scorecardresearch

Kerala SSLC Result 2024: ഉന്നത പഠനത്തിനുള്ള യോഗ്യത ആർക്കൊക്കെ ലഭിക്കും? എസ്എസ്എൽസി ഗ്രേഡ്, മാർക്ക് എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

Kerala 2024 SSLC Grade, Grade Value & Grade Postion: ഗ്രേഡിങ് സമ്പ്രദായപ്രകാരം ആർക്കൊക്കെ ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ സാധിക്കും. എത്ര ഗ്രേഡ് ഉണ്ട് ഗ്രേഡ് പൊസിഷൻ എന്താണ്, ഓരോ ഗ്രേഡിലും വരുന്ന സ്കോർ എത്രയാണ്.

Kerala 2024 SSLC Grade, Grade Value & Grade Postion: ഗ്രേഡിങ് സമ്പ്രദായപ്രകാരം ആർക്കൊക്കെ ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ സാധിക്കും. എത്ര ഗ്രേഡ് ഉണ്ട് ഗ്രേഡ് പൊസിഷൻ എന്താണ്, ഓരോ ഗ്രേഡിലും വരുന്ന സ്കോർ എത്രയാണ്.

author-image
Education Desk
New Update
sslc, sslc result, ie malayalam

SSLC Result 2024

Kerala SSLC Grade, Grade Value & Grade Postion: ഗ്രേഡ് അടിസ്ഥാനത്തിലാണ് ഇപ്പോൾ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുന്നത്. കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് നേടിയാൽ മാത്രമേ വിദ്യാർത്ഥിക്ക് പാസാകാൻ കഴിയൂ. ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹതയുണ്ടാവില്ല.

Advertisment

പത്താം ക്ലാസിൽ ഗ്രേഡിങ് സമ്പ്രദായ പ്രകാരം ഒമ്പത് ഗ്രേഡുകളാണ് ഉള്ളത്. ഒമ്പത് ഗ്രേഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് തിരിച്ചിട്ടുള്ളത്. ഒന്ന് മുതൽ ഒമ്പതു വരെയുള്ള ഗ്രേഡ് വാല്യൂവാണ് ഉള്ളത്. സ്കോർ അടിസ്ഥാനമാക്കിയാണ് ഈ ഗ്രേഡ് വാല്യൂ നൽകുക. ഇതിനെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും ഗ്രേഡ് പൊസിഷനും നൽകുന്നത്.

ഇത്തവണ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും കൂടി ചേർക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു വിശദീകരണവും പുറത്തുവന്നിട്ടില്ല. നിലവിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്.

പത്താം ക്ലാസിലെ പത്ത് പരീക്ഷകൾക്ക് വിവിധ മാർക്കുകളാണ് ഉള്ളത്. ഇവയിൽ എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ, തുടർ മൂല്യനിർണ്ണയം എന്നിവയുടെ സ്കോറുകളുടെ അടിസ്ഥാനത്തിലാത്തിലാണ് ഗ്രേഡ് നിശ്ചയിക്കുക.

Advertisment

എസ് എസ് എൽ സി കഴിഞ്ഞുള്ള ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടുന്നത് ഈ ഗ്രേഡിനെ അടിസ്ഥാനമായിരിക്കും. ഇതിൽ ഓരോ പേപ്പറിനും തുടർ മൂല്യനിർണയത്തിന്റെ (CE) സ്കോറും എഴുത്തുപരീക്ഷയുടെ സ്കോറും (TE) തിയറി പ്രാക്ടിക്കൽ പരീക്ഷകളുടെ സ്കോറും ചേർത്ത് കണക്കാക്കുമ്പോൾ ഡി പ്ലസ് ഗ്രേഡ് എങ്കിലും നേടിയവർക്കായിരിക്കും ഉന്നത വിദ്യഭ്യാസ യോഗ്യത ലഭിക്കുക.

Kerala SSLC Grade, Grade Value & Grade Postion

പരീക്ഷയുടെ ഗ്രേഡ് വാല്യൂ ഒന്ന് മുതൽ ഒമ്പത് വരെയാണ്. എ പ്ലസ് ലഭിക്കുന്നവർക്ക് ഗ്രേഡ് വാല്യൂ ഒമ്പതായിരിക്കും. അതായത് 90 ശതമാനം മുതൽ 100 ശതമാനം വരെയുള്ള സ്കോർ നേടുന്നവർക്കാണ് എ പ്ലസ് ഗ്രേഡ് ലഭിക്കുന്നത്. എ ഗ്രേഡ് ലഭിക്കുന്നരുടെ ഗ്രേഡ് വാല്യൂ എട്ടായിരിക്കും സ്കോർ 80 മുതൽ 89 ശതമാനം വരെ സ്കോർ നേടുന്നവർക്കായിരിക്കും എ ഗ്രേഡ് ലഭിക്കുക.

70 മുതൽ 79 ശതമാനം വരെ സ്കോർ ലഭിക്കുന്നവർക്ക് ബി പ്ലസ് ഗ്രേഡ് ലഭിക്കും ഇവരുടെ ഗ്രേഡ് വാല്യൂ ഏഴായിരിക്കും. 60 മുതൽ 69 ശതമാനം വരെ സ്കോർ നേടുന്നവർക്ക് ബി ഗ്രേഡ് ലഭിക്കും. ഇവരുടെ ഗ്രേഡ് വാല്യൂ ആറായിരിക്കും.

സി പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്ക് 50 ശതമാനം മുതൽ 59 ശതമാനം വരെ സ്കോർ ലഭിക്കണം. അവരുടെ ഗ്രേഡ് വാല്യൂ അഞ്ചായിരിക്കും. സി ഗ്രേഡ് ലഭിക്കുന്നവരുടെ ഗ്രേഡ് വാല്യൂ നാലായിരിക്കും അത് ലഭിക്കുന്നവർക്ക് 40 മുതൽ 49 ശതമാനം വരെ സ്കോർ ലഭിക്കുന്നതായിരിക്കും.

ഡി പ്ലസ് ഗ്രേഡ് ലഭിക്കുന്നവരുടെ സ്കോർ 30 മുതൽ 39 ശതമാനംവരെയായിരിക്കും ഇത് ലഭിക്കുന്നവരുടെ ഗ്രേഡ് വാല്യൂ മൂന്ന് ആയിരിക്കും. 20 ശതമാനം മുതൽ 29 ശതമാനം വരെ സ്കോർ ലഭിക്കുന്നവർക്ക് രണ്ട് ഗ്രേഡ് വാല്യൂ ലഭിക്കുന്ന ഡി ഗ്രേഡായിരിക്കും. 20 ശതമാനത്തിന് താഴെ സ്കോർ വരുന്നവരുടെ ഗ്രേഡ് വാല്യൂ ഒന്നായിരിക്കും. ഇവർക്ക് ലഭിക്കുന്നത് ഇ ഗ്രേഡ് ആയിരിക്കും.

എ പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ഗ്രേഡ് പൊസിഷൻ ഔട്ട് സ്റ്റാൻഡിങ് എന്നതായിരിക്കും. എ ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ഗ്രേഡ് പൊസിഷൻ എക്സലന്റ്, ബി പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്കുള്ള പൊസിഷൻ വെരിഗുഡ് എന്നതും ബി ഗ്രേഡുകാരുടെ പൊസിഷൻ ഗുഡും ലഭിക്കും. സി പ്ലസ് ലഭിക്കുന്നവർക്ക് എബൗവ് ആവറേജ് എന്നും സി ഗ്രേഡുകാർക്ക് ആവറേജും ആയിരിക്കും ഗ്രേഡ് പൊസിഷനായി ലഭികക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടുന്നതിലെ അടിസ്ഥാന ഗ്രേഡ് പൊസിഷൻ മാർജിനൽ ആണ്. ഡി ഗ്രേഡ് ലഭിക്കുന്നവർക്കാണ് ഈ പൊസിഷൻ ലഭിക്കുന്നത്.

ഡി, ഇ എന്നീ ഗ്രേഡ് നേടുന്നവർക്ക് നീഡ് ഇംപ്ലൂവ്മെന്റ് എന്ന ഗ്രേഡ് പൊസിസഷനാണ് ലഭിക്കുന്നത്. ഇവർക്ക് പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി, പോളി ടെക്നിക്ക് തുടങ്ങി എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയായ കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.

ഒന്നാം ഭാഷയ്ക്ക് രണ്ട് പേപ്പറുകളാണ് ഉള്ളത് ഇതിന് രണ്ടിനും തുടർ മൂല്യനിർണയം പത്ത് സ്കോർ വീതമാണ്. എഴുത്തുപരീക്ഷയുടെ സ്കോർ നാൽപത് വീതമാണ്. മൊത്തം സ്കോർ 50 ലും. ഇംഗ്ലീഷ്, സോഷ്യൽ സയൻസ് ഗണിത ശാസ്ത്രം എന്നീവിഷയങ്ങളിൽ 20 സ്കോർ വീതമാണ് തുടർമൂല്യനിർണയത്തിനുള്ളത്. എഴുത്ത് പരീക്ഷയ്ക്ക് 80 സ്കോർ വീതവും ആകെ നൂറിലാണ് ഈ മുന്ന് വിഷയങ്ങളുടെയും സ്കോർ രേഖപ്പെടുത്തുക.

ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഹിന്ദി, എന്നിവയുടെ സി ഇ സ്കോർ പത്ത് വീതമാണ്. ഈ വിഷയങ്ങളുടെ എഴുത്ത് പരീക്ഷയുടെ സ്കോർ 40 ഉം മൊത്തം സ്കോർ 50 ലും ആയിരിക്കും. ഇൻഫർമേഷൻ ടെക്നോളജി തുടർമൂല്യ നിർണയത്തിന് പത്ത് സ്കോറും തിയറിയും പ്രാക്ടിക്കലും പരീക്ഷകൾക്ക് 10ഉം 30 വീതം 40 ഉം ആയിരിക്കും സ്കോർ. ഇതിലെയും മൊത്തം സ്കോർ 50നായിരിക്കും.

Read More

Kerala Sslc Result

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: