/indian-express-malayalam/media/media_files/Z2fEwudxtVXcJYgUuFNU.jpg)
ഫയൽ ചിത്രം
അടുത്ത മൂന്ന് വർഷത്തേക്ക് പശ്ചിമ ബംഗാളിൽ 20,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. ഇതിനോടകം പശ്ചിമ ബംഗാളിൽ 45,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിന്റെ (ബിജിബിഎസ്) ഏഴാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അംബാനി. “പശ്ചിമ ബംഗാളിന്റെ പുനരുജ്ജീവനത്തിൽ പങ്കുചേരാൻ റിലയൻസ് ഫൗണ്ടേഷൻ ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്. കലാപരവും ആത്മീയവുമായ പൈതൃകത്തിന്റെ നാടാണിത്. ശരിക്കും അമൂല്യമായത്. അതിനാൽ, കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കാനും പുനഃസ്ഥാപിക്കാനുമായി റിലയൻസ് ഫൗണ്ടേഷൻസ് ഒരു വലിയ പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ഘടന ഉൾപ്പെടെയുള്ള മുഴുവൻ ക്ഷേത്ര സമുച്ചയവും അറ്റകുറ്റപ്പണികൾ നടത്തി അവയുടെ യഥാർത്ഥ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ഈ പ്രൊജക്റ്റ് എനിക്കും ഭാര്യ നിതയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഈ അവസരത്തിന് വളരെ നന്ദി,” അംബാനി പറഞ്ഞു.
"റിലയൻസിന്റെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. മമത ബാനർജി എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതിന് ശേഷം റിലയൻസ് പശ്ചിമ ബംഗാളിൽ ഏകദേശം 45,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് ഇന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. റിലയൻസ് ജിയോ സംസ്ഥാനത്ത് 98.8 ശതമാനം കവറേജ് കൈവരിച്ചപ്പോൾ കൊൽക്കത്ത 100 ശതമാനം കവറേജ് നേടിയിട്ടുണ്ട്. റിലയൻസ് റീട്ടെയിൽ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണ്. ജിയോ മാർട്ട് രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം പലചരക്ക് കട ഉടമകളിൽ എത്തിയിട്ടുണ്ട്," മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
Read More Related Stories Here
- തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്; പൂർവ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
- യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
- നവകേരള സദസ്സ്: പരാതി കൗണ്ടറുകള്‍ ഇരുപതാക്കി, മൂന്നു മണിക്കൂര്‍ മുന്‍പ് നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും
- ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡലമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us