/indian-express-malayalam/media/media_files/uploads/2019/01/Asiatic-Library.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന 6 മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ (CCLIS) ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയാണ് യോഗ്യത. രജിസ്ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. താൽപര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതിഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3 വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ - 0471 2311842/ 9495977938.
പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി / പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ജൂലൈ 1ന് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. കോഴ്‌സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഗവഃ അംഗീകൃതവും TAN/PAN നമ്പരോടുകൂടിയതും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ മേഖലയിലുള്ള പ്രവർത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ www.ncs.gov.in ൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. ഫോൺ: 0471-2332113.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.