ ലക്ഷ്യമിട്ട് പറക്കാൻ ഇന്ത്യൻ വിദ്യാർഥികൾ ഒരുങ്ങുന്നതിന് മുൻപ് ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

author-image
Education Desk
New Update
study abroad, Indian students abroad, Indian students in Europe, Germany, Study in Germany, France, Iceland stud, Study in Russia

Study in the US under Trump

Indian students planning to study in the US: ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും നിലപാടുകളും ഇരുട്ടടിയാവുന്നവരിൽ യുഎസിൽ ഉപരിപഠനം തേടുന്ന ഇന്ത്യൻ വിദ്യാർഥികളും ഉണ്ട്. യുഎസിൽ തുടർപഠനം എന്ന സ്വപ്നവുമായി പറക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ഇനി രണ്ടാമതൊന്ന് കൂടി ആലോചിക്കണം. സർവകലാശാലകൾക്കുള്ള ഫണ്ടുകൾ വെട്ടിച്ചുരുക്കിയും വിദേശ വിദ്യാർഥികൾക്ക് വിസ അനുവദിക്കുന്നതിലെ ചട്ടങ്ങൾ കടുപ്പിച്ചും ട്രംപ് ഭരണകൂടം നിലപാട് കടുപ്പിക്കുകയാണ്. ഇനി യുഎസ് സർവകലാശാലകൾ ലക്ഷ്യമിട്ട് പറക്കാൻ ഇന്ത്യൻ വിദ്യാർഥികൾ ഒരുങ്ങുന്നതിന് മുൻപ് ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. 

Advertisment

2023-24 വർഷത്തിൽ യുഎസിൽ തുടർ വിദ്യാഭ്യാസത്തിന് ചേർന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു മുൻപിൽ, 3.31 എൻറോൾമെന്റുകൾ. ഇതിൽ 1.96 ലക്ഷം വിദ്യാർഥികൾ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കാണ് ചേർന്നത്.  ഈ വർഷം യുഎസിലേക്ക് പഠിക്കാനായി പോകുന്ന വിദ്യാർഥികൾക്കും അടുത്ത അക്കാദമിക് വർഷത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് എഡ്യുകേഷൻ കൺസൾട്ടന്റ്സും ഇമിഗ്രേഷൻ ലോയേഴ്സും. 

ബിരുദത്തിന് ശേഷം തിരികെ മടങ്ങാൻ തയ്യാറെടുക്കുക

യുഎസിൽ ബിരുദ പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളോട് എഡ്യുക്കേഷൻ കൺസൾട്ടന്റായ ദോഷിയുടെ നിർദേശം ഇങ്ങനെ, " വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനള്ള മാനസികാവസ്ഥയിലെത്തുക."

"അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്നു എങ്കിൽ പഠിക്കാനുള്ള ആഗ്രവുമായി പോവുക. ഇന്റൺഷിപ്പിനും ജോലി ലഭിക്കാനുമുള്ള വെല്ലുവിളികൾ കൂടുതലായിരിക്കും എന്ന യാഥാർഥ്യം മനസിലാക്കുക," ദോഷി പറയുന്നു. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിങ് പ്രോഗ്രാം അവസാനിപ്പിക്കാനുള്ള ബിൽ ട്രംപ് ഭരണകൂടം യുഎസ് കോൺഗ്രസിൽ കൊണ്ടുവന്നത് ചൂണ്ടിയാണ് ഇദ്ദേഹത്തിന്റെ ഇന്ത്യൻ വിദ്യാർഥികളോടുള്ള നിർദേശം. 

Advertisment

മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ പോളിസിയിലൂടെ ദേശിയവത്കരണം കൂടുകയും തൊഴിൽ അവസരങ്ങളിൽ യുഎസ് പൗരന്മാർക്ക് പ്രഥമ പരിഗണന ലഭിക്കുകയും ചെയ്യും. വിദേശ വിദ്യാർഥികൾക്ക് എച്ച്1ബി വിസ ലഭിക്കുക ഇനി കടുപ്പമാവും. 

റിസർച്ച് അസിസ്റ്റന്റ്ഷിപ്പുകളിൽ പ്രതീക്ഷ വേണ്ട

യുഎസിലേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ റിസർച്ച് അസിസ്റ്റൻറ്ഷിപ്പുകളെ തങ്ങളുടെ ജീവിത ചെലവുകൾക്കുള്ള തുക കണ്ടെത്തുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇനി അതിനുള്ള സാധ്യത കുത്തനെ കുറയും എന്നാണ് എഡ്യുഅബ്രോഡ് സിഇഒ പ്രതിഭ ജെയ്ൻ പറയുന്നത്. 

സർവകലാശാലകൾക്കുള്ള ഗവേഷണ ഫണ്ടിങ് ട്രംപ് ഭരണകൂടം ഏറ്റെടുത്തതിന് ശേഷം വെട്ടിക്കുറച്ചിരുന്നു. ഈ റിസർച്ച് ഫണ്ട് അനുവദിക്കുന്നതിലും യുഎസ് വിദ്യാർഥികൾക്കാവും മുൻഗണന. അതിനാൽ യുഎസിൽ വിദ്യാഭ്യാസം നേടുന്ന സമയം ജീവിത ചിലവുകൾക്കുള്ള ഫണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ കയ്യിലുണ്ടെന്ന് ഉറപ്പാക്കണം എന്ന് ജെയ്ൻ ചൂണ്ടിക്കാണിക്കുന്നു. 

നിയമങ്ങൾ കർശനമായി പിന്തുടരുക

ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾ ഇനി അറ്റൻഡൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു വീഴ്ച്ചയും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നും എഡ്യുഅബ്രോഡ് സിഇഒ ജെയ്ൻ പറയുന്നു. അറ്റൻഡൻസ് സംബന്ധിച്ചും മറ്റ് അക്കാദമിക് നിബന്ധനകളും കർശനമായി പിന്തുടരണം എന്ന് തങ്ങൾ യുഎസിലേക്ക് പോകുന്ന വിദ്യാർഥികളോട് നിർദേശിക്കുന്നതായി ജെയ്ൻ പറഞ്ഞു. നേരത്തെ അക്കാദമിക് നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ മുന്നറിയിപ്പ് നൽകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വിദ്യാർഥികളുടെ യുഎസിലെ തുടർ പഠനത്തെ തന്നെ അത് ബാധിക്കും എന്നാണ് മുന്നറിയിപ്പ്. 

സമൂഹമാധ്യമങ്ങളിൽ രാഷ്ട്രിയം പറയാതിരിക്കുക

യുഎസിൽ പഠനം തേടുന്ന വിദ്യാർഥികൾ അവരുടെ സമൂഹമാധ്യമങ്ങൾ കരുതലോടെ ഉപയോഗിക്കണം എന്നും അക്കാദമിക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രിയ വീക്ഷണം സംബന്ധിച്ച പ്രതികരണങ്ങൾ നടത്തുമ്പോൾ ഏറെ ശ്രദ്ധ വേണം. വിദേശ വിദ്യാർഥികളുടെ രാഷ്ട്രിയം അമേരിക്കയുടെ സമാധാനം സാമൂഹിക ഘടന എന്നിവയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. 

ബിരുദാനന്തര വിദ്യാർഥികൾ കൂടുതൽ ശ്രദ്ധിക്കണം

യുഎസിൽ തുടർപഠനം തേടുന്ന ബിരുദാനന്തര വിദ്യാർഥികൾ ഏറെ കരുതലോടെ വേണം മുൻപോട്ട് പോകാനെന്ന് ജെയ്ൻ നിർദേശിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി കുറയില്ല. എന്നാൽ പഠനത്തിന് ശേഷം ജോലി, ഇന്റേൺഷിപ്പ് എന്നിവയെ ബാധിക്കും. ബിരുദ വിദ്യാർഥികൾക്ക് നാല് വർഷത്തെ പ്രോഗ്രാമുകളായതിനാൽ ഇവരെ കൂടുതൽ ബാധിക്കില്ല. ഇവർക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ സമയം ലഭിക്കും.

ഇക്കാര്യങ്ങൾ ഓർമയിൽ വേണം

  • യുഎസിൽ വിദ്യാഭ്യാസത്തിന് ശേഷം ജോലി, അസിസ്റ്റന്റ്ഷിപ്പ് എന്നിവയിൽ പ്രതീക്ഷ വേണ്ട.
  • യുഎസിലേക്ക് പോകുന്നതിന് മുൻപ് തന്നെ പഠന ജീവിത ചിലവുകളുടെ 80 ശതമാനം കയ്യിലുണ്ടെന്ന് ഉറപ്പാക്കുക. 
  • വിസ, അക്കാദമിക്, പെരുമാറ്റം സംബന്ധിച്ച ചട്ടങ്ങൾ കർശനമായി പിന്തുടരുക. 
  • സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ വിവാദമില്ലെന്ന് ഉറപ്പാക്കുക.
  • കോഴ്സിന് ശേഷം നാട്ടിലേക്ക് മടങ്ങാം എന്ന മാനസികാവസ്ഥയിലെത്തുക.

Read More

Indian Students Us Donald Trump America United States Of America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: