/indian-express-malayalam/media/media_files/uploads/2019/07/kerala-university.jpg)
കേരള സർവകലാശാല
Kerala Jobs: കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ/ഫാമിലെ പ്രവർത്തികൾ ചെയ്യുന്നതിനായി (89 ദിവസം) കരാർ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്. ക്യത്യമായി പൂരിപ്പിച്ച അപേക്ഷകൾ താഴെപറയുന്ന രേഖകളുടെ കോപ്പി സഹിതം മേയ് 5 ന് വൈകിട്ട് 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ കാര്യവട്ടത്തെ ബോട്ടണി വിഭാഗം ഓഫിസിൽ ലഭിക്കേണ്ടതാണ്. ടി ദിവസത്തിനുശേഷം വരുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2308301 എന്ന നമ്പരിൽ ബന്ധപ്പെടുക.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം.
2. ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
3. പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ (നിയമപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ് ആയതിനുവേണ്ടി ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണ്)
4. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്: ഫാം /നഴ്‌സറി/ഗാർഡൻ ജോലിയിൽ 2 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ആവശ്യമാണ്.
5. ഫാം മെഷീനുകൾ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുൻഗണന.
(അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളു.). വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. https://keralauniversity.ac.in/jobs
മേസ്തിരി
കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ/ഫാമിലെ പ്രവർത്തികൾ ചെയ്യുന്നതിനായി (89 ദിവസം) കരാർ അടിസ്ഥാനത്തിൽ ഗാർഡൻ മേസ്തിരിയെ ആവശ്യമുണ്ട്. ക്യത്യമായി പൂരിപ്പിച്ച അപേക്ഷകൾ താഴെപറയുന്ന രേഖകളുടെ കോപ്പി സഹിതം മേയ് 5 ന് വൈകിട്ട് 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ കാര്യവട്ടത്തെ ബോട്ടണി വിഭാഗം ഓഫിസിൽ ലഭിക്കേണ്ടതാണ്. ടി ദിവസത്തിനുശേഷം വരുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2308301 എന്ന നമ്പരിൽ ബന്ധപ്പെടുക.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം.
2. ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
3. പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ (നിയമപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ് ആയതിനുവേണ്ടി ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണ്.)
4. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്: ഫാം /നഴ്‌സറി/ഗാർഡൻ ജോലിയിൽ 5 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ആവശ്യമാണ്.
5. ഫാം മെഷീനുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
6. ഗാർഡൻ പരിപാലനവുമായി ബന്ധപ്പെട്ട ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് തുടങ്ങിയ ജോലികൾ അറിയുന്നവർക്ക് മുൻഗണന.
(അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളൂ). വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. https://keralauniversity.ac.in/jobs
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.