/indian-express-malayalam/media/media_files/uploads/2019/11/university-announcement.jpg)
യൂണിവേഴ്സിറ്റി വാർത്തകൾ
കേരള സർവകലാശാല
പരീക്ഷാഫലം: കേരളസര്‍വകലാശാല 2024 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രില്‍ 12 വരെ (2021, 2022 & 2023 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. SLCM വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2024 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ & എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രില്‍ 09 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍: കേരളസര്‍വകലാശാല 2025 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2025 ഏപ്രില്‍ 7, 8 തീയതികളില്‍ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
ടൈംടേബിള്‍: കേരളസര്‍വകലാശാലയുടെ റെഗുലര്‍ ബി.ടെക്. (2008 സ്‌കീം), അഞ്ചാം സെമസ്റ്റര്‍ കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട്‌ടൈം റീസ്ട്രക്‌ചേര്‍ഡ് കോഴ്‌സ് (2008 സ്‌കീം), അഞ്ചാം സെമസ്റ്റര്‍ (ജനുവരി 2025), മൂന്നാം സെമസ്റ്റര്‍ (ജനുവരി 2025) എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
കാലിക്കറ്റ് സർവകലാശാല
വാക് - ഇൻ - ഇന്റർവ്യൂ: കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആന്റ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് സെന്ററിന് കീഴിലുള്ള എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി കോഴ്‌സിന് മണിക്കൂർവതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഏപ്രിൽ 22-ന് നടക്കും. രണ്ടൊഴിവാണുള്ളത്. യോഗ്യത : 1. അസിസ്റ്റന്റ് പ്രൊഫസർ - 55 ശതമാനം മാർക്കോടെയുള്ള എം.എ. എപ്പിഗ്രാഫി / എം.എ. മ്യൂസിയോളജി / എം.എ. മാനുസ്ക്രിപ്റ്റോളജി + പി.എച്ച്.ഡി. / നെറ്റ് / ജെ.ആർ.എഫ്., 2. അസിസ്റ്റന്റ് പ്രൊഫസർ - 55 ശതമാനം മാർക്കോടെയുള്ള എം.എ. ആർക്കിയോളജി + പി.എച്ച്.ഡി. / നെറ്റ് / ജെ.ആർ.എഫ്.. ഉയർന്ന പ്രായപരിധി : 64 വയസ്. യോഗ്യരായവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 22-ന് രാവിലെ 11.30-ന് കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയിൽ ഹാജരാകണം. ഫോൺ : 0494 2407608.
പഠനക്കുറിപ്പുകൾ തപാൽ മുഖേന നൽകും: കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ 2023-ൽ പ്രവേശനം നേടിയ യു.ജി. വിദ്യാർഥികളുടെ അഞ്ച്, ആറ് സെമസ്റ്റർ പഠനക്കുറിപ്പുകൾ തപാൽ മുഖേന അയച്ചു നൽകും. പ്രവേശന സമയത്ത് നൽകിയ അഡ്രസിലോ ഫോൺ നമ്പറിലോ മാറ്റമുള്ളവർ അത് ശരിയാക്കുന്നതിനായി ഏപ്രിൽ 20-ന് മുൻപായി കൃത്യമായി അപേക്ഷ, ഐ.ഡി. കാർഡിന്റെ പകർപ്പ്, 140/- രൂപയുടെ ചലാൻ എന്നിവ സഹിതം sdeenquirysection@uoc.ac.in എന്ന ഇ - മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407356, 2400288.
പരീക്ഷാഫലം: ഒന്നാം സെമസ്റ്റർ ( CCSS ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ( CCSS - 2023 പ്രവേശനം ) എം.എസ് സി. എൻവിറോൺമെന്റൽ സയൻസ് നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം: മൂന്നാം സെമസ്റ്റർ എം.കോം, എം.എസ് സി. - അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഫിസിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എംജി സർവകലാശാല
സബ് സെന്‍ററുകള്‍ അനുവദിച്ചു: ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം -പ്രൈവറ്റ് രജിസ്ട്രേഷന്‍(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് സബ് സെന്‍ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ മൂന്നു മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമില്‍ (ഓണേഴ്സ് 2024 അഡ്മിഷന്‍) ഒഴിവുള്ള സംവരണ സീറ്റുകളില്‍ ഏപ്രില്‍ ഏഴിന് സ്പോട്ട് അഡ്മിഷന്‍ നടക്കും.
എസ്.സി, എസ്.ടി, എല്‍സി-രണ്ടു വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുടുംബി, എക്സ് ഒബിസി- ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം.
സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.
പരീക്ഷാ ഫലം: മൂന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, പോളിമെര്‍ കെമിസ്ട്രി (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
സംസ്കൃത സർവകലാശാല
കെയർ - ടേക്കർ (മേട്രൺ) ഒഴിവുകൾ: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വനിത ഹോസ്റ്റലുകളിലെ കെയർ - ടേക്കർ (മേട്രൻ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. യോഗ്യതഃഏതെങ്കിലും വിഷയത്തിലുളള സർവ്വകലാശാല ബിരുദം. പ്രായപരിധിഃ 50 വയസ്. പ്രവൃത്തി പരിചയംഃ അഭിലഷണീയം. പ്രതിമാസ വേതനംഃ 18030/-. യോഗ്യതയുളള വനിത ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ എട്ടിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണ നിർവ്വഹണ സമുച്ചയത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.
കണ്ണൂർ സർവകലാശാല
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ് സമർപ്പണം 15 വരെ മാത്രം: കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ഇനിയും സമർപ്പിക്കാനുള്ളവർ 15.04.2025 ന് (ചൊവ്വാഴ്‌ച) വൈകിട്ട് നാലിന് മുൻപ് താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. 15.04.2025 ന് ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.
പ്രൊജെക്ട് മൂല്യ നിർണ്ണയം / വൈവ വോസി: ആറാം സെമസ്റ്റർ ബി. എ. ഇംഗ്ലീഷ് പ്രോജക്ട് മൂല്യനിർണയം / വാചാപരീക്ഷ 2025 ഏപ്രിൽ 4, 5 തീയ്യതികളിലായി അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ: 23.05.2025ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.