scorecardresearch

University Announcements 15 OCtober 2024: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

University Announcements 15 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university announcements, ie malayalam

Kerala MG Kannur University Announcements 15 OCtober 2024

University Announcements 15 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സ്‌പോട്ട് അഡ്മിഷന്‍

Advertisment

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഒന്നാം വര്‍ഷ ബി.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സലമാ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2024 ഒക്ടോബര്‍ 18 ന് രാവിലെ 10 മണി മുതല്‍ കോളേജ് ഓഫീസില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  അന്നേ ദിവസം തന്നെ ഒഴിവുള്ള ചഞക സീറ്റുകളിലേക്കും അഡ്മിഷന്‍ നടത്തുന്നതാണ്.  ഫോണ്‍ : 9995142426, 9388011160, 9447125125. 

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വര്‍ഷ ബി.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് 2024 ഒക്ടോബര്‍ 17 ന് രാവിലെ 10 മണി മുതല്‍ കോളേജ് ഓഫീസില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഘഋഠ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഫോണ്‍ : 9995142426, 9388011160, 9447125125. 

തിയറി പരീക്ഷ തീയതി പുനഃക്രമീകരിച്ചു

കേരളസര്‍വകലാശാല 2024 ഒക്ടോബര്‍ 10 മുതല്‍ 18 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ തിയറി പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികള്‍ വെബ്‌സൈറ്റില്‍. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. (www.keralauniversity.ac.in) 
പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചു

Advertisment

കേരളസര്‍വകലാശാല 2024 ഒക്ടോബര്‍ 10, 14 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം., ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in) 

കേരളസര്‍വകലാശാല 2024 ഒക്ടോബര്‍ 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സുവോളജി, ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ വിവിധ കോളേജുകളില്‍ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in) 

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, ജൂലൈ 2024 കോഴ്‌സിന്റെ പ്രാക്ടിക്കല്‍ യഥാക്രമം ഒക്‌ടോബര്‍ 22, 23 തീയതികളിലും, രണ്ടാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, ഓഗസ്റ്റ് 2024 കോഴ്‌സിന്റെ പ്രാക്ടിക്കല്‍ യഥാക്രമം ഒക്‌ടോബര്‍ 24, 25 തീയതികളിലും അതാത് കോളേജുകളില്‍ വച്ച് നടത്തുന്നു.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in) 

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ നാല്, ആറ് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഒക്‌ടോബര്‍ 2024 ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  (www.keralauniversity.ac.in) 

സൂക്ഷ്മപരിശോധന തീയതി പുനഃക്രമീകരിച്ചു

കേരളസര്‍വകലാശാല 2024 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ./ ബി.സി.എ./ബി.എ./ബി.എസ്‌സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്./ബി.എം.എസ്. എന്നീ കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയുടെ അവസാന തീയതി 2024 ഒക്ടോബര്‍ 18 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.  

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2024 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം. (159) സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും, പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2024 ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള പ്രവ്യത്തി ദിനങ്ങളില്‍ റീവാല്യുവേഷന്‍ ഋ.ഖ ഢകക സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

MG University announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2024-25 അധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നാളെ (ഒക്ടോബര്‍ 17) നടക്കും

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിഎല്‍ഐഎസ്സി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍    28,29 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

Calicut University announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാ അപേക്ഷാ

തൃശ്ശൂർ ഗവണ്മെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 190/- രൂപ പിഴയോടെ നവംബർ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോ ബർ 16 മുതൽ ലഭ്യമാകും. 

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ( 2019 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, ( 2018 പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

ഒന്നാം വർഷ ( 2019 പ്രവേശനം ) ബി.എച്ച്.എം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണഫലം

നാലാം സെമസ്റ്റർ ( CBCSS - PG ) എം.എസ് സി. മാത്തമാറ്റിക്സ്, വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - PG - SDE ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റഗ്രേറ്റഡ് പി.ജി. അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( CBCSS - UG ) ബി.കോം., ബി.ബി.എ., ബി.എച്ച്.ഡി., ബി.എച്ച്.എ., (CUCBCSS - UG) ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണൽ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ്

കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും (സി.യു.എസ്.എ.) സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പും സംയുക്തമായി മലബാർ മേഖലയിലുള്ളവർക്കായി നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19-ന് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിലെ 25, 50 മീറ്റർ ഇന്റർനാഷണൽ പൂളിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഒക്ടോബർ 17-നകം രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : 9447862698, 9496362961.

സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ടെക്‌നീഷ്യൻ നിയമനം

തൃശ്ശൂർ ജില്ലയിലെ അരാണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ വിവിധ ടെക്‌നീഷ്യൻ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോസ്‌റ്റ്യൂം, സീനിക്ക് ഡിസൈൻ, മൂവ്മെന്റ് ആന്റ് മൈം, മ്യൂസിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ നാല്. യോഗ്യത, വേതനം, പ്രായ പരിധി തുടങ്ങിയ വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

വനിതാ മെഡിക്കൽ ഓഫീസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാർ അടിസ്ഥാനത്തിലുള്ള വനിതാ മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 (വൈകീട്ട് അഞ്ച് മണിക്കുള്ളിൽ). വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

ഓഡിറ്റ് കോഴ്സ് അസൈൻമെന്റ്

സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിൽ 2023-ൽ പ്രവേശനം നേടിയ എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികൾ ഒന്ന്, രണ്ട് സെമസ്റ്ററുകളിലുള്ള ഓഡിറ്റ് കോഴ്സ് സിലബസ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രൊജക്റ്റ് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ നോട്ടിഫിക്കേഷൻ അനുസരിച്ച് നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ നേരിട്ടോ ദി ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ., പിൻ - 673635 എന്ന വിലാസത്തിൽ തപാൽ മുഖേന യോ നവംബർ 30-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോൺ : 0494 2400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https:// sde.uoc.ac.in/.

Kannur University announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിയും മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024), മഞ്ചേശ്വരം  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (നവംബർ 2024) അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (നവംബർ 2024), മൂന്ന്, ഏഴ്, ഒൻപത്  സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഒക്ടോബർ 2024) പരീക്ഷകളുടെ ടൈം ടേബിൾ  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.    

രജിസ്ട്രേഷൻ തീയതി പുനഃക്രമീകരിച്ചു

ഒന്നാം സെമസ്റ്റർ  എഫ് വൈ യു ജി പി പരീക്ഷകൾക്ക്  (നവംബർ 2024)  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി  പുനഃക്രമീകരിച്ചു. 18.10.2024  മുതൽ 25.10.2024  വരെ പിഴയില്ലാതെയും  28.10.2024 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.  പുതുക്കിയ പരീക്ഷാ  വിജ്ഞാപനം  ഉടൻ പ്രസിദ്ധീകരിക്കും. 

 തീയതി നീട്ടി  

മൂന്ന്, ഏഴ്  സെമസ്റ്റർ ബി എ എൽ എൽ ബി (നവംബർ 2024), മൂന്നാം സെമസ്റ്റർ  ബിരുദം (നവംബർ 2024)  എന്നീ പരീക്ഷകൾക്ക്   പിഴയില്ലാതെ   17.10.2024  വരെയും  പിഴയോടു കൂടി  18.10.2024  വരെയും അപേക്ഷ  സമർപ്പിക്കാവുന്നതാണ്.

മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024 ) പരീക്ഷകൾക്ക് പിഴയോടു കൂടി അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി 17.10.2024  വരെ ദീർഘിപ്പിച്ചു. 

Read More

Kerala University Kannur University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: