/indian-express-malayalam/media/media_files/uploads/2019/11/university-announcement-3.jpg)
യൂണിവേഴ്സിറ്റി വാർത്തകൾ
എംജി സർവകലാശാല
പരീക്ഷാ ഫലം: മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ ബിസിനസ് ഇക്കണോമിക്സ്, (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ്, എംഎസ്സി ബോട്ടണി (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം: അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), അഞ്ചാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഏപ്രില്‍ 15 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 16 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍: ആറാം സെമസ്റ്റര്‍ ബിഎ സിബിസിഎസ് (പുതിയ സ്കീം, 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ബിഎ മ്യൂസിക് വോക്കല്‍, വയലിന്‍, ഭരതനാട്യം, ചെണ്ട, മോഹിനിയാട്ടം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 15 മുതല്‍ 26 വരെ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), ഏഴാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത്, 11 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍
കാലിക്കറ്റ് സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ: ആറാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. അഗ്രിക്കൾച്ചർ ( SDC6AG32 (Pr) Internship & Project ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ എട്ടിന് രാവിലെ 10 മണിക്ക് നടക്കും. കേന്ദ്രം : പഴശ്ശിരാജാ കോളേജ്, പുൽപ്പള്ളി, വയനാട്.
സൂക്ഷ്മപരിശോധനാഫലം: മൂന്നാം സെമസ്റ്റർ എം.കോം, എം.എസ് സി. - അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഫിസിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം: മൂന്നാം സെമസ്റ്റർ ( CBCSS - PG ) എം.എ. - ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ബിസിനസ് ഇക്കണോമിക്സ്, എം.എസ്.ഡബ്ല്യൂ. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പരീക്ഷാ വിജ്ഞാപനം: പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 08.04.2025 മുതൽ15.04.2025 വരെ പിഴയില്ലാതെയും 16.04.2025 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.