/indian-express-malayalam/media/media_files/2024/10/23/4oEI78OsYbPeiSBsuRvR.jpg)
തൊഴിൽ വാർത്തകൾ
താൽക്കാലിക ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ താൽകാലികമായി 179 ദിവസത്തേക്ക് ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനിയുടെ ഒഴിവുണ്ട്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പാസായവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ അംഗീകൃത തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവരെ പരിഗണിക്കും. താല്പര്യമുള്ളവർ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റ സഹിതം ഏപ്രിൽ 22 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0471 2471632.
കരാർ നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷകൾ ഏപ്രിൽ 25 ന് വൈകുന്നേരം 5 ന് മുൻപായി സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് : www.kshb.Kerala.gov.in, ഫോൺ : 0471 2330001.
പ്രോഗ്രാം മാനേജർ
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയും സെക്രട്ടേറിയറ്റ് സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ ഡയറക്ടർ വരെയുമുള്ള തസ്തികകളിൽ നിന്നും വിരമിച്ചവർക്കാണ് അവസരം. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. നിയമനം ലഭിക്കുന്ന വ്യക്തിക്ക് 60 വയസുവരെ ജോലിയിൽ തുടരാം. അപേക്ഷകൾ പൂർണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവ സഹിതം വനിതാ ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം – 695012 വിലാസത്തിൽ ഏപ്രിൽ 25 നു മുൻപായി സമർപ്പിക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.