/indian-express-malayalam/media/media_files/uploads/2018/05/CBSE-10th-Result-2018.jpg)
CBSE 10th Result 2018
CBSE Board Class 10th Result 2020 LIVE Updates: ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 ആണ് ഇത്തവണത്തെ വിജയശതമാനം. 18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
CBSE Board Class 10th Result 2020: ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
പരീക്ഷാഫലം പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.nic.in, cbseresults.nic.in, cbse.nic.in എന്നിവ വഴി ഫലം അറിയാം. ഉമങ് ആപ്പ് (Umang App), bing.com, google.com എന്നിവ വഴിയും ഫലമറിയാം.
ഓൺലൈനിൽ എങ്ങനെ ഫലം അറിയാം
- Step 1: cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് കാണുക
- Step 2: ഹോം പേജിലെ റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- Step 3: ആവശ്യമായ വിവരങ്ങൾ കൊടുത്ത് ലോഗിൻ ചെയ്യുക
- Step 4: സ്ക്രീനിൽ റിസൾട്ട് തെളിയും. പ്രിന്റ്ഔട്ട് എടുക്കുക
How to Check the CBSE Class 12th Result 2020 through IVRS: ഐവിആർഎസ് വഴി എങ്ങനെ ഫലം അറിയാം
ഐവിആർഎസ് (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്ട് സിസ്റ്റം) വഴി നിങ്ങളുടെ സിബിഎസ്ഇ ഫലം 2020 പരിശോധിക്കാം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം താഴെപ്പറയുന്ന നമ്പറുകൾ ഡയൽ ചെയ്ത് നിങ്ങളുടെ റോൾ നമ്പറും ജനന തീയതിയും പറയുക - 24300699 (ഡൽഹിയിലെ പ്രാദേശിക വരിക്കാർ), 011 - 24300699 (ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ)
Result through SMS and email: മൊബൈൽ വഴി എങ്ങനെ ഫലം അറിയാം
രജിസ്റ്റർ ചെയ്യപ്പെട്ട മൊബൈല്‍ നമ്പരുകളില്‍ എസ്എംഎസ് വഴി ഫലം ലഭിക്കും. ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അവിടെയും നേരിട്ട് ലഭിക്കും. 7738299899 എന്ന മൊബൈൽ നമ്പറിൽ എസ്എംഎസ് അയച്ചാലും ഫലം ലഭിക്കും.
Follow DHSE Kerala +2 Plus Two result 2020/CBSE Class 10th Result 2020 Live Updates Here: കേരള പ്ലസ് ടു, സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലങ്ങള്‍ ഇന്ന്
Live Blog
CBSE Class 10 result 2020 LIVE Updates: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം തത്സമയം
Dear Students, Parents, and Teachers!@cbseindia29 has announced the results of Class X and can be accessed at https://t.co/U3MU3QfULs.
We congratulate you all for making this possible. I reiterate, student's health & quality education are our priority.
— Dr. Ramesh Pokhriyal Nishank (@DrRPNishank) July 15, 2020
വിദ്യാര്‍ത്ഥികള്‍ എഴുതാത്ത പരീക്ഷകള്‍ക്കുള്ള മാര്‍ക്ക് നിശ്ചയിക്കുന്നതിന് ബോര്‍ഡ് ഒരു സൂത്രവാക്യം തയ്യാറാക്കി. നാല് പരീക്ഷകള്‍ എഴുതിയ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കും, മൂന്നെണ്ണം എഴുതിയവര്‍ക്ക് രണ്ടെണ്ണത്തിന്റെ ശരാശരി എടുക്കും, രണ്ടില്‍ താഴെ പരീക്ഷ എഴുതിയവര്‍ക്ക് പ്രയോഗിക പ്രോജക്ടുകളിലെ മാര്‍ക്കുകള്‍ പരിഗണിച്ചും മാര്‍ക്ക് നല്‍കി.
Read More: പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികളുടെ റാങ്ക് സിബിഎസ്ഇ എങ്ങനെയാണ് നിര്‍ണയിച്ചത്?
സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷാ ഫലം അല്‍പസമയത്തിനുള്ളില്‍.
Read in IE: CBSE Board Class 10th Result 2020 LIVE Updates: Results to be announced shortly
പരീക്ഷകൾ റദ്ദാക്കിയതിനാൽ, ഈ വർഷം വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെ വിലയിരുത്തുന്നതിന് സിബിഎസ്ഇ ഒരു പുതിയ പദ്ധതിക്ക് നിർദ്ദേശം നൽകുകയായിരുന്നു. മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ ഹാജരായ വിദ്യാർത്ഥികളുടെ കാര്യത്തിൽ, മൂന്നു വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി അനുസരിച്ച്, പരീക്ഷ നടക്കാതെ പോയ വിഷയങ്ങൾക്കും മാർക്ക് നൽകി മൂല്യനിർണയം നടത്താൻ സിബിഎസ്ഇ ബോർഡ് തീരുമാനിച്ചിരുന്നു.
/indian-express-malayalam/media/post_attachments/qBw2xE53gtiI4pXlXGvU.jpg)
CBSE 10th Results 2020: A series of websites host the CBSE list. The list of websites are - cbseresults.nic.in, cbse.nic.in, results.nic.in
ജൂലൈ 13ന് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചിരുന്നു. 10,59,080 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയിൽ വിജയം നേടിയത്. 88.78 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. ഫലം പ്രഖ്യാപിച്ചെങ്കിലും സിബിഎസ്ഇ ബോർഡ് ഇത്തവണ മെറിറ്റ് ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ലക്‌നൗ സ്വദേശിയായ ദിവ്യാൻഷി ജെയിൻ, ബുലന്ദശഹർ സ്വദേശി തുഷാർ സിങ് എന്നിവരാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയവർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights