scorecardresearch

പണം ഇരട്ടിയാക്കണോ? ഇതാ ഒരു സുരക്ഷിത നിക്ഷേപം

സർക്കാർ ഗ്യാരന്റിയുള്ള സുരക്ഷ പദ്ധതികളിൽ ഒന്നായ കിസാൻ വികാസ് പത്ര നൂറുശതമാനവും സുരക്ഷിതമാണ്

സർക്കാർ ഗ്യാരന്റിയുള്ള സുരക്ഷ പദ്ധതികളിൽ ഒന്നായ കിസാൻ വികാസ് പത്ര നൂറുശതമാനവും സുരക്ഷിതമാണ്

author-image
Info Desk
New Update
Kisan Vikas Patra, KVP, Kisan Vikas Patra features, Kisan Vikas Patra benefits, Kisan Vikas Patra interest, Kisan Vikas Patra rates, Kisan Vikas Patra returns, KVP programme, National Savings Certificate., NSC, Public Provident Fund, PPF, കിസാൻ വികാസ് പത്ര

Kisan Vikas Patra Features, Benefits, Interest rates & Returns: പൂർണ സുരക്ഷയും ഇരട്ടി ലാഭവും ലഭിക്കുന്ന ദീർഘകാല നിക്ഷേപ പദ്ധതികൾ അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുകൂലമായ ഒന്നാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ കിസാന്‍ വികാസ് പത്ര (കെവിപി). രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലാവധി പത്ത് വര്‍ഷവും നാലു മാസവുമാണ്. വളരെ കുറഞ്ഞ റിസ്‌കില്‍ ദീര്‍ഘകാല നിക്ഷേപം നടത്താമെന്നുള്ളതാണ് കിസാന്‍ വികാസ് പത്രയുടെ പ്രത്യേകത.

Advertisment

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

1,000 രൂപയാണ് കിസാന്‍ വികാസ് പത്ര പദ്ധതിയുടെ കുറഞ്ഞ നിക്ഷേപ തുക. ഉയർന്ന നിക്ഷേപ തുകയ്ക്ക് പരിധിയില്ല. കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന പണം കാലവധി പൂർത്തിയാകുമ്പോൾ ഇരട്ടിയായി തിരികെ ലഭിക്കും. 18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാനാകും.

സർക്കാർ ഗ്യാരന്റിയുള്ള സുരക്ഷ പദ്ധതികളിൽ ഒന്നാണ് കിസാൻ വികാസ് പത്ര. നിക്ഷേപ മൂലധനവും പലിശയും 100 ശതമാനം സുരക്ഷിതമാണ് ഇവിടെ. വളരെ ചെറിയ തുക മുതൽ നിക്ഷേപിക്കാവുന്ന കിസാന്‍ വികാസ് പത്രയുടെ സേവനം പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാണ്.

2020 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ കിസാൻ വികാസ് പത്രയുടെ പണംഇരട്ടിപ്പിക്കൽ കാലയളവ് 124 മാസമായി ഉയർത്തിയിട്ടുണ്ട്. പ്രതിവർഷം 6.9 ശതമാനത്തിനടുത്താണ് കെവിപി ഇപ്പോൾ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്.

Advertisment

കിസാൻ വികാസ് പത്രയില്‍ നിക്ഷേപിക്കുന്ന പണത്തിനെതിരെ നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യങ്ങളൊന്നും ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്നതാണ് പദ്ധതിയുടെ ഒരു പോരായ്മ. ഒരാളുടെ ടാക്സ് സ്ലാബിന് അനുസരിച്ച് സമ്പാദിച്ച പലിശയ്ക്ക് പൂർണമായും നികുതി നൽകേണ്ടതാണ്. എന്നാൽ നിക്ഷേപ കാലയളവിൽ പലിശ അടയ്‌ക്കേണ്ടതില്ല.

ദീർഘകാല നിക്ഷേപമായതിനാൽ, കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാണ്. രണ്ടു വർഷവും ആറു മാസവും കഴിഞ്ഞാൽ (30 മാസത്തിനു ശേഷം) നിക്ഷേപം പിൻവലിക്കാൻ കഴിയും. 30 മാസങ്ങൾക്കു ശേഷം നിക്ഷേപ തുക പിൻവലിക്കുകയാണെങ്കിൽ, ഓരോ 1,000 രൂപയ്ക്കും നിക്ഷേപകന് 1,154 രൂപ ലഭിക്കും.

നിക്ഷേപം അകാലത്തിൽ പിൻവലിക്കുകയാണെങ്കിൽ നിക്ഷേപകന് ലഭിക്കുന്ന തുകയുടെ സ്ലാബ് താഴെ കൊടുക്കുന്നു. പിൻവലിക്കുന്ന കാലാവധിയും ലഭിക്കുന്ന തുകയും (ഓരോ 1,000 രൂപയ്ക്കും എന്ന കണക്കിൽ)

  • രണ്ട് വർഷവും ആറുമാസവും കഴിഞ്ഞാൽ: 1,154 രൂപ
  • മൂന്ന് വർഷം എന്നാൽ മൂന്നര വർഷത്തിൽ താഴെ: 1188 രൂപ
  • മൂന്നര വർഷം എന്നാൽ നാല് വർഷത്തിൽ താഴെ: 1222 രൂപ
  • നാല് വർഷം എന്നാൽ നാലര വർഷത്തിൽ താഴെ: 1258 രൂപ
  • നാലര വർഷം എന്നാൽ അഞ്ച് വർഷത്തിൽ താഴെ: 1294 രൂപ
  • അഞ്ച് വർഷം എന്നാൽ അഞ്ചര വർഷത്തിൽ താഴെ: 1332 രൂപ
  • അഞ്ചര വർഷം എന്നാൽ ആറുവർഷത്തിൽ താഴെ: 1371 രൂപ
  • ആറ് വർഷം എന്നാൽ ആറര വർഷത്തിൽ താഴെ: 1411 രൂപ
  • ആറര വർഷം എന്നാൽ ഏഴ് വർഷത്തിൽ താഴെ: 1452 രൂപ
  • ഏഴ് വർഷം എന്നാൽ ഏഴര വർഷത്തിൽ താഴെ: 1494 രൂപ
  • ഏഴര വർഷം എന്നാൽ എട്ട് വർഷത്തിൽ താഴെ: 1537 രൂപ
  • എട്ട് വർഷം എന്നാൽ എട്ടര വർഷത്തിൽ താഴെ: 1582 രൂപ
  • എട്ടര വർഷവും എന്നാൽ ഒമ്പത് വർഷത്തിൽ താഴെ: 1628 രൂപ
  • ഒൻപത് വർഷം എന്നാൽ എൺപത്തിയൊന്നിൽ താഴെ: 1675 രൂപ
  • ഒൻപത് വർഷം എന്നാൽ പത്ത് വർഷത്തിൽ താഴെ: 1724 രൂപ
  • പത്ത് വർഷം എന്നാൽ മെച്യുരിറ്റി ഓഫ് സർട്ടിഫിക്കറ്റിന് മുമ്പ്: 1774 രൂപ

സർട്ടിഫിക്കറ്റിന്റെ കാലാവധി പൂർത്തിയാകുമ്പോൾ: 2000 രൂപ

Read more: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടാൻ കാരണമെന്ത്?

Investment Business

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: