NEET, JEE Main Exam 2020 LIVE Updates: നീറ്റ്, ജെഇഇ മെയിൻ 2020 പരീക്ഷാ തീയതി തത്സമയ വാർത്ത അപ്ഡേറ്റുകൾ: സംയുക്ത പ്രവേശന പരീക്ഷ (ജെഇഇ) മെയിൻ, നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2020) പരീക്ഷകള്‍ മാറ്റി വച്ചതായി എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്റെറില്‍ അറിയിച്ചു. ഈ വര്‍ഷം നീറ്റ്, ജെഇഇ മെയിൻ പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.
‘വിദ്യാര്‍ഥികളുടെ സുരക്ഷയും മികച്ച വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നത് കണക്കിലെടുത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ തീരുമാനമായി. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയുള്ള തീയതികളിലും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27നും, നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്തും,’ ഡോ. രമേശ് പൊക്രിയാല്‍ നിശാങ്ക് കുറിച്ചു.
Keeping in mind the safety of students and to ensure quality education we have decided to postpone #JEE & #NEET examinations. JEE Main examination will be held between 1st-6th Sept, JEE advanced exam will be held on 27th Sept & NEET examination will be held on 13th Sept. pic.twitter.com/klTjtBxvuw
— Dr. Ramesh Pokhriyal Nishank (@DrRPNishank) July 3, 2020
NEET, JEE Main Exam 2020: പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കും
കോവിഡ് -19 മഹാമാരിയുടെ നിലവിലുള്ള അവസ്ഥയില്‍ പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍, വൈകിയാല്‍ ഉണ്ടാകുന്ന അക്കാദമികമായ മറ്റു പ്രശ്നങ്ങള്‍ എന്നിവയെല്ലാം വിശദമായി പഠിച്ചു അവലോകനം ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിച്ച്. നിലവിലെ സാഹചര്യത്തില്‍ നീറ്റ്, ജെഇഇ ടെസ്റ്റുകൾ നടത്താനുള്ള സാധ്യതള്‍ വിലയിരുത്തി, മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ജെ ഇ ഇ മെയിന്‍ ജൂലൈ 18, 23 തീയതികളിലും, നീറ്റ് ജൂലൈ 26നും ആണ് നിശ്ചയിച്ചിരുന്നത്.
നീറ്റ്, ജെഇഇ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള ദൂരം വർദ്ധിപ്പിക്കാനും പരീക്ഷാ ഹാളിൽ കുറച്ച് വിദ്യാർത്ഥികളെ അനുവദിക്കാനും മാസ്കുകൾ ധരിക്കാനും ൻട്രി പോയിന്റുകളിൽ ഒരു താപ പരിശോധന നടത്താനും എച്ച്ആർഡി മന്ത്രാലയം ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻടിഎ) ആവശ്യപ്പെട്ടിരുന്നു.
തീരുമാനം 25 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കും
25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്നതാണ് തീരുമാനം. ജെഇഇ മെയിൻ പരീക്ഷയ്ക്ക് 9 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഏകദേശം 16 ലക്ഷം പേർ നീറ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന, ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും മന്ത്രിയ്ക്ക് ലഭിച്ച ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷ നടത്തുന്ന കാര്യത്തില്‍ പുനര്‍ചിന്തനം വേണ്ടി വന്നത്.
“നിലവിലുള്ള സാഹചര്യങ്ങളും ജെ ഇ ഇ, നീറ്റ് പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച അഭ്യർത്ഥനകളും ഡിജി എൻടിഎയും മറ്റ് വിദഗ്ധരും അടങ്ങുന്ന അവലോകനം ചെയ്തു എച്ച്ആർഡി മന്ത്രാലയത്തിന് ശുപാർശകൾ സമര്‍പ്പിക്കും,” മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് വ്യാഴാഴ്ച പറഞ്ഞു.
മെഡിക്കൽ പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2020) സ്ഥാനാർത്ഥികളുടെ മാതാപിതാക്കൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
പരീക്ഷകൾ കൂടുതൽ നീട്ടിവെക്കാനാണ് സമിതിയുടെ തീരുമാനമെങ്കിൽ, പുതിയ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെയും ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകള്‍ തുടങ്ങുന്നതിനെയും ഇത് ബാധിക്കും. ജെ.ഇ.ഇ മെയിൻ നീട്ടി വയ്ക്കുന്നത് ജെ.ഇ.ഇ അഡ്വാൻസ്ഡ് തീയതികള്‍ മാറ്റാന്‍ ഇടയാക്കും. കാരണം ഐ ഐ ടിയില്‍ പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ഇത് രണ്ടും കടക്കേണ്ടതായുണ്ട്.
ബിഡിഎസും എംബിബിഎസും പ്രവേശനത്തിന് നീറ്റ് നിർബന്ധമാണെങ്കിലും മറ്റു അനുബന്ധ
കോഴ്സുകള്‍ക്ക് നീറ്റ് നിര്‍ബന്ധമല്ല. എഞ്ചിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി, സംസ്ഥാനത്തുടനീളം നടത്തുന്ന മറ്റ് നിരവധി പരീക്ഷകളുണ്ട്, ഇത് ഇന്ത്യയിലുടനീളമുള്ള ബിഇ, ബിടെക് ലെവൽ കോഴ്സുകളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു. നിരവധി വിദേശ അധിഷ്ഠിത കോളേജുകൾക്കും അവരുടേതായ പ്രവേശന മാനദണ്ഡമുണ്ട്.
Read in English: NEET, JEE Main Exam 2020 LIVE Updates: HRD Minister to announce decision on holding exams
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook