NEET 2020: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസരിച്ച് സെപ്തംബർ 13ന് നീറ്റ് പ്രവേശന പരീക്ഷ നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൊറോണയുടെ പശ്ചാത്തലത്തിൽ നീറ്റിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പിനായി കുറച്ച് അധികസമയം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. എങ്ങനെ സിസ്റ്റമാറ്റിക്കായി പരീക്ഷയ്ക്ക് ഒരുങ്ങാം എന്ന വിഷയത്തിൽ ചില നിർദേശങ്ങൾ നൽകുകയാണ് വിദ്യാമന്ദിറിലെ അക്കാദമിക് ഡയറക്ടർ സൗരഭ് കുമാർ.
NEET 2020: ഭയം വേണ്ട; പഠനം സിസ്റ്റമാറ്റിക് ആവട്ടെ
പരീക്ഷാതീയതിയിൽ മാറ്റമുണ്ടായേക്കാം എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സെപ്തംബർ 13 എന്ന തീയതി മുന്നിൽ കൊണ്ടുതന്നെ വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തുക. പഠന തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി എന്താണ് നീറ്റ് എന്ന് ശരിയായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. 180 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരിക്കുക. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിൽ നിന്നായി 45 ചോദ്യങ്ങൾ വീതം ഉണ്ടായിരിക്കും. മെഡിക്കൽ കോഴ്സുകൾ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലെ ഏറ്റവും നിർണായകമായ വിഷയം ഫിസിക്സ് ആണ്. അതിനാൽ ആദ്യം ഫിസിക്സിൽ നിന്നു തന്നെ തുടങ്ങാം.
NEET 2020, Physics: ഫിസിക്സിനോടുള്ള ഭയം ഒഴിവാക്കുക
നീറ്റിനൊരുങ്ങുന്ന ഭൂരിഭാഗം വിദ്യാർത്ഥികളെ സംബന്ധിച്ചും ഭയപ്പെടുത്തുന്ന വിഷയമാണ് ഫിസിക്സ്. കാരണം ഫിസിക്സിൽ ധാരാളം ആപ്ലിക്കേഷൻ അധിഷ്ഠിതമായ ചോദ്യങ്ങളും കഠിനമായ ഡെറിവേഷനുകളും ഉണ്ടെന്നതു തന്നെ. ആശയക്കുഴപ്പത്തിലാവുന്ന വിദ്യാർത്ഥികൾ ഒന്നുകിൽ ഫിസിക്സ് പൂർണ്ണമായും ഉപേക്ഷിച്ച് മറ്റു വിഷയത്തിൽ ശ്രദ്ധയൂന്നുകയോ അല്ലെങ്കിൽ മറ്റു വിഷയങ്ങൾ അവഗണിച്ച് ഫിസിക്സിൽ ശ്രദ്ധയൂന്നുകയോ ആണ് പൊതുവെ കാണുന്ന പ്രവണത. എന്നാൽ ഭയം ഒഴിവാക്കി, എല്ലാ വിഷയങ്ങളെയും തുല്യപ്രാധാന്യത്തോടെ പരിഗണിച്ചുവേണം പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.
സിലബസിനെ വസ്തുതാപരമായി വിശകലനം ചെയ്യുക. നീറ്റിന് ഒരുങ്ങുന്നവർ ഫിസിക്സിനെ സിസ്റ്റമാറ്റിക് ആയ രീതിയിൽ അനലൈസ് ചെയ്ത് പഠിക്കുക. നീറ്റ് ഫിസിക്സിന്റെ സിലബസിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അധ്യായങ്ങൾ ഉൾപ്പെടെ 29 ചാപ്റ്ററുകളാണ് അടങ്ങിയിരിക്കുന്നത്.
Read in English: Here’s how to score 180 marks in NEET 2020
പ്ലസ് വൺ സിലബസിൽ നിന്നും വർക്ക്, പവർ എനർജി, റൊട്ടേഷൻ മോഷൻ, തെർമോഡൈനാമിക്സ്, എസ്എച്ച്എം എന്നീ അധ്യായങ്ങളും പ്ലസ് ടു സിലബസിൽ നിന്നും കപ്പാസിറ്ററുകൾ, ഡിസി സർക്യൂട്ടുകൾ, ഇഎംഐ, വേവ് ഒപ്റ്റിക്സ്, ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റുകൾ, റേഡിയോ ആക്റ്റിവിറ്റി, ലോജിക് ഗേറ്റ് എന്നീ അധ്യായങ്ങളുമാണ് പ്രധാനമായും വരുന്നത്.
NEET 2020, Chemistry: രസതന്ത്രം
മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിൽ മാർക്ക് വാരിക്കൂട്ടാൻ സഹായിക്കുന്ന സ്‌കോറിംഗ് സബ്ജെക്ട്, റാങ്ക് ബൂസ്റ്റർ എന്നൊക്കെ പരക്കെ അറിയപ്പെടുന്ന വിഷയമാണ് കെമിസ്ട്രി. രസതന്ത്രത്തിൽ, പ്രത്യേകിച്ച് ഇൻ ഓർഗാനിക്കിൽ, എൻസിആർടിയിൽ നിന്നുമാണ് കൂടുതൽ ചോദ്യങ്ങൾ എന്നതിനാൽ വിദ്യാർത്ഥികൾ എൻസിആർടി പുസ്തകങ്ങൾ ഒരിക്കൽ കൂടി വായിക്കുന്നത് പരീക്ഷയ്ക്ക് ഗുണം ചെയ്യും. 40 ശതമാനം ഓർഗാനിക് കെമിസ്ട്രിയിൽ നിന്നും 20 ശതമാനം ഇൻ ഓർഗാനിക് കെമിസ്ട്രിയിൽ നിന്നുമാണ് ചോദ്യങ്ങൾ വരിക. ഇക്യുലിബ്രിയം, തെർമോഡൈനാമിക്സ്, ഇലക്ട്രോകെമിസ്ട്രി കൈനെറ്റിക്സ്, ആൽക്കൈൽ ഹാലൈഡ്സ് ആൽക്കഹോൾ ഫിനോൾസ് ആൽഡിഹൈഡ്സ് ഹൈഡ്രോകാർബണുകൾ, ഇൻ ഓർഗാനിക് കോംപ്ലക്സ് കോമ്പൗണ്ട് പി ബ്ലോക്ക് എലമെന്റുകൾ എന്നീ അധ്യായങ്ങൾ ഏറെ പ്രധാന്യത്തോടെ പഠിക്കുക.
NEET 2020, Biology: ബയോളജി
നീറ്റ് പരീക്ഷയുടെ നട്ടെല്ലായി കണക്കാക്കുന്ന വിഷയമാണ് ബയോളജി. പേപ്പറിന്റെ 50 ശതമാനവും ബയോളജിയിൽ നിന്നാണ്. ബയോളജിയെ സംബന്ധിച്ച് എൻസിആർടി പുസ്തകങ്ങൾ ബൈബിൾ പോലെയാണ്, അതിനാൽ കൂടുതൽ ശ്രദ്ധ എൻസിആർടി പുസ്തകങ്ങളിൽ തന്നെയാവട്ടെ. മോർഫോളജി, ബയോളജിക്കൽ ക്ലാസിഫിക്കേഷൻ, പുഷ്പിക്കുന്ന ചെടികളുടെ മോർഫോളജി, പ്ലാന്റ് ഫിസിയോളജി, ജെനിറ്റിക്സ്, ഇക്കോളജി എന്നിവയൊക്കെയാണ് ബോട്ടണിയിലെ പ്രധാനപ്പെട്ട അധ്യായങ്ങൾ. സുവോളജിയിൽ നിന്നും മൃഗങ്ങളിലെ വൈവിധ്യം, മൃഗങ്ങളിലെ ഘടനാപരമായ പ്രത്യേകതകൾ, സെൽ ബയോളജി, സെൽ ഡിവിഷൻ, ബയോ മോളികൂൾസ്, ഹ്യൂമൻ ഫിസിയോളജി, ഹ്യൂമൻ റീപ്രൊഡക്ഷൻ, റീപ്രൊഡക്റ്റീവ് ഹെൽത്ത് എന്നിവയാണ് പ്രധാനമായും വരുന്ന വിഷയങ്ങൾ.
അതാത് വിഷയങ്ങളിൽ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ഫലപ്രദമായൊരു ടൈംടേബിളും വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുന്നതിനാൽ കൃത്യമായൊരു ടൈംടേബിൾ തയ്യാറാക്കി അതിന് അനുസരിച്ച് ചിട്ടയോടെ ഒരുങ്ങാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. അവസാനവട്ട തയ്യാറെടുപ്പിന്റെ ഈ ഘട്ടത്തിൽ, ദിവസവും ഒരു മോക്ക് ടെസ്റ്റ് നടത്തുന്നത് നിർണായകമായ കാര്യമാണ്. ഒരാൾക്ക് നിലവിൽ മോക്ക് ടെസ്റ്റുകൾക്കുള്ള സാഹചര്യമില്ലെങ്കിൽ മുൻവർഷങ്ങളിലെ ചോദ്യങ്ങൾക്ക് അനുസരിച്ച് ടെസ്റ്റ് എഴുതി നോക്കാം. കഴിഞ്ഞ രണ്ടുവർഷത്തെ നോട്ടുകളിലും റഫറൻസ് ബുക്കുകളിലും മാത്രം ഉറച്ചുനിന്നുവേണം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് എന്നതും പ്രധാനമാണ്. ഓൺലൈനിൽ സൗജന്യമായി ലഭിക്കുന്ന റിസോഴ്സസ് ഉപയോഗപ്പെടുത്താതിരിക്കുക, അവ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുകയോ ചെയ്തേക്കാം.
കൂടുതൽ തയ്യാറെടുപ്പ് ആവശ്യമുള്ള വിഷയം ആദ്യം തിരഞ്ഞെടുത്ത്, കൂടുതൽ ദുഷ്കരമായ പാഠങ്ങൾ ആദ്യം പഠിക്കുക. വെല്ലുവിളി നിറഞ്ഞ വിഷയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ദിവസേന ആ വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. ഒരിക്കൽ നന്നായി പഠിച്ചു കഴിഞ്ഞാൽ ഫോർമുലകൾ, കാൽക്കുലേഷൻ രീതി എന്നിവ റിവിഷൻ ചെയ്യുക. പരീക്ഷ എഴുതാനെടുക്കുന്ന ആവറേജ് സമയം കണ്ടെത്തി, ആവശ്യമെങ്കിൽ വേഗത്തിൽ പരീക്ഷ എഴുതാനായി പരിശീലിക്കുക.
Read more: University Announcements 13 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ