/indian-express-malayalam/media/media_files/7jHgzfSTe78h99kFqvb4.jpg)
കൊടും ചൂട് കണക്കിലെടുത്താണ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് 6 വരെ അടച്ചിടാൻ നിർദേശം. പ്രൊഫഷണൽ കോളേജുകൾക്കടക്കം നിർദേശം ബാധകമാണ്. കൊടും ചൂട് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അവധിക്കാല ക്ലാസുകൾക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തി. പകൽ 11 മണി മുതൽ 3 മണിവരെ ക്ലാസുകൾ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്‌പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
നാലു ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴയിൽ ഇന്നും നാളെയും രാത്രി താപനില ഉയരും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.
Read More
- ഒരു കാരണവശാലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തില്ലെന്ന് പ്രതിഷേധക്കാർ; പരിഷ്ക്കാരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിയും
- മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
- ജയരാജൻ ജാവദേക്കറെ കണ്ടത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.