/indian-express-malayalam/media/media_files/uploads/2019/11/university-announcement-3.jpg)
Kerala MG Kannur University Announcements 24 OCtober 2024
University Announcements 18 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University announcements: എംജി സർവകലാശാല അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ എത്തനോബോട്ടണി ആന്റ് എത്തനോഫാര്‍മക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബര്‍ 02 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)
പ്രാക്ടിക്കല്‍ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 10 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (247) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 29 ലേക്കും ഒക്‌ടോബര്‍ 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) 2 (b) (350), ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 29, 30 തീയതികളിലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവര ങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
ടൈംടേബിള്‍
കേരളസര്‍വകലാശാല 2024 നവംബറില്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ പഞ്ചവര്‍ഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലര്‍, സപ്ലിമെന്ററി & മേഴ്‌സിചാന്‍സ് - 2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
MG University announcements: എംജി സർവകലാശാല അറിയിപ്പുകൾ
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ സിബിസിഎസ് ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍റ്റി, 2023 അഡ്മിഷന്‍ അഡീഷണല്‍ ഇലക്റ്റീവ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി ഒന്നും രണ്ടും വര്‍ഷങ്ങളിലെ (2008 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് യഥാക്രമം നവംബര്‍ ആറു വരെയും എട്ടുവരെയും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം ആന്‍റ് എംഎച്ച്എം (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐബിഐഎസ്സി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 12 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 14 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ ബിബിഎ (ഓണേഴ്സ്), ബിസിഎ (ഓണേഴ്സ്) 2024 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍റ്റി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്- ദ്വിവത്സര കോഴ്സ്) പരീക്ഷകള്‍ നവംബര്‍ 27 മുതല്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബിപിഇഎസ് (നാല് വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2022 അഡ്മിഷന്‍ റെഗുലര്‍ 2016 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ നവംബര്‍ ആഞ്ചു മുതല്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍റ്റി), രണ്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 30 മുതല്‍ നടക്കും.
Calicut University announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ഡി.എസ്.ടി. - പി.യു.ആർ.എസ്.ഇ. പ്രൊജക്ടിൽ അസ്സോസിയേറ്റ് നിയമനം
സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയർ പ്രൊഫ. ഡോ. അബ്രഹാം ജോസഫ് കോ - ഓർഡിനേറ്റർ ആയിട്ടുള്ള ഡി.എസ്.ടി. - പി.യു.ആർ.എസ്.ഇ. പ്രോജക്ടിൽ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസ്സോസിയേറ്റ് I - (എസ്.സി. സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II - (ഓപ്പൺ കോംപറ്റീഷൻ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയ ങ്ങളിലോ പി.ജി.യും രണ്ടു വർഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോർ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയർന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും. താത്പര്യമുള്ളവർ നവംബർ ആറിനകം ബയോഡാറ്റയും അനുബന്ധരേഖകളും purseuoc @gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഡോ. അബ്രഹാം ജോസഫ്, സീനിയർ പ്രൊഫസർ, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം ജില്ല : 673 635, ഇ-മെയിൽ : abrahamjoseph@uoc.ac.in , ഫോൺ : 9447650334. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ലാബ് അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ കരാറടിസ്ഥാനത്തിലുള്ള ലാബ് അസിസ്റ്റന്റ് നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ് / ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് / ടെക്സ്റ്റൈൽ ഡിസൈനിങ്. ഉയർന്ന പ്രായപരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവ സാന തീയതി ഒക്ടോബർ 30.
എം.ബി.എ. പ്രവേശനം
2024 - 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ( ജനറൽ : 1230/- രൂപ, എസ്.സി. / എസ്.ടി. : 620/- രൂപ ) ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പരീക്ഷ മാറ്റി
നവംബർ 25 - ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ( CBCSS - UG - 2019 പ്രവേശനം മുതൽ ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട പ്രസിദ്ധീകരിക്കും.
പരീക്ഷ
ബി.ആർക്. ( 2015, 2016 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-നും ഒൻപതാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 19-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS - 2019 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ആറ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ (2022 പ്രവേശനം) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
പരീക്ഷാ ഫലം
കണ്ണൂർ സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ നാലാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ് - റെഗുലർ), മെയ് 2024 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ അഞ്ച് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ബി.എഡ്. പ്രവേശനം
2024-25 അദ്ധ്യയന വർഷത്തിൽ മാനന്തവാടി, ധർമ്മശാല ബി.എഡ്. സെന്ററുകളിൽ ആരംഭിച്ച പുതിയ യൂണിറ്റ് ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് admission.kannuruniversity.ac.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.