scorecardresearch

Kerala Jobs: അക്കൗണ്ട്സ് അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം

author-image
Careers Desk
New Update
career

തൊഴിൽ വാർത്തകൾ

അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 35 വയസിനു താഴെ. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.

അഭിമുഖം

Advertisment

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കൊല്ലം, കോട്ടയം കാര്യാലയത്തിലേക്ക് സെക്ടർ കോ-ഓർഡിനേറ്റർമാരുടെ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്. അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.

സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ / ജനറൽ മെഡിസിൻ / പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി. രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

കരാർ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം) തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ (www.kstmuseum.com) ലഭിക്കും. ഫോൺ : 0471 2306024, 0471 2306025.

ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം

Advertisment

കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 19-ന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ് സി. ലൈഫ് സയൻസ് ബിരുദം (മൈക്രോബയോളജി / ബയോകെമിസ്ട്രി / ഹ്യൂമൺ ഫിസിയോളജി). പ്രസ്തുത വിഷയത്തിലുള്ള പി.എച്ച്.ഡി. അഭികാമ്യം. ഉയർന്ന പ്രായപരിധ 36 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: