Kerala plus two Kerala 12th Dhse Result 2020: കേരള പ്ലസ്‌ ടു പരീക്ഷാഫലം ജുലൈ 15 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രഖ്യാപിക്കും.  ജൂലൈ 10ന് പ്രസിദ്ധീകരിക്കുമെന്നു മുൻപ് പ്രഖ്യാപിച്ച പരീക്ഷാഫലം തലസ്ഥാനത്തെ ട്രിപ്പിൾ ലോക്‌ഡൗണിന്റെ സാഹചര്യത്തിലാണ് നീട്ടിയത്. മൂല്യനിർണയം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

Follow DHSE Kerala +2 Plus Two result 2020 Live Updates Here: DHSE Kerala +2 Plus Two result 2020: കേരള പ്ലസ്ടു പരീക്ഷാഫലപ്രഖ്യാപനം തത്സമയം

പരീക്ഷാഫലം ഡിഎച്ച്എസ്ഇ (ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയിൽ പ്രസിദ്ധീകരിക്കും.

പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപത്തിന് ശേഷം പ്ലസ് വൺ ക്ലാസ് ഫലങ്ങളും പ്രഖ്യാപിക്കും.

2019 മേയ് എട്ടിനായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തിലെ പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചത്. 84.33 ശതമാനമായിരുന്നു അന്നത്തെ വിജയശതമാനം.

രണ്ടുഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്ടു പരീക്ഷകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായി ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. പിന്നീട് മേയ് 26- 29 ദിവസങ്ങൾക്കിടയിലാണ് ഈ പരീക്ഷകൾ നടത്തിയത്. പരീക്ഷകൾക്ക് ഹാജരാവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ‘സേ’ പരീക്ഷ വഴി നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാൻ സാധിക്കും.

Read more: Kerala Plus Two Result 2020: കേരള പ്ലസ്ടു: പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook