/indian-express-malayalam/media/media_files/iPnEBi7gH4rnTELpY0jF.jpg)
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല (2022 അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ബി.എ. അറബിക് /ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്‌കൃതം യു.ജി. പ്രോഗ്രാമുകളുടെയും എം.എ. ഇംഗ്ലീഷ്/മലയാളം പി.ജി. പ്രോഗ്രാമുകളുടെയും ഒന്നാംസെമസ്റ്റർ മേയ് 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷാ ഫലം www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കോഴ്സ് തിരിച്ചുള്ള മാർക്കുകളും വെബ്സൈറ്റിൽ ലഭ്യമാണ്. അതേസമയം, അസൈൻമെന്റുകൾ നൽകാത്ത വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല. പുനർമൂല്യനിർണയം (യുജി പ്രോഗ്രാമുകൾക്ക് മാത്രം), ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്ക് ഓൺലൈനായി ഫീസ് അടച്ച് 18 വരെ അപേക്ഷിക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.