Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം

ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ അടുത്ത മാസം നടത്താനിരുന്ന പൊതുപരീക്ഷകൾ മാറ്റി. മെയ് മാസം നാലാം തിയതി ആരംഭിക്കാനിരുന്ന പൊതു പരീക്ഷകളാണ് മാറ്റിയത്. ഇതിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പലമേഖലകളിൽ നിന്നും ആവശ്യം ശ്കതമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരും പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു.

എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ പതിനൊന്നാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം എങ്ങനെയായിരുക്കും എന്നതിൽ വ്യക്തതയില്ല. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഇതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യ ആയിരം കടന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.1027 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 1,72,085 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിക്കില്ലെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tenth cbse exams cancelled and twelth cbse exmas postponed

Next Story
കോവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങൾ; രാജസ്ഥാനിൽ നൈറ്റ് കർഫ്യൂcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍,  indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com