DHSE Kerala +2 Plus Two result 2020 date and time on keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov: 2020 മാര്‍ച്ച് മാസം നടന്ന ഹയര്‍ സെക്കന്‍ഡറി/ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ കേരള പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നെങ്കിലും തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗണിന്റെ സാഹചര്യത്തിൽ പരീക്ഷാഫലം പ്രഖ്യാപിക്കല്‍ നീട്ടുകയായിരുന്നു. കേരള പ്ലസ്ടു പരീക്ഷാഫലം അറിയാനായി കാത്തിരിക്കുന്നത് 4,42,434 വിദ്യാർത്ഥികളാണ്.
ResultNotification_2020 by The Indian Express on Scribd
DHSE Kerala +2 Plus Two result 2020 Website: How to check Online?
പരീക്ഷാഫലം ഡിഎച്ച്എസ്ഇ (ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയിൽ പ്രസിദ്ധീകരിക്കും.
ഈ വെബ്സൈറ്റുകള്‍ വഴി ഫലം അറിയേണ്ട വിധം.
- keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- പ്ലസ്ടു റിസൽറ്റ് 2020 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ രേഖപ്പെടുത്തുക.
- സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
DHSE Kerala +2 Plus Two result 2020 on PRD Live App: ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ
ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും.
ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (PRD LIVE) ഡൗൺലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത്.
Read Here: Kerala plus two Kerala 12th Dhse Result 2020: പ്ലസ് ടു പരീക്ഷാഫലം: അറിയേണ്ടതെല്ലാം

How to check DHSE Kerala +2 Plus Two result 2020 on Saphalam, iExaMS Apps?: ഹയർസെക്കൻഡറി ഫലം മറ്റു ആപ്പുകളില്‍
പി ആര് ഡി ലൈവ് ആപ്പ് കൂടാതെ സഫലം, ഐഎക്സാംസ് എന്നീ ആപ്പുകളിലും ഫലം ലഭ്യമാകും. ഇതിനായി പ്ലേ സ്റ്റോറില്‍ അതാതു ആപ്പ് സെര്‍ച്ച് ചെയ്ത്, ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിനുശേഷം സഫലം/ ഐഎക്സാംസ് ആപ് ഓപ്പൺ ചെയ്യുക. DHSE തിരഞ്ഞെടുക്കുക. ഹാൾ ടിക്കറ്റ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനന തീയതി കൊടുക്കുക. അതിനു ശേഷം ‘Submit’ ചെയ്യുക. സ്ക്രീനിൽ ഫലം കാണാം.
Kerala plus two result 2020 date and time on keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov: രണ്ടുഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്ടു പരീക്ഷകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായി ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. പിന്നീട് മേയ് 26- 29 ദിവസങ്ങൾക്കിടയിലാണ് ഈ പരീക്ഷകൾ നടത്തിയത്. പരീക്ഷകൾക്ക് ഹാജരാവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ‘സേ’ പരീക്ഷ വഴി നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാൻ സാധിക്കും.
പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപത്തിന് ശേഷം പ്ലസ് വൺ ക്ലാസ് ഫലങ്ങളും പ്രഖ്യാപിക്കും.
2019 മേയ് എട്ടിനായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തിലെ പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചത്. 84.33 ശതമാനമായിരുന്നു അന്നത്തെ വിജയശതമാനം.
Read in IE: DHSE Kerala +2 HSE, VHSE Result 2020 LIVE Updates: Alternative websites to check mark sheet
Live Blog
DHSE Kerala +2 Plus Two result 2020 Live Updates
കേരള പ്ലസ്ടു പരീക്ഷാഫലപ്രഖ്യാപനം തത്സമയം

പ്ലസ് ടു പുനർമൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം
പ്ലസ് ടു സർട്ടിഫിക്കറ്റിൽ ഇനി മുതല്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥിയുടെ ഫോട്ടോ, ജനനതീയതി, അച്ഛനമ്മമാരുടെ പേര് എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ സര്‍ട്ടിഫിക്കറ്റ്
വിഎച്ച്എസ്സി 81.8 ശതമാനം വിജയം. 76.06 ശതമാനം പേര്‍ക്ക് എല്ലാ പാര്‍ട്ടിലും വിജയം. ഏറ്റവും മികച്ച വിജയം വയനാട്ടില്‍; കുറവ് പത്തനംതിട്ട.
കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്.
മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ 18510. 1200 ൽ ഫുൾ വാങ്ങിയത് 234. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2234 എണ്ണം.
ഓപ്പൺ സ്കൂൾ ആയി പരീക്ഷ എഴുതിയവർ 49245. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 21490. 43.64 ശതമാനം വിജയം. കഴിഞ്ഞ വർഷം 43.48 ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയ ശതമാനം
സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി.
വിജയശതമാനം കൂടുതൽ എറണാകുളം ആണ്. 89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. നൂറു ശതമാനം നേടിയത് 114 സ്കൂൾ. കഴിഞ്ഞ വർഷം 79.
സയൻസ്– 88.62 ശതമാനം. ഹ്യൂമാനിറ്റീസ്– 77.76 ശതമാനം, കൊമേഴ്സ്– 84.52 ശതമാനം. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം
കോവിഡ് വ്യാപനത്തിന്റെ പശ്ചാതത്തലത്തില്‍ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്. 3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ല്സ്ടു പരീക്ഷയെഴുതിയത് ഇതില്‍ 3,19,782 പേര് വിജയിച്ചു.
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 പേർ വിജയിച്ചു. 2019 ൽ 84.33 ആയിരുന്നു വിജയശതമാനം.
പ്ലസ് വണ്‍ പരീക്ഷാ പേപ്പറുകളുടെ മൂല്യ നിര്‍ണ്ണയം കഴിഞ്ഞുവെങ്കിലും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ റിസള്‍ട്ട് അല്പം കൂടി വൈകും എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ജൂലൈ മാസം തന്നെ പ്ലസ് വണ്‍ ഫലപ്രഖ്യാപനവും ഉണ്ടാകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് ( PRD LIVE) ഡൗൺലോഡ് ചെയ്യാം
രണ്ട് മണി മുതൽ തന്നെ PRD Live മൊബൈൽ ആപ്ലിക്കേഷനിൽ ഫലം ലഭ്യമാകും. മുൻ കാലങ്ങളിലെപ്പോലെ റിസൾട്ട് തിരയുന്നതിന്റെ ഭാഗമായി അപ്ലിക്കേഷനിൽ തിരക്ക് കൂടുന്നതിനാൽ ഹാങ്ങ് ആവുമെന്ന ആകുലതയും ആവശ്യമില്ല, തിരക്ക് കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനത്തോടെയാണ് പി ആർ ഡി ലൈവ് മൊബൈൽ അപ്പ്ലിക്കേഷൻ ഒരുക്കിയിട്ടുള്ളത്. ആപ്പിൽ റിസൾട് ലഭിക്കുന്നതിനായി പരീക്ഷാർത്ഥിയുടെ രജിസ്റ്റർ നമ്പർ മാത്രം മതി. പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും പി
ആർ ഡി ലൈവ് മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാണ്.