/indian-express-malayalam/media/media_files/uploads/2017/02/ku.jpg)
കേരള സർവകലാശാല
തിരുവനന്തപുരം: നാക് അക്രെഡിറ്റേഷനിലും എന്‍.ഐ.ആര്‍.എഫ് റാങ്കിംഗിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ മാതൃസര്‍വകലാശാലയായ കേരളസര്‍വകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളില്‍ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം ആരംഭിക്കുന്നു. സര്‍വകലാശാല നേരിട്ട് നടത്തുന്ന കാര്യവട്ടം ക്യാമ്പസ്സിലെ വിവിധ പഠന വകുപ്പുകളിലാണ് നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാമുകള്‍ വരുന്ന അദ്ധ്യയന വര്‍ഷത്തില്‍ (202425) ആരംഭിക്കുന്നത്.
പുതിയ അക്കാദമിക വര്‍ഷത്തില്‍ 16 മേജര്‍ വിഷയങ്ങളില്‍ നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനാണ് കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുള്ളത്. മേജര്‍ വിഷയങ്ങളായി മലയാളവും കേരള പഠനവും, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, എക്കണോമിക്, പൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്. ഫിസിക്‌സ് കെമിസ്ട്രി & ബയോളജി, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, സൈക്കോളജി, മാത്തമാറ്റിക്‌സ്, ബികോം എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇതില്‍ ഏതെങ്കിലും താല്‍പ്പര്യമുള്ള വിഷയം ആദ്യ വര്‍ഷാവസാനം വിദ്യാര്‍ത്ഥിക്ക് മേജര്‍ ആയി തെരഞ്ഞെടുക്കാം. ഇതോടൊപ്പം ലോകത്താകമാനം സ്വീകാര്യതയുള്ള നൂതനമായ വിഷയങ്ങളുള്‍ പ്പെടെ വിദ്യാര്‍ത്ഥിക്ക് മൈനറായും പഠിക്കാം.
ഡാറ്റാ സയന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, അപ്രൂവ്ഡ് ലിംഗ്വിസ്റ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, സപ്ലൈ ചെയിന്‍, ബയോ ഡൈവേഴ്‌സിറ്റി, നാനോ സയന്‍സ്, ബയോ ടെക്‌നോളജി, ടെക്‌നോളജി, ബയോ കെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫംഗ്ഷണല്‍ മെറ്റീരിയല്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി അന്‍പതിലധികം വിഷയങ്ങള്‍ മൈനര്‍ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു നിശ്ചിത ക്രെഡിറ്റ് മൈനര്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥി കരസ്ഥമാക്കിയാല്‍ ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദത്തിലും ഗവേഷണത്തിലും പഠനം തുടരുന്നതിനുള്ള അവസരമുണ്ടെന്നതും പ്രത്യേകതയാണ്. കൂടുതല്‍ സാമര്‍ത്ഥ്യമുള്ള - വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം വിഷയങ്ങളില്‍ കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരവും ലഭ്യമാകുന്നുവെന്നതും സവിശേഷതയാണ്.
മൂന്ന് വര്‍ഷത്തില്‍ ഒരു നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കി പഠനം അവസാനിപ്പിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ BAMS, BA, B.Com ഡിഗ്രി നേടി പുറത്ത് പോകാനും അവസരമുണ്ട്. ബിരുദ പഠനത്തിന്റെ മൂന്ന് വര്‍ഷത്തില്‍ എഴുപത്തിയഞ്ച് ശതമാനം (CGPA-7.5) കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് പഠിക്കാം. നാലുവര്‍ഷ ഡിഗ്രി വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിക്ക് ഡിഗ്രി ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദമാണ് ലഭിക്കുന്നത്. സര്‍വകലാശാലയുടെ പഠന വകുപ്പുകളില്‍ ബിരുദാനന്തര ബിരുദം, പിഎച്്.ഡി. എന്നിവയ്ക്ക് ചേരുവാന്‍ ഇത് ഒരു ആദ്യ കാല്‍വയ്പ്പ് ആകും.
അദ്ധ്യയന വര്‍ഷം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുന്നത്. പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അഡ്മിഷനായുള്ള വിജ്ഞാപനം കേരളസര്‍വകലാശാല പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralauniversity.ac.in സന്ദര്‍ശിക്കുകയോ, താഴെ പറയുന്ന മെയിലിലോ മൊബൈല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Email: cugs@keralauniversity.ac.in, Mobile: 9847314237, 7994402453.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us