scorecardresearch
Latest News

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടാൻ കാരണമെന്ത്?

ഈ വർഷം മേയിലും റിട്ടേൺ സമർപിക്കുന്നതിനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടിയിരുന്നു

ആദായ നികുതി, income tax, income tax rate, income tax slabs, new income tax rates, income tax relief, income tax calculator online, income tax calculator 2020, how to calculate income tax online, how to calculate tax online, income tax slab, income tax new slab, income tax new rates, income tax calculate online, tax brackets, income tax

ന്യൂഡൽഹി: വ്യക്തിഗത നികുതിദായകർക്ക് 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ടുകൾ ഓഡിറ്റുചെയ്യേണ്ട നികുതിദായകർക്ക്, ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 2021 ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്. 2019-20 വർഷത്തെ ആദായ നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള കാലാവധി ഈ വർഷം മേയിൽ ജൂലൈ 31ൽ നിന്ന് നവംബർ 30ലേക്ക് സർക്കാർ നീട്ടി നൽകിയിരുന്നു.

“ആദായനികുതി റിട്ടേണുകൾ നൽകുന്നതിന് നികുതിദായകർക്ക് കൂടുതൽ സമയം നൽകുന്നതിന്” വേണ്ടി സമയപരിധി നീട്ടിയിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പറഞ്ഞു. “നികുതിദായകർക്ക് ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തീയതി 2020 ഡിസംബർ 31 വരെ നീട്ടി” എന്ന് സിബിഡിടി ഒരു പ്രസ്താവനയിൽ പറഞ്ഞു. ആദായ നികുതി നിയമം പ്രകാരം ജൂലൈ 31 വരെയായിരുന്നു ഇതിനുള്ള സമയപരിധിയെന്നും പിന്നീട് നീട്ടി നൽകിയിരുന്ന തീയതിയാണ് ഇപ്പോൾ ഡിസംബർ 31 വരെ ഒരു മാസത്തേക്ക് കൂടി നീട്ടിനൽകിയതെന്നും സിബിഡിടി ഓർമിപ്പിച്ചു.

സ്വന്തം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർ ആദായ നികുതി റിട്ടേൺ നൽകേണ്ട അവസാന തീയതി 2021 ജനുവരി 31 വരെ നീട്ടിയെന്നും പ്രസ്താവനയിൽ പറയുന്നു. ആദായ നികുതി നിയമം പ്രകാരം 2020 ഒക്ടോബർ 31 ആയിരുന്നു ഇതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചിരുന്നത്.

സമയപരിധി നീട്ടാൻ കാരണമെന്ത്?

സമയപരിധി നീട്ടാൻ ആവശ്യപ്പെട്ട് ടാക്സ് കൺസൾട്ടന്റുമാരുടെയും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും നിരവധി അസോസിയേഷനുകൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ പ്രത്യക്ഷ നികുതി ബോർഡുമായി ബന്ധപ്പെട്ടിരുന്നു. കോവിഡ് -19 മഹാമാരി കാരണം നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് സമയപരിധി വർധിപ്പിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നത്.

ഒക്ടോബർ 31നകം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത് നവംബർ 30 നകം റിട്ടേൺ സമർപ്പിക്കാൻ കഴിയുകയില്ലെന്ന് ഇവർ പ്രത്യക്ഷ നികുതി ബോർഡിനെ അറിയിച്ചിരുന്നു.

ജിഎസ്ടി റിട്ടേൺ സമർപിക്കുന്നതിനുള്ള സമയപരിധിയും കേന്ദ്രം നീട്ടിയിട്ടുണ്ട്. ഡിസംബർ 31 ലേക്കാണ് ഇത് നീട്ടിയത്.

Read More: Explained: Why govt has extended dates for filing income tax returns

Read More: Income tax return filing deadline for FY20 extended till December 31

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Income tax deadline 2020 december

Best of Express