scorecardresearch

Kerala SSLC Result 2023-എസ്എസ്എൽസി പരീക്ഷാ ഫലം; സേ പരീക്ഷ ജൂണിൽ

Kerala SSLC Result 2023 ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി

Kerala SSLC Result 2023 ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
SSLC, Kerala SSLC 10th Result 2023,SSLC Exams, SSLC Exams 2023, SSLC Exam Kerala

SSLC Exam Dates

Kerala SSLC Result 2023 തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.70 ആണ് വിജയശതമാനം. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.

Advertisment

പരമാവധി മൂന്നു വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാൻ കഴിയും. ജൂൺ ഏഴ് മുതൽ 14 വരെയാണ് സേ പരീക്ഷ. ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. എസ്എസ്എൽസി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജിലോക്കറിൽ ലഭിക്കും.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള‍് മേയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാം.

Advertisment

ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതി. 504 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർഥികളിൽ 283പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 97.92 ആണ് വിജയശതമാനം..

100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 2581. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു..

Sslc Exam Kerala Sslc Result Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: