scorecardresearch

NEET, JEE Main Exam 2020: നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

NEET, JEE Main Exam 2020: മാറ്റിവയ്ക്കൽ വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുമെന്നും മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞാണ് കോടതി ഹർജി തള്ളിയത്

NEET, JEE Main Exam 2020: മാറ്റിവയ്ക്കൽ വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുമെന്നും മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞാണ് കോടതി ഹർജി തള്ളിയത്

author-image
Education Desk
New Update
jee main, neet 2020, neet 2020 exam date, jee main exam date, jee main 2020 exam date, neet exam postponed, jee main exam news, neet exam date news, neet 2020 exam date news, neet 2020 exam postponed news, hrd decision, neet 2020 exam news, neet 2020 exam date update, nta jee main, nta jee main exam date, jee main latest news

NEET, JEE Main Exam 2020: ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-NEET), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ-JEE) എന്നിവ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. മാറ്റിവയ്ക്കൽ വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുമെന്നും മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

Advertisment

Read More: NEET, JEE Main Exam 2020: നീറ്റ്, ജെഇഇ മെയിൻ പരീക്ഷകള്‍ സെപ്റ്റംബറില്‍

“വിദ്യാർത്ഥികളുടെ ഭാവിയെ കൂടുതൽ കാലം അപകടത്തിലാക്കാനാവില്ല,” വേണ്ടത്ര മുൻകരുതലുകളോടെ പരീക്ഷകൾ നടക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ജെഇഇ മെയിൻ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയും നീറ്റ് സെപ്റ്റംബർ 13 നും നടക്കും. ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27 ന്. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ഈ വർഷം രണ്ടുതവണ പരീക്ഷ മാറ്റിവച്ചിരുന്നു. കുറച്ചുകൂടി മാറ്റിവയ്ക്കണം എന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

Advertisment

പരീക്ഷ ഇനിയും നീട്ടിവച്ചാൽ 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് അത് ബാധിക്കുക. ജെഇഇ മെയിൻ പരീക്ഷയ്ക്ക് 9 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഏകദേശം 16 ലക്ഷം പേർ നീറ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നതിന് അപേക്ഷകർക്ക് നിരവധി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണവും ഇരട്ടി വർദ്ധിപ്പിച്ചതായി എൻ‌ടി‌എ അവകാശപ്പെടുന്നു.

Read More: NEET 2020: നീറ്റ് പരീക്ഷയിൽ 180 മാർക്ക് സ്കോർ ചെയ്യാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

നീറ്റ്, ജെഇഇ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള ദൂരം വർദ്ധിപ്പിക്കാനും പരീക്ഷാ ഹാളിൽ കുറച്ച് വിദ്യാർത്ഥികളെ അനുവദിക്കാനും മാസ്കുകൾ ധരിക്കാനും എൻട്രി പോയിന്റുകളിൽ ഒരു താപ പരിശോധന നടത്താനും എച്ച്ആർഡി മന്ത്രാലയം ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻടിഎ) ആവശ്യപ്പെട്ടിരുന്നു.

Read in English: JEE Main, NEET 2020 to be held as per schedule: Supreme Court

Neet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: