scorecardresearch

മിസോയ് സാന്‍: കുട്ടികളുടെ നോവല്‍- ഭാഗം 1

അമൻ്റെയും അമ്മായി കുട്ടാപ്പുവിൻ്റെയും കഥ തുടങ്ങുന്നു. 'ബോ' എന്ന് അമൻ പറയുന്ന അവൻ്റെ ബോറടി മാറ്റാനായി, തൻ്റെ കുട്ടിക്കാലത്തിലെ ഒരു സമ്മർ വെക്കേഷൻ ഏടാണ് അമ്മായി അവനു മുന്നിൽ അവതരിപ്പിക്കുന്നത്

അമൻ്റെയും അമ്മായി കുട്ടാപ്പുവിൻ്റെയും കഥ തുടങ്ങുന്നു. 'ബോ' എന്ന് അമൻ പറയുന്ന അവൻ്റെ ബോറടി മാറ്റാനായി, തൻ്റെ കുട്ടിക്കാലത്തിലെ ഒരു സമ്മർ വെക്കേഷൻ ഏടാണ് അമ്മായി അവനു മുന്നിൽ അവതരിപ്പിക്കുന്നത്

author-image
Sheeba EK
New Update
sheeba ek ,childrens novel, iemalayalam

ബോ അഥവാ ഒരു ബോറടിക്കാരൻ കുട്ടി

'ബോ... ഇനിയെന്താ ചെയ്യാ,' മടുപ്പു നിറഞ്ഞ ശബ്ദത്തില്‍ അമന്‍ ചോദിച്ചു.

അവന്‍റെ ഭാഷയില്‍, ബോറടി എന്നതിന്‍റെ ചുരുക്കമാണ് 'ബോ.'

സ്കൂള്‍ അടച്ചതു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഒന്നാം ക്ലാസുകാരന്‍റെ ഈ പരാതി. കുറച്ചു സമയം കമ്പ്യൂട്ടറിലും ടിവിയിലുമായിപ്പോകും. അതുകഴിഞ്ഞാല്‍ വീട്ടിലുള്ളവരെല്ലാം അവന്‍റെ കൂടെ പാമ്പും കോണിയും, കള്ളനും പോലീസും കളിക്കണം.

Advertisment

ചില ദിവസങ്ങളില്‍ ഓരോ വാക്കുകള്‍ പറഞ്ഞുകൊണ്ടുള്ള കളിയാണ്. ഇടനേരത്ത് തൊട്ടപ്പുറത്തെ വീട്ടില്‍ മൂന്നാം ക്ലാസുകാരി ഫിസക്കൊപ്പം വീടു വെച്ചുകളിയോ സ്കൂള്‍ കളിയോ ഉണ്ട്.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

വൈകുന്നേരം കുറച്ചുസമയം സൈക്കിള്‍ ചവിട്ടും, അല്ലെങ്കില്‍ ഷട്ടില്‍ കളിക്കും. അതിനെല്ലാം പുറമെ ചില്ലറ വീട്ടുജോലികള്‍ക്കൊക്കെ അവന്‍ തയ്യാറാണ്. പയര്‍ പൊട്ടിക്കാനും മുരിങ്ങയില ഊരിയെടുക്കാനും കറിവേപ്പില പറിക്കാനും പൈപ്പ് റിപ്പയര്‍ ചെയ്യാനും ഒക്കെ കൂടെയുണ്ടാവും.

ഇതൊക്കെയായാലും, ഇത്തിരി സമയം വെറുതെയിരുന്നാല്‍ അപ്പോള്‍ മുഖം വാടുകയായി. 'ബോ' എന്നു പറഞ്ഞ് മുഖവും വീര്‍പ്പിച്ച് ഒരിരിപ്പുണ്ട്. അത് കാണുമ്പോള്‍ വിഷമം തോന്നും.sheeba ek ,childrens novel, iemalayalam

Advertisment

"ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും ബോറടി എന്ന വാക്കേ ഓര്‍മ്മയില്‍ വരില്ല," എല്ലാ സമയത്തും ഞാന്‍ പ്രയോഗിക്കുന്ന ചക്രായുധം എടുത്തു.

"എന്നാല്‍പ്പിന്നെ കുട്ടാപ്പുവിന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് പറ."

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

സ്ഥാനം കൊണ്ട് അമ്മായിയാണെങ്കിലും അമന്‍ എന്നെ വിളിക്കുന്ന പേര് കുട്ടാപ്പു എന്നാണ്. കുട്ടിക്കാലത്ത് അവനെ വിളിച്ച പേരൊക്കെ അവന്‍ ഞങ്ങള്‍ക്കു തിരിച്ചുതന്നു. ഉണ്ണി, കുട്ടാപ്പു, കുഞ്ഞുണ്ണി എന്നിങ്ങനെ എല്ലാവരെയും അവന്‍ ചെല്ലപ്പേരിലാണ് വിളിക്കുന്നത്...

Read More: ഷീബ ഇകെയുടെ മറ്റു കുറിപ്പുകൾ വായിക്കാം

"പിന്നെന്താ പറഞ്ഞു തരാലോ..."

അവന്‍ ഓടിവന്ന് മടിയില്‍ കയറി. ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണവന്.

"ഇത്തവണ മറക്കാനാവാത്ത ഒരു സമ്മര്‍ വേക്കേഷനെക്കുറിച്ച് പറഞ്ഞു തരാം കേട്ടോ..."

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍' എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Children Literature Stories Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: