/indian-express-malayalam/media/media_files/uploads/2020/07/Kerala-Plus-two-exam-result-2020.jpg)
Kerala plus two result 2020 date and time: കേരള പ്ലസ് ടു പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രഖ്യാപിക്കും. ജൂലൈ 10ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. മൂല്യനിർണയം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നെങ്കിലും പരീക്ഷാഫലം തലസ്ഥാനത്തെ ട്രിപ്പിൾ ലോക്‌ഡൗണിന്റെ സാഹചര്യത്തിൽ നീട്ടുകയായിരുന്നു.
Follow DHSE Kerala +2 Plus Two result 2020 Live Updates Here: DHSE Kerala +2 Plus Two result 2020: കേരള പ്ലസ്ടു പരീക്ഷാഫലപ്രഖ്യാപനം തത്സമയം
Kerala Plus Two Result 2020 Website: How to check Kerala Plus Two Result 2020 Online?
ഏതാണ്ട് 4,42,434 വിദ്യാർത്ഥികളാണ് കേരള പ്ലസ്ടു പരീക്ഷാഫലം അറിയാനായി കാത്തിരിക്കുന്നത്. പരീക്ഷാഫലം ഡിഎച്ച്എസ്ഇ (ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയിൽ പ്രസിദ്ധീകരിക്കും.
ഈ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയേണ്ട വിധം.
- keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- പ്ലസ്ടു റിസൽറ്റ് 2020 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ രേഖപ്പെടുത്തുക.
- സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഹയർസെക്കൻഡറി ഫലം 'പി.ആർ.ഡി ലൈവ്' ആപ്പിൽ
ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (PRD LIVE) ഡൗൺലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത്.
രണ്ടുഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്ടു പരീക്ഷകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായി ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. പിന്നീട് മേയ് 26- 29 ദിവസങ്ങൾക്കിടയിലാണ് ഈ പരീക്ഷകൾ നടത്തിയത്. പരീക്ഷകൾക്ക് ഹാജരാവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ‘സേ’ പരീക്ഷ വഴി നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാൻ സാധിക്കും.
പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപത്തിന് ശേഷം പ്ലസ് വൺ ക്ലാസ് ഫലങ്ങളും പ്രഖ്യാപിക്കും.
2019 മേയ് എട്ടിനായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തിലെ പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചത്. 84.33 ശതമാനമായിരുന്നു അന്നത്തെ വിജയശതമാനം.
Read Here: Kerala plus two Kerala 12th Dhse Result 2020: പ്ലസ് ടു പരീക്ഷാഫലം: അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.