scorecardresearch

മിനിമം മാർക്ക് അടിസ്ഥാനത്തിൽ എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കുള്ള പിന്തുണാ ക്ലാസുകൾ ഏപ്രിൽ 8 മുതൽ ആരംഭിക്കും

മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കുള്ള പിന്തുണാ ക്ലാസുകൾ ഏപ്രിൽ 8 മുതൽ ആരംഭിക്കും

author-image
Education Desk
New Update
education

Source: Freepik

തിരുവനന്തപുരം: മിനിമം മാർക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷയുടെ പൂർണ്ണ രൂപത്തിലുള്ള ഫലപ്രഖ്യാനം ഇന്ന് വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് 1,229 സർക്കാർ സ്‌കൂളുകളിലും 1,434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു.

Advertisment

എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ 7ന് രക്ഷകർത്താക്കളെ അറിയിക്കും. ഈ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ്സുകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. 

നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തും. ഒമ്പതാം ക്ലാസ്സിൽ മുൻ വർഷത്തെ പോലെ തന്നെ സേ പരീക്ഷ നടത്തും.

എട്ടാം ക്ലാസ്സിലെ പിന്തുണ ക്ലാസ്സുകൾ ഏപ്രിൽ 8 മുതൽ 24 വരെ നടത്തുന്നതിനുള്ള ഉത്തരവും, ഓരോ  ജില്ലയിലും പിന്തുണാ ക്ലാസ്സുകൾ നിരീക്ഷിക്കുന്നതിന്  ഉദ്യോഗസ്ഥര നിയമിച്ചുകൊണ്ടുള്ള ഉത്തരവും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടത്തെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. 

Advertisment

Read More

Results Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: