DHSE Kerala +2 Plus Two result 2020/CBSE Class 10th Result 2020: ന്യൂഡൽഹി/തിരുവനന്തപുരം: കേരള പ്ലസ്‌ ടു പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്‌ക്കു രണ്ടിനു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാഫലം cbseresults.nic.in എന്ന വെബ്സൈറ്റില്‍ അറിയാം.

CBSE Board Class 10th Result 2020 LIVE Updates: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തിളക്കമാർന്ന വിജയവുമായി തിരുവനന്തപുരം മേഖല

കേരള പ്ലസ്‌ ടു പരീക്ഷാഫലം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം എന്നിവ തത്സമയം ഐ ഇ മലയാളത്തില്‍ അറിയാം.

Read in IE

DHSE Kerala +2 Plus Two result 2020  date and time on keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov

കേരള പ്ലസ്‌ ടു പരീക്ഷാഫലം ജൂലൈ 10ന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചത്. തലസ്ഥാനത്തെ ട്രിപ്പിൾ ലോക്‌ഡൗണിന്റെ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം നീട്ടിയത്. മൂല്യനിർണയം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

ഏതാണ്ട് 4,42,434 വിദ്യാർത്ഥികളാണ് കേരള പ്ലസ് ടു പരീക്ഷാഫലം അറിയാനായി കാത്തിരിക്കുന്നത്. പരീക്ഷാഫലം ഡിഎച്ച്എസ്ഇ (ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയിൽ പ്രസിദ്ധീകരിക്കും. ‘Saphalam 2020’ എന്ന മൊബെെൽ ആപ് വഴിയും ഫലം അറിയാൻ സാധിക്കും.

DHSE Kerala +2 Plus Two result 2020 Website: How to check Online?

പരീക്ഷാഫലം ഡിഎച്ച്എസ്ഇ (ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയിൽ പ്രസിദ്ധീകരിക്കും.

ഈ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയേണ്ട വിധം.

  • keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • പ്ലസ്‌ടു റിസൽറ്റ് 2020 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ രേഖപ്പെടുത്തുക.
  • സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

DHSE Kerala +2 Plus Two result 2020 on PRD Live App: ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും.

ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (PRD LIVE) ഡൗൺലോഡ് ചെയ്യാം.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത്.

How to check DHSE Kerala +2 Plus Two result 2020 on Saphalam, iExaMS Apps?: ഹയർസെക്കൻഡറി ഫലം മറ്റു  ആപ്പുകളില്‍

പി ആര്‍ ഡി ലൈവ് ആപ്പ് കൂടാതെ സഫലം, ഐഎക്സാംസ് എന്നീ ആപ്പുകളിലും ഫലം ലഭ്യമാകും. ഇതിനായി പ്ലേ സ്റ്റോറില്‍ അതാതു ആപ്പ് സെര്‍ച്ച്‌ ചെയ്ത്, ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.  അതിനുശേഷം സഫലം/ ഐഎക്സാംസ് ആപ് ഓപ്പൺ ചെയ്യുക. DHSE തിരഞ്ഞെടുക്കുക.  ഹാൾ ടിക്കറ്റ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനന തീയതി കൊടുക്കുക. അതിനു ശേഷം ‘Submit’ ചെയ്യുക. സ്ക്രീനിൽ ഫലം കാണാം.

രണ്ടുഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്‌ ടു പരീക്ഷകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായി ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. പിന്നീട് മേയ് 26- 29 ദിവസങ്ങൾക്കിടയിലാണ് ഈ പരീക്ഷകൾ നടത്തിയത്. പരീക്ഷകൾക്ക് ഹാജരാവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ‘സേ’ പരീക്ഷ വഴി നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാൻ സാധിക്കും.

പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപത്തിന് ശേഷം പ്ലസ് വൺ ക്ലാസ് ഫലങ്ങളും പ്രഖ്യാപിക്കും. 2019 മേയ് എട്ടിനായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തിലെ പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചത്. 84.33 ശതമാനമായിരുന്നു അന്നത്തെ വിജയശതമാനം.

CBSE Board Class 10th Result 2020: സിബിഎസ്‌ഇ പത്താം ക്ലാസ് ഫലവും ഇന്ന്

ഇന്നു രാവിലെ 11 മണിക്കാണ് സിബിഎസ്‌ഇ ഫലപ്രഖ്യാപനം. ഏകദേശം 18 ലക്ഷം വിദ്യാർഥികളാണ് ഫലം അറിയാൻ കാത്തിരിക്കുന്നത്.

പരീക്ഷാഫലം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.nic.in, cbseresults.nic.in, cbse.nic.in എന്നിവ വഴി ഫലം അറിയാം. ഉമങ് ആപ്പ് (Umang App), bing.com, google.com എന്നിവ വഴിയും ഫലമറിയാം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയും ഇന്റേണൽ മൂല്യനിർണ്ണയത്തിന്റെ മാര്‍ക്കും കണക്കിലെടുത്താണ് ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook