scorecardresearch

University News 2025 April 07: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University News 2025 April 07: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

University News 2025 April 07: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

author-image
Education Desk
New Update
university announcements, ie malayalam

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എംജി സർവകലാശാല

പ്രാക്ടിക്കല്‍: ആറാം സെമസ്റ്റര്‍ ബി.വോക്ക് സസ്റ്റൈയ്നബിള്‍ അഗ്രികള്‍ച്ചര്‍ (പുതിയ സ്കീം- 2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് സെപ്റ്റംബര്‍ 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 10 മുതല്‍ പാലാ സെന്‍റ് തോമസ് കോളജില്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Advertisment

പരീക്ഷാ ഫലം: ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്,  ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in    എന്ന ലിങ്കില്‍.

ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ റദ്ദാക്കി: അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ അഞ്ചിന് നടത്തിയ രണ്ടാം സെമസ്റ്റർ ( CUFYUGP - 2024 പ്രവേശനം ) SOC2MN103 - Fundamentals of Social Psychology - Minor 3  (QP code D 122957) പേപ്പർ ഏപ്രിൽ 2025 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രിൽ 16-ന് നടക്കും. സമയം രാവിലെ 10 മണി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

Advertisment

പരീക്ഷാഫലം: ഒൻപതാം സെമസ്റ്റർ (CBCSS - 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി നവംബർ 2024 റഗുലർ പരീക്ഷയുടെയും ഏഴാം സെമസ്റ്റർ (CBCSS - 2020, 2021 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ. - സോഷ്യോളജി, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ എട്ട് മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയഫലം: ഒന്നാം സെമസ്റ്റർ ( FYUGP - 2024 പ്രവേശനം ) വിവിധ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( 2015 പ്രവേശനം ) ഫുൾടൈം എം.ബി.എ. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ( 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Read More

Kerala University Mg University Calicut University Kannur University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: