scorecardresearch
Latest News

എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ റവന്യൂ ജില്ലയ്ക്ക്

ഏറ്റവും കുറവ് വിജയശതമാനം വയാനാട് റവന്യൂ ജില്ലയിലാണ്

SSLC Result 2023, Kerala Board SSLC class 10 results, Kerala Board of Public Examinations, SSLC result, Kerala class 10 result 2023, Kerala Board result 2023, Kerala Class 10 Result, Higher Secondary Education, DHSE, Kerala Board 10th Result, Kerala SSLC 10th Result 2023, Kerala Board SSLC result 2023, Kerala SSLC result 2023 10th class, SSLC result 2023, Kerala Pareeksha Bhavan, keralaresults.nic.in, results.kerala.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, keralaresults.nic.in SSLC Result 2023, how to check Kerala SSLC Result 2023, results.kite.kerala.gov.in/
Kerala SSLC Board Result 2023

തിരുവനന്തപുരം: എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ റവന്യൂ ജില്ല കണ്ണൂര്‍. 99.94 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം വയാനാട് റവന്യൂ ജില്ലയിലാണ്. ഇവിടെ 98.41 ശതമാനമാണ് വിജയശതമാനം. വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ പാല, മുവാറ്റുപുഴ ഉപജില്ലകള്‍ക്ക് 100 ശതമാനം വിജയം നേടി.  വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.

4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ. കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485..

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67 ആണ്. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജയം. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു..

വൈകുന്നേരം 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്..

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Sslc exam result 2023