/indian-express-malayalam/media/media_files/uploads/2021/05/cbse-exam-2.jpg)
സിബിഎസ്ഇ 12ാം ക്സാസ് പരീക്ഷകൾ പ്രധാന വിഷയങ്ങൾക്ക് മാത്രമായി നടത്തിയേക്കും.പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി 174 വിഷയങ്ങളാണ് സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ളത്. അതിൽ ഏകദേശം 20 വിഷയങ്ങളാണ് സിബിഎസ്ഇ പ്രധാന വിഷയങ്ങളായി കണക്കാക്കുന്നത്.
ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ജ്യോഗ്രഫി, എകണോമിക്‌സ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ അതിൽ ഉൾപ്പെടുന്നു. ഒരു സിബിഎസ്ഇ വിദ്യാർത്ഥി കുറഞ്ഞത് അഞ്ചോ ആറോ വിഷയങ്ങളാണ് തിരഞ്ഞെടുക്കാറ്. അവയിൽ സാധാരണയായി, നാല് പ്രധാന വിഷയങ്ങളായിരിക്കും.
പ്രധാന വിഷയങ്ങൾക്കായി ബോർഡ് പരീക്ഷകൾ നടത്തുന്നതിനായി സിബിഎസ്ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് രണ്ട് മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷതയിൽ ചേരുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെയും യോഗത്തിൽ ഇവ ചർച്ചചെയ്യും. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, വനിതാ- ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
Read More: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂണിൽ
ആദ്യ മാർഗത്തിന് കീഴിൽ, പ്രധാന വിഷയങ്ങൾക്കുള്ള പരീക്ഷകൾ “നിലവിലുള്ള ഫോർമാറ്റിലും” നിയുക്ത പരീക്ഷാകേന്ദ്രങ്ങളിലും നടത്തണമെന്ന് ബോർഡ് നിർദ്ദേശിക്കുന്നു. ചെറിയ വിഷയങ്ങൾക്ക് പ്രധാന വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അവരുടെ മാർക്ക് കണക്കാക്കാമെന്നും സിബിഎസ്ഇ നിർദ്ദേശിച്ചു.
ഇതിനായി പരീക്ഷക്ക് ഒരു മാസം മുൻപായി തയ്യാറെടുപ്പ് നടത്തേണ്ടി വരും. പരീക്ഷകൾ നടത്താനും ഫലം പ്രഖ്യാപിക്കാനും രണ്ട് മാസം സമയം വേണം. കമ്പാർട്ട്മെന്റ് പരീക്ഷകൾക്ക് 45 ദിവസവും ആവശ്യമാണ്.
ബോർഡിന് മൂന്ന് മാസത്തെ അധിക സമയം ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ പരീക്ഷാ നടത്തിപ്പ് പൂർത്തീകരിക്കാൻ സാധിക്കൂ.
രണ്ടാമത്തെ നിർദേശം പ്രകാരം 45 ദിവസമാണ് പരീക്ഷാ നടത്തിപ്പിന് വേണ്ടി വരുന്നത്. ഇതിൽ വിദ്യാർത്ഥികൾ മുൻനിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം സ്വന്തം സ്കൂളുകളിൽ പ്രധാന വിഷയങ്ങളുടെ പരീക്ഷകൾക്ക് ഹാജരാകണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു. ഇത് സുഗമമാക്കുന്നതിന് പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കേണ്ടി വരും.
Read More: പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനിൽ
രണ്ടാമത്തെ നിർദേശത്തിൽ ഓരോ പരീക്ഷയും മൂന്ന് മണിക്കൂറിന് പകരം ഒന്നര മണിക്കൂർ ആയിരിക്കണമെന്നും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പറുകളിൽ ഒബ്ജക്ടീവ്, ഷോർട്ട് ആൻസർ വിഭാഗത്തിലുള്ള ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഈ നിർദേശം പ്രകാരം 12ാം തരം വിദ്യാർത്ഥി ഒരു ഭാഷാ വിഷയത്തിന്റെയും മറ്റ് മൂന്ന് പ്രധാന വിഷയങ്ങളുടെയും പരീക്ഷയ്ക്ക് ഹാജരാവണം. പരീക്ഷയ്ക്കായി തിരഞ്ഞെടുത്ത വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അഞ്ചാമത്തെയും ആറാമത്തെയും വിഷയങ്ങൾക്കുള്ള മാർക്ക് തീരുമാനിക്കും.
രണ്ടാമത്തെ നിർദേശമാണ് തിരഞ്ഞെടുക്കുകയെങ്കിൽ പരീക്ഷകൾ രണ്ട് ഘട്ടങ്ങമായി നടത്തും. രാജ്യത്തെ കോവിഡ് സാഹചര്യവും പരിഗഹണിക്കും. സാഹചര്യം അനുയോജ്യമായ സ്ഥലങ്ങൾക്ക് ആദ്യ ഘട്ടത്തിലും ശേഷിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം ഘട്ടത്തിലുമാവും പരീക്ഷ. രണ്ട് ഘട്ടങ്ങളും രണ്ടാഴ്ചത്തെ ഇടവേളയിലാവും നടക്കുക.
കോവിഡ്-19 കാരണം പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.