/indian-express-malayalam/media/media_files/uploads/2020/05/sslc-amp.jpg)
സംസ്ഥാനത്തെ പത്താം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയം ജൂണ്‍ ഏഴു മുതല്‍ 25 ജൂണ്‍ വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും നടത്തും.
ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം മൂല്യ നിർണയം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ ഈ മാസം 14 ഓടു കൂടി ആരംഭിക്കാമെന്ന് ആലോചന ഉണ്ടായിരുന്നുവങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ അതി തീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.
മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂല്യനിർണ്ണയത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളതിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്ത ആദ്ധ്യാപകർക്കാണ് വാക്സിൻ നൽകുക. സർക്കാരിന്റെ ഔദ്യോഗിക കോവിഡ് വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്ന അധ്യാപകർക്കാണ് വാക്സിൻ നൽകുക. മേയ് 25 ന് മുൻപ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി മൂല്യനിർണയത്തിന് മുൻപ് വാക്സിൻ നൽകും.
Read More: സിബിഎസ്ഇ 12ാം ക്സാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തും.
പത്താം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകർക്ക് അത് സംബന്ധിച്ച ഉത്തരവ് കൈമാറിയിരുന്നു. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി അധ്യാപകർക്ക് ഇത്തവണ ഒട്ടേറെ മറ്റ് ജോലികൾ കൂടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ വിനിയോഗിക്കുന്നുണ്ട്. ഇതിന് പുറമെ രണ്ട് തിരഞ്ഞെടുപ്പ് ജോലിക്കും അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിരുന്നു.
Read More: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂണിൽ
ഇത്തരം ചുമതലകൾ കൂടുതലായതിനാലും കോവിഡ് രോഗ വ്യാപന സാഹചര്യത്തിലും കേന്ദ്രീകൃത മൂല്യനിർണയം സംബന്ധിച്ച് ചില ആശങ്കകൾ ആദ്യം ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ തവണ ചെയ്തതതുപോലെ മൂല്യനിർണയം നടപ്പാക്കാമെന്ന നിർദേശമാണ് അധികൃതർ മുന്നോട്ട് വച്ചിരുന്നതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.