scorecardresearch

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച 2024: 2 കോടിയിലധികം വിദ്യാർത്ഥികൾ ഭാഗമാകും

നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പരിപാടിയായ പരീക്ഷാ പോ ചർച്ചയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 2 കോടി കവിഞ്ഞു

നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പരിപാടിയായ പരീക്ഷാ പോ ചർച്ചയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 2 കോടി കവിഞ്ഞു

author-image
Education Desk
New Update
Pareeksha pe charcha

പ്രതീകാത്മക ചിത്രം(Mygov)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പരിപാടിയായ പരീക്ഷാ പോ ചർച്ചയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 2 കോടി കവിഞ്ഞു. പരീക്ഷാ പേ ചർച്ചയുടെ ഏഴാം പതിപ്പാണ് 2024 ൽ നടക്കുന്നത്.ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ വർഷത്തെ സെഷനിൽ മൊത്തം 22631698 വിദ്യാർത്ഥികൾ  MyGov പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisment

 പോർട്ടൽ പ്രകാരം 205.62 ലക്ഷം വിദ്യാർത്ഥികളും 14.93 ലക്ഷം അധ്യാപകരും 5.69 ലക്ഷം രക്ഷിതാക്കളും സെഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷംത്തെ പരീക്ഷാ പേ ചർച്ച വരുന്ന ജനുവരി 29 ന് രാവിലെ 11 മണി മുതൽ ഡൽഹിയിലെ  പ്രഗതി മൈതാനത്താവും നടക്കുക. ഒരു ടൗൺ-ഹാൾ ഫോർമാറ്റിൽ ഭാരത് മണ്ഡപം അടക്കം  ഒരുക്കുന്ന പരിപാടിയിൽ നാലായിരത്തോളം പേർ  പ്രധാനമന്ത്രിയുമായി സംവദിക്കും.

മാരത്തൺ ഓട്ടം, സംഗീതമത്സരം, മൈം മത്സരം തുടങ്ങി നിരവധി പാഠ്യേതര  പരിപാടികൾ കൂടി ഇത്തവണത്തെ പരീക്ഷാ പേ ചർച്ചയുടെ ഭാഗമായി നടക്കും. ഇതിന്റെ ഭാഗമായി ജനുവരി 12 മുതൽ 23 വരെ സ്കൂൾ തലങ്ങളിൽ വിപുലമായ മത്സരങ്ങളും പരിപാടികളും ഒരുക്കും. വിദ്യാർത്ഥി-അവതാരക-വിദ്യാർത്ഥി-അതിഥി ചർച്ചകൾ തുടങ്ങിയവ. അവസാന ദിവസമായ ജനുവരി 23, അതായത് നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയുടെ അന്ന് രാജ്യത്തെ 500 ജില്ലകളിൽ ചാന്ദ്രയാൻ, ഇന്ത്യയുടെ കായിക വിജയം മുതലായ വിഷയങ്ങളെ ആസ്പദമാക്കി  ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 

പരീക്ഷാ പേ ചർച്ച 2024-ൽ പങ്കെടുക്കുന്ന 2050 പേരെ MyGov പോർട്ടലിലെ അവരുടെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും, അവർക്ക് പ്രധാനമന്ത്രി എഴുതിയ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പരീക്ഷാ വാരിയേഴ്സ് പുസ്തകവും ഒരു സർട്ടിഫിക്കറ്റും അടങ്ങിയ പ്രത്യേക പരീക്ഷാ പേ ചർച്ചാ കിറ്റും സമ്മാനിക്കും.

Read More

Advertisment
Narendra Modi Students

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: